വിവാഹം കഴിഞ്ഞാൽ സ്ത്രീകൾ പെട്ടെന്ന് തടിവയ്ക്കുന്നത് എന്ത് കൊണ്ട്; ഡോക്ടർ പറയുന്നത്
വിവാഹം കഴിഞ്ഞ് സ്ത്രീകളിൽ വളരെ പെട്ടെന്ന് അഞ്ചു മുതൽ പത്തു കിലോ വരെ ശരീരഭാരം വർദ്ധിക്കാറുണ്ട്. എന്താകും ഇതിന് പിന്നിലെ കാരണമെന്ന് അറിയേണ്ടേ.
വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് തടി വയ്‌ക്കുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടാകും. സന്തോഷം കൊണ്ടാണ് തടിവയ്ക്കുന്നതെന്നാണ് പൊതുവെ പറയാറുള്ളത്.സ്ത്രീകളിൽ വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് അഞ്ചു മുതൽ പത്തു കിലോ വരെ ശരീരഭാരം വർദ്ധിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് പെണ്‍കുട്ടിയുടെ ജീവിതശൈലിയിലും മാനസികനിലയിലും ഭക്ഷണരീതിയിലും വരുന്ന വലിയൊരു വ്യത്യാസമാണ് തടി വയ്‌ക്കുന്നതിന് കാരണമാകുന്നതെന്ന് ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു.
പെൺകുട്ടി വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് പോകുന്നു. പുതിയ അന്തരീക്ഷവും പുതിയ ആളുകളെയുമാണ് ആ പെൺകുട്ടി കാണുന്നത്. പുതിയ വീട്ടിലേക്ക് പോകുമ്പോൾ ഭക്ഷണരീതിയിൽ വന്ന മാറ്റം, ഫുഡിന്റെ കാലറി അളവില്‍ വരുന്ന വലിയൊരു വ്യത്യാസം ഇവയൊക്കെയാണ് തടിവയ്ക്കുന്നതിന് പ്രധാന കാരണമാകുന്നതെന്നും ഡോ. രാജേഷ് പറയുന്നു.
വിവാഹശേഷമുള്ള ലൈംഗികജീവിതം സ്ത്രീകളിൽ ശരീരഭാരം കൂട്ടുമെന്നാണ് പൊതുവേയുള്ള ധാരണ. പുരുഷബീജം സ്‌ത്രീകളുടെ ശരീരത്തിലേക്ക് എത്തുന്നത് വണ്ണം വയ്‌ക്കുന്നതിന് കാരണമാകുമെന്ന് പറയപ്പെടുന്നു. കാരണം കൂടുതല്‍
കാലറി അടങ്ങിയിട്ടുള്ള ദ്രാവകമാണിത്. സ്‌ത്രീകളില്‍ ഈ ബീജം ശരീരഭാരം കൂട്ടുമെന്നത് തെറ്റാണ്. പുരുഷശരീരത്തില്‍ നിന്നും സ്‌ത്രീയുടെ ശരീരത്തിലെത്തുന്നത് പരമാവധി 3 മുതല്‍ 5 എംഎല്‍ സെമന്‍ മാത്രമാണ്. ഈ മൂന്ന് മുതല്‍ അഞ്ച് എംഎല്‍ ബീജത്തില്‍ പരമാവധി 15 കിലോ കാലറി മാത്രമാണുള്ളത്.
എന്നാല്‍ ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുമ്പോള്‍ തന്നെ 150 മുതല്‍ 200 കാലറി വരെ അടങ്ങിയിട്ടുണ്ട്. പുരുഷബീജത്തിന്റെ ഫലമായാണ് വണ്ണം വയ്‌ക്കുന്നതെന്ന പ്രചരണം തെറ്റാണ്. ഇത് ഒരിക്കലും സ്‌ത്രീകളില്‍ ശരീരഭാരം കൂട്ടുകയില്ലെന്ന് ഡോക്ടര്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ദമ്പതികള്‍ വിരുന്നിന് പോകാറുണ്ട്. ഓരോ വീട്ടിലും പോകുമ്പോഴും കൂടുതലും മധുരമുള്ള ഭക്ഷണങ്ങളാണ് വിളമ്പുക. ഹോട്ടലില്‍ പോയാലും അതാകും സ്ഥിതി.
വിവാഹം കഴിഞ്ഞ് കുടുംബവുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാം, വേണ്ടെന്ന് വയ്‌ക്കുന്ന ഭക്ഷണം പോലും കഴിച്ചെന്ന് വരാം. ഇതും സ്‌ത്രീകളില്‍ തടിവയ്‌ക്കുന്നതിന് കാരണമാകാറുണ്ടെന്നും അദ്ദേഹം പറയുന്നു. വിവാഹം കഴിഞ്ഞ് ആദ്യ ആറ് മാസം വളരെയധികം സന്തോഷം നല്‍കുന്ന സമയമാണ് . ഈ സമയത്ത് മനസിന്റെ സന്തോഷം പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍സ് കൂടുതല്‍ ഉണ്ടാവുന്നു.
അത് പോലെ തന്നെ ഈ സമയത്ത് മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ താല്‍പര്യം കൂടുന്നു, മധുരമുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുമ്പോള്‍ ഹാപ്പി ഹോര്‍മോണ്‍സ് വര്‍ധിപ്പിക്കുന്നു. ഇത് പിന്നീട് ശരീരത്തില്‍ ഫാറ്റ് അടിഞ്ഞ് കൂടുന്നതിനും ആര്‍ത്തവം വൈകിപ്പിക്കുന്നതിനും കാരണമാകുന്നുവെന്നും ഡോ. രാജേഷ് പറയുന്നു.