തടിയുള്ളവർ മരിക്കേണ്ടവരാണ്, തടിയുണ്ടെങ്കിൽ സ്ത്രീത്വം തന്ന നഷ്ടമാകും; വിവാദ പരാമർശം നടത്തിയ അവതാരക പുറത്ത്
തടിയുള്ളവർ മരിക്കേണ്ടവരാണ്. തടിയുണ്ടെങ്കിൽ സ്ത്രീത്വം തന്ന നഷ്ടമാകുമെന്നും സ്വന്തം കുടുംബത്തിനും സംസ്ഥാനത്തിനും തന്നെ ഭാരമായ അവരെ കാണുന്നത് കണ്ണിനുപോലും വെറുപ്പുണ്ടാക്കും'' എന്നായിരുന്നു അവതാരകയുടെ വിവാദ പരാമർശം.
തടിയുള്ള സ്ത്രീയെ പരിഹസിച്ച് സംസാരിച്ച് വിവാദം സൃഷ്ടിച്ച അവതാരകയ്ക്ക് വിലക്ക്. ഈജിപ്റ്റിലെ ടെലിവിഷൻ അവതാരകയായ റേഹം സയീദിനാണ് വിലക്ക് കൽപിച്ചിരിക്കുന്നത്. ഒരു വർഷം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനാണ് വിലക്ക്.
'' തടിയുള്ളവർ മരിക്കേണ്ടവരാണ്. തടിയുണ്ടെങ്കിൽ സ്ത്രീത്വം തന്ന നഷ്ടമാകുമെന്നും സ്വന്തം കുടുംബത്തിനും സംസ്ഥാനത്തിനും തന്നെ ഭാരമായ അവരെ കാണുന്നത് കണ്ണിനുപോലും വെറുപ്പുണ്ടാക്കും'' എന്നായിരുന്നു അവതാരകയുടെ വിവാദ പരാമർശം.
സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തതോടെ ഏറെ വിമർശനങ്ങളാണ് റേഹത്തിന് നേരിടേണ്ടി വന്നത്. റേഹമിനെ വിമർശിച്ച് കൊണ്ട് ലെബനീസ് അവതാരകയായ റാബിയ സയ്യദ് രംഗത്തെത്തി. ഈ സ്ത്രീയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് അഹങ്കാരവും അവഗണനയുമാണ്. ഒരിക്കലും സുഖപ്പെടുത്താനാവാത്ത രോഗമാണത്.
മാധ്യമമേഖലയിൽ നിന്നുള്ള ഏറ്റവും അപകടകരമായ ഉദാഹരണമാണിതെന്ന് റാബിയ സയ്യദ് പറഞ്ഞു. വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ജോലി വിടുകയാണെന്ന് റേഹം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇതിന് മുമ്പ് 2015 ൽ ഒരു സ്ത്രീയെ കുറ്റപ്പെടുത്തിയ വിഷയത്തിലും റേഹത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
നാഷണൽ കൗൺസിൽ ഫോർ വുമൺ ഇവർക്കെതിരെ കേസെടുക്കുകയും ഇവരെ 12 മാസം ജോലിയിൽ നിന്ന് വിലക്ക് കൽപിച്ചതായി സുപ്രീം കൗൺസിൽ ഓഫ് മീഡിയ റെഗുലേഷൻ ഉത്തരവിടുകയും ചെയ്തു. ഈജിപ്ഷ്യൻ സ്ത്രീയെ അപമാനിച്ചതിന്റെ പേരിലും ഔദ്യോഗിക നിലവാരം പുലർത്താതിന്റെ പേരിലുമാണ് നടപടി.