അച്ഛൻ അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്; ഫിനോയില്‍ കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു; അവസാനം ഞാൻ ആ തീരുമാനമെടുത്തു
അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ അമ്മ ആകെ തളർന്ന് പോയി. എല്ലാ ദിവസവും വീട്ടിൽ വഴക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വഴക്കായതോടെ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് അച്ഛന്‍ നിര്‍ത്തി. ഒരിക്കൽ അച്ഛൻ അമ്മയെ ബെൽറ്റ് ഉപയോഗിച്ച് തല്ലുന്നത് ഞാൻ നേരിട്ട് കണ്ടു.
കുട്ടിക്കാലം മുതൽക്കെ അച്ഛൻ അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടാണ് ഈ പെൺകുട്ടി വളർന്നത്. ദുരിതങ്ങളും സങ്കടങ്ങളും നിറഞ്ഞതായിരുന്നു ഈ പെൺകുട്ടിയുടെ ജീവിതം. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ എഴുതിയ കുറിപ്പിലാണ് പെണ്‍കുട്ടി അനുഭവം പങ്കുവെച്ചത്. വളരെ മോശം സാഹച്ചര്യത്തിലാണ് ഞാൻ ജനിച്ച് വളർന്നത്. അമ്മയുടെ കരയുന്ന മുഖം മാത്രമേ എനിക്ക് കാണാനായിട്ടുള്ളൂ.
അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ അമ്മ ആകെ തളർന്ന് പോയി. എല്ലാ ദിവസവും വീട്ടിൽ വഴക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വഴക്കായതോടെ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് അച്ഛന്‍ നിര്‍ത്തി. ഒരിക്കൽ അച്ഛൻ അമ്മയെ ബെൽറ്റ് ഉപയോഗിച്ച് തല്ലുന്നത് ഞാൻ നേരിട്ട് കണ്ടു. അന്ന് അമ്മ എന്നെയും കൂട്ടി കടൽതീരത്തേക്ക് പോയി. ആത്മഹത്യ ചെയ്യാനായിരുന്നു അമ്മ പോയത്.
എന്നാൽ അമ്മയ്ക്ക് ആത്മഹത്യ ചെയ്യാൻ തോന്നിയില്ല. വീട്ടിലെത്തിയപ്പോൾ അച്ഛൻ അമ്മയെ വീണ്ടും ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. പിന്നീടൊരിക്കല്‍ വഴക്കുണ്ടായപ്പോള്‍, അച്ഛനെതിരെ അമ്മ പൊലീസില്‍ പരാതി നൽകുകയായിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അച്ഛനെ വിട്ടയച്ചു. ഇനിയും മർദിച്ചാൽ പൊലീസിൽ പരാതി നൽകുമെന്ന് അമ്മ പറഞ്ഞു.
അങ്ങനെ അമ്മ കുറച്ച് വർഷങ്ങൾ തള്ളി നീക്കി. അമ്മ പറ്റുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു. വെെകാതെ തന്നെ കോളേജിലും ചേർന്നു. എന്നേക്കാള്‍ അഞ്ച് വയസ്സ് പ്രായം കൂടുതലുള്ള ആളുമായി പ്രണയത്തിലായി. എന്നാൽ ആ പ്രണയം വളരെ പെട്ടെന്നാണ് അവസാനിച്ചത്. എന്നോടൊപ്പം തുടരാന്‍ താത്പര്യമില്ലെന്ന് അയാള്‍ പറഞ്ഞു. അയാൾ അങ്ങനെ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ആ ദിവസം അച്ഛനുമായി വഴക്കിട്ടു. മനസ്സാകെ അസ്വസ്ഥമായി. ജീവിതം അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.
അങ്ങനെയാണ് ഒരു വലിയ കുപ്പി ഫിനോയില്‍ അകത്താക്കിയത്. കണ്ണ് തുറന്നപ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. നാല് ദിവസം ഐസിയുവിലായിരുന്നു. ഞാൻ ആശുപത്രിയിലാണെന്നറിഞ്ഞ് പിന്നാലെ അച്ഛന്‍ എന്നെ കാണാന്‍ വന്നു. എനിക്ക് ശരിക്കും ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ ഇതേപ്പറ്റി നന്നായി ഗവേഷണം നടത്തിയേനെ എന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോൾ അയല്‍ക്കാരെല്ലാം എന്നെ കളിയാക്കി. ഒന്നിനും കൊള്ളില്ലാത്തവൾ എന്ന് പോലും പലരും പറഞ്ഞ് തുടങ്ങി.
പരാജയപ്പെട്ട ആ ആത്മഹത്യാശ്രമം എന്റെ ജീവിതത്തിനെ പൂർണമായി മാറ്റിമറിക്കുകയായിരുന്നു. എന്നെ കൗണ്‍സിലിങ്ങിനയച്ചു. മെഡിക്കേഷനും യോഗയുമൊക്കെയായി എന്നെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയെന്ന് പറയാം. തുടർന്ന് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. കഴിഞ്ഞതെല്ലാം ഞാന്‍ മറന്നു. അങ്ങനെ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലിയില്‍ പ്രവേശിച്ചു.
ആത്മഹത്യശ്രമം പരാജയപ്പെട്ടത് ഞാൻ വലിയ സന്തോഷമായാണ് ഇപ്പോൾ കാണുന്നത്. ഞാനിപ്പോൾ സുന്ദരമായൊരു ജീവിതത്തിലൂടെയാണ് കടന്ന് പോകുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ഇടയ്ക്ക് ചായ കൊണ്ടുകൊടുക്കുന്ന തരത്തില്‍ ഒരു പുതിയ സംവിധാനത്തിന് ഞാന്‍ തുടക്കമിട്ടു.ഇപ്പോഴും കഴിഞ്ഞ കാലത്തെക്കുറിച്ച് ഞാനിടയ്ക്ക് ഓര്‍ക്കാറുണ്ട്. ഞാനിപ്പോൾ വളരെ സന്തോഷവതിയാണ്. ദെെവത്തോട് ഞാൻ നന്ദി പറയുന്നു.