നേരത്തെ എഴുന്നേൽക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കുറവാണെന്ന് പഠനം

നേരത്തെ എഴുന്നേൽക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കുറവാണെന്ന് പഠനം.യുകെ ബയോ ബാങ്ക്, ബ്രെസ്റ്റ് ക്യാൻസർ അസോസിയേഷൻ കൺസോർഷ്യം എന്നിവ നടത്തിയ രണ്ടു പഠനങ്ങളിൽ ഉൾപ്പെട്ട നാലു ലക്ഷത്തിലധികം സ്ത്രീകളുടെ വിവരങ്ങൾ വിശകലനം ചെയ്യുകയായിരുന്നു.

Early risers may have lower breast cancer risk

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമായി മാറിക്കൊണ്ടിരിക്കുകയാണ് സ്തനാര്‍ബുദം. നേരത്തെ എഴുന്നേൽക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കുറവാണെന്ന് പഠനം. 

മൻഡേലിയൻ റാൻഡമൈസേഷൻ എന്ന സങ്കേതം ഉപയോഗിച്ചു കൊണ്ട് ഗവേഷകർ നിദ്രയുടെ മൂന്ന് പ്രത്യേക സവിശേഷതകളെ - വൈകുന്നേരമോ രാവിലെയോ ഉറക്കം കൂടുതൽ, ഉറക്കത്തിന്റെ ദൈർഘ്യം, ഉറക്കമില്ലായ്മ ബന്ധപ്പെട്ട ജനിതക വ്യതിയാനങ്ങൾ എന്നിങ്ങനെ മൂന്ന് സവിശേഷതകളിലൂടെ വിശകലനം നടത്തുകയായിരുന്നു.

യുകെ ബയോ ബാങ്ക്, ബ്രെസ്റ്റ് ക്യാൻസർ അസോസിയേഷൻ കൺസോർഷ്യം എന്നിവ നടത്തിയ രണ്ടു പഠനങ്ങളിൽ ഉൾപ്പെട്ട നാലു ലക്ഷത്തിലധികം സ്ത്രീകളുടെ വിവരങ്ങൾ വിശകലനം ചെയ്യുകയായിരുന്നു. നേരത്തെ എഴുന്നേൽക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് യുകെ ബയോബാങ്കിന്റെ പഠനത്തിൽ പറയുന്നത്.

കൂടുതൽ സമയം ഉറങ്ങുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്നാണ് ബിസി‌എസി നടത്തിയ പഠനത്തിൽ പറയുന്നത്. അമിതമായ ഉറക്കം മറവിരോ​​ഗമുണ്ടാക്കാമെന്നും പഠനത്തിൽ പറയുന്നു. ദിവസം ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്ന ആളുകള്‍ക്ക് ഭാവിയില്‍ അല്‍ഷിമേഴ്സ് വരുന്നതിനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തിൽ പറയുന്നു.


 

Latest Videos
Follow Us:
Download App:
  • android
  • ios