'ബിരിയാണിക്ക് വേണ്ടി കരഞ്ഞോളൂ, ആളുകൾക്ക് വേണ്ടിയാവരുത്'; ഒരച്ഛന്‍ മകൾക്ക് അയച്ച സന്ദേശം വൈറല്‍

ആരെങ്കില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ അയാളുടെ എല്ല് രണ്ട് കഷ്ണമാക്കി നമ്മുടെ ഹോസ്പിറ്റലിൽ എത്തിക്കൂ എന്നും രൂപശ്രീയോട് അച്ഛൻ പറയുന്നു. 

cry over biryani not for people father advice on daughters birthday

മകളുടെ പിറന്നാളിന് ഒരച്ഛൻ അയച്ച സന്ദേശമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  പ്രതിസന്ധികളില്‍ തളരാതിരിക്കണമെന്നാണ് 21-ാം പിറന്നാള്‍ ആഘോഷിക്കുന്ന മകളോട് ഈ അച്ഛന് പറയാനുള്ളത്. രൂപശ്രീ എന്ന പെണ്‍കുട്ടിയാണ് തനിക്ക് അച്ഛൻ അയച്ച വ്യത്യസ്തമായ പിറന്നാൾ സന്ദേശം ട്വിറ്ററിലൂടെ പങ്കുവച്ചത്. 

നിന്നെ അർഹിക്കാത്തവർക്ക് വേണ്ടി കണ്ണീരൊഴുക്കരുതെന്നും അതിനേക്കാൾ നല്ലത് ബിരിയാണിക്ക് വേണ്ടി കരയുന്നതാണെന്നും പറയുകയാണ് ഈ അച്ഛൻ. ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും അച്ഛൻ രൂപശ്രീക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. 

"ഹാപ്പി ബർത്ഡേ മോളേ... ഇന്ന് രാവിലെ നീ കരയുന്നത് ഞാൻ കണ്ടു. എനിക്ക് നിന്നോടു പറയാനുള്ളത് ഇതാണ്..നിന്നെ അർഹിക്കാത്ത ആളുകൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് നിർത്തൂ. നിനക്ക് ഇപ്പോൾ 21 വയസ്സായി.  നീ നി‍ന്റെ മഹത്വത്തെക്കുറിച്ച് തിരിച്ചറിയണം. ആളുകൾ വരും പോവും. നിന്റെ മഹത്വം തിരിച്ചറിഞ്ഞ് നിനക്ക് പ്രാധാന്യം നൽകൂ... ആളുകൾക്ക് വേണ്ടി കരയുന്നതിലും നല്ലത് ബിരിയാണിക്ക് വേണ്ടി കരയുന്നതാണ്"- സന്ദേശത്തിലെ വാക്കുകള്‍ ഇങ്ങനെ. 

 

ആരെങ്കില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ അയാളുടെ എല്ല് രണ്ട് കഷ്ണമാക്കി നമ്മുടെ ഹോസ്പിറ്റലിൽ എത്തിക്കൂ എന്നും രൂപശ്രീയോട് അച്ഛൻ പറയുന്നു. ട്വീറ്റ് വൈറലായത്തോടെ നിരവധി പേരാണ് ഈ അച്ഛന്റെ വാക്കുകളെ പ്രശംസിച്ച് രംഗത്തെത്തിയത്. ബിരിയാണി പ്രയോ​ഗമാണ് ഇതില്‍ ഏറ്റവും രസകരമായത് എന്നാണ് പലരുടെയും അഭിപ്രായം. 

Also Read: വിവാഹിതനാകാന്‍ പോകുന്ന മകനുവേണ്ടി ഇങ്ങനെയൊരു 'ലിസ്റ്റ്' ഒരു അമ്മയും തയ്യാറാക്കി കാണില്ല; വൈറല്‍ 

Latest Videos
Follow Us:
Download App:
  • android
  • ios