അമ്മയായതുകൊണ്ട് കിരീട നഷ്ടവും വിലക്കും; നിയമപോരാട്ടവുമായി മിസ് യുക്രെയിൻ
മിസ് വേൾഡ് മത്സരങ്ങളിൽ നിന്ന് വിലക്കിയ നടപടിക്കെതിരെ മുൻ മിസ് യുക്രെയിൻ വെറോണിക്ക ഡിഡുസെൻകോ നിയമപോരാട്ടവുമായി രംഗത്ത്. വെറോണിക്കയ്ക്ക് 5 വയസ്സുള്ള മകനുണ്ട് എന്ന് കാരണം പറഞ്ഞുകൊണ്ടാണ് വെറോണിക്കയെ മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയത്.
മിസ് വേൾഡ് മത്സരങ്ങളിൽ നിന്ന് വിലക്കിയ നടപടിക്കെതിരെ മുൻ മിസ് യുക്രെയിൻ വെറോണിക്ക ഡിഡുസെൻകോ നിയമപോരാട്ടവുമായി രംഗത്ത്. വെറോണിക്കയ്ക്ക് 5 വയസ്സുള്ള മകനുണ്ട് എന്ന് കാരണം പറഞ്ഞുകൊണ്ടാണ് വെറോണിക്കയെ മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയത്. അതേസമയം, നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വെറോണിക്കയുടെ തീരുമാനം.
2018ൽ ആണ് വെറോണിക്ക മിസ് യുക്രെയിൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ അമ്മയാണ് എന്നറിഞ്ഞതോടെ അടുത്തിടെ വെറോണിക്കയുടെ മിസ് യുക്രെയ്ൻ കിരീടനേട്ടം സംഘാടകര്‍ അസാധുവാക്കുകയായിരുന്നു. ഇതിനു പിന്നാലെ മിസ് വേൾഡിൽ പങ്കെടുക്കുന്നതിനും 24കാരിയയാ വെറോണിക്കയെ വിലക്കുകയും ചെയ്തു.
വിവാഹിതര്‍ക്കും അമ്മമാര്‍ക്കും മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അനുവാദം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നിയമ പോരാട്ടവുമായി വെറോണിക്ക ഡിഡുസെന്‍കോ രംഗത്ത് വന്നിരിക്കുന്നത്. അമ്മയായി ഇരിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടും എന്നാണ് വെറോണിക്ക് പ്രതികരിച്ചത്.
തുല്യത എന്ന അവകാശത്തിന് എതിരാണ് മിസ് വേൾഡ് സംഘാടകരുടെ നിലപാട്. വിവാഹം, മാതൃത്വം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വേർതിരിവ് അംഗീകരിക്കാനാവില്ല. എനിക്ക് കിരീടം തിരികെ വേണ്ട. പക്ഷേ, നിയമങ്ങൾ മാറ്റണം. അതിനുവേണ്ടി മുന്നോട്ടു പോകാനാണു തീരമാനമെന്നും വെറോണിക്ക പറഞ്ഞു.
മിസ് വേൾഡ് സംഘാടകർ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ 14 ന് ലണ്ടനില്‍ വച്ചാണ് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്.