വരന്‍റെ കഴുത്തില്‍ താലി കെട്ടി വധു; സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചവരോട് ഇവര്‍ക്ക് പറയാനുള്ളത്...
'ഞങ്ങളുടെ ബന്ധം എങ്ങനെയാണെന്ന് മറ്റാരെക്കാളും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുന്നു, ജോലിയിലും സ്വപ്‌നങ്ങളിലും ഒപ്പം നില്‍ക്കുന്നു. ഇത് ഒന്നിച്ചുള്ള യാത്രയാണ്. അതിനിടയില്‍ ലോകം എങ്ങനെ ചിന്തിച്ചാലും ഞങ്ങള്‍ക്കെന്താണ്' - ഷാദ്രുലും തനുജയും വ്യക്തമാക്കി.
വരന്‍റെ കഴുത്തില്‍ താലി കെട്ടിയ വധുവിന്‍റെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പരിഹാസങ്ങളാണ് ഇവര്‍ നേരിട്ടത്. വിവാഹത്തില്‍ ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചതിന് പിന്നിലെ വികാരത്തെ കുറിച്ച് ഇരവരും 'ഹ്യൂമണ്‍സ് ഓഫ് ബോംബെ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ലിംഗസമത്വത്തിന്റെ പ്രതീകമായാണ് ഷാദ്രുല്‍ ഖാദം എന്ന യുവാവ് താലി തന്റെ കഴുത്തില്‍ അണിയിക്കാന്‍ വധുവായ തനുജയോട് ആവശ്യപ്പട്ടത്. ഷാദ്രുലും തനുജയും കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായിരുന്നു. പഠനം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു ബോളിവുഡ് ഗാനത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇരുവരെയും വീണ്ടും കൂട്ടിമുട്ടാന്‍ കാരണം. തുടര്‍ന്ന് ആ സൗഹൃദം പ്രണയത്തിലെത്തി. ഒരുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് വീടുകളില്‍ പറയുകയും അവര്‍ സമ്മതം മൂളുകയും ചെയ്തു.
കൊറോണയുടെ വരവറിയിച്ച കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്. ഈ സമയത്താണ് ഷാദ്രുല്‍ താലികെട്ടിന് ഇങ്ങനെയൊരു വ്യത്യസ്ത വഴി സ്വീകരിച്ചാലോ എന്ന് തനുജയോട് ചോദിച്ചത്. എന്തുകൊണ്ടാണ് വധുതന്നെ താലിയണിയുന്നത്, പകരം വരന് അണിഞ്ഞുകൂടെ എന്നായിരുന്നു ഷാദ്രുലിന്റെ ചോദ്യം. ഒടുവില്‍ ലിംഗസമത്വത്തിന്റെ പ്രതീകമായി ഷാദ്രുല്‍ താലി അണിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുകൂടാതെ വിവാഹചെലവുകള്‍ മുഴുവന്‍ വധുവിന്റെ കുടുംബം വഹിക്കണം എന്നതിനോടും ഇരുവര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. പകരം തുല്യമായി ചെലവുകള്‍ വഹിക്കുകയായിരുന്നു ചെയ്തത്. അങ്ങനെ വിവാഹദിനം എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് തനുജ ഷാദ്രുലിന്റെ കഴുത്തില്‍ താലികെട്ടിയത്. ഇതുകണ്ട കുടുംബത്തിലെ ചിലര്‍ കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തി എന്നും ഇരുവരും പറയുന്നു.
എന്തായാലും ഈ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി മാധ്യമങ്ങള്‍ ഇവരുടെ കഥ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരെയും പരിഹസിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. 'ഇനി സാരി കൂടി ഉടുക്കൂ, മാസത്തില്‍ ഒരുതവണ പുറത്തായിരിക്കുമല്ലേ..' തുടങ്ങിയ കമന്റുകള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ ധാരാളം വന്നെന്നും ഷാദ്രുല്‍ പറയുന്നു.
'ഞങ്ങളുടെ ബന്ധം എങ്ങനെയാണെന്ന് മറ്റാരെക്കാളും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുന്നു, ജോലിയിലും സ്വപ്‌നങ്ങളിലും ഒപ്പം നില്‍ക്കുന്നു. ഇത് ഒന്നിച്ചുള്ള യാത്രയാണ്. അതിനിടയില്‍ ലോകം എങ്ങനെ ചിന്തിച്ചാലും ഞങ്ങള്‍ക്കെന്താണ്' - ഷാദ്രുലും തനുജയും വ്യക്തമാക്കി.
“Tanuja and I were in the same college but hardly interacted with each other. 4 years after we graduated, we reconnected...
Posted by Humans of Bombay on Wednesday, May 5, 2021
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
Also Read: സാമൂഹിക അകലം പാലിച്ച് വരനും വധുവും, ഇത് വല്ലാത്തൊരു കല്യാണം...