103-ാം വയസ്സില്‍ ആദ്യ ടാറ്റൂ; ഏറ്റവും വലിയ ആഗ്രഹം നിറവേറിയതിന്‍റെ സന്തോഷത്തിലൊരു മുത്തശ്ശി

കൈത്തണ്ടയിലൊരു കുഞ്ഞു പച്ചത്തവളയുടെ ടാറ്റൂ ആണ് മുത്തശ്ശി ചെയ്തിരിക്കുന്നത്. 

103 year old woman from Michigan gets her first tattoo.

ജൂണില്‍ 103-ാം പിറന്നാള്‍ ആഘോഷിച്ച ഡോറോത്തി പൊളാക്ക് എന്ന മുത്തശ്ശി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന് നിറവേറ്റിയതിന്‍റെ സന്തോഷത്തിലാണ്. ടാറ്റൂ ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹ പട്ടികയിലെ ഒരുകാര്യമെന്ന് മുത്തശ്ശി പറയുന്നു. 

കൈത്തണ്ടയിലൊരു കുഞ്ഞു പച്ചത്തവളയുടെ ടാറ്റൂ ആണ് മുത്തശ്ശി ചെയ്തിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മുത്തശ്ശിയുടെ പിറന്നാള്‍ മിഷിഗണിലെ ഒരു നഴ്‌സിങ് ഹോമിലായിരുന്നു.  ഇതിനൊപ്പം കൊറോണ ഭീതിയെ തുടര്‍ന്ന്  ഐസൊലേഷനിലുമായി. 

'മുത്തശ്ശിയെ ഞങ്ങള്‍ക്ക് കാണാന്‍ അനുവാദമുണ്ടായിരുന്നില്ല, അതുകൊണ്ട് അവരുടെ അവസ്ഥ എന്താണെന്നറിയാതെ ടെന്‍ഷനിലായിരുന്നു ഞങ്ങള്‍. കേള്‍വിശക്തിക്കും  കുഴപ്പമുള്ളതിനാല്‍ ഫോണ്‍ വിളിക്കാനും സാധിച്ചിരുന്നില്ല' - കൊച്ചുമകളായ തെരോസ സാവിറ്റ് ജോണ്‍സ് സിഎന്‍എന്നിനോട് പറഞ്ഞു.

നഴ്‌സിങ് ഹോമില്‍ നിന്ന് വീട്ടിലെത്തി  രണ്ട് ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് മുത്തശ്ശിയുടെ ടാറ്റൂ മോഹം സാധ്യമായത്. 'വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കൊച്ചുമകന്‍ എന്നോട് ടാറ്റൂ ചെയ്ത് നോക്കാന്‍ പറഞ്ഞിരുന്നു. അന്ന് താല്‍പര്യം തോന്നിയില്ലായിരുന്നു. എന്നാല്‍ ഇപ്പോഴാവട്ടെ എന്ന് കരുതി.  തവളകളെ എനിക്ക് വലിയ ഇഷ്ടമാണ്.  അതുതന്നെ ടാറ്റൂ ഡിസൈനാക്കാന്‍ തീരുമാനിച്ചു' - ഡോറോത്തി മുത്തശ്ശി തന്റെ ടാറ്റൂവിനെ കുറിച്ച് പറഞ്ഞു. 

അതേസമയം ഇത്രയും പ്രായമേറിയ കസ്റ്റമര്‍ വരുന്നത് ആദ്യമായിട്ടാണ് എന്ന് ടാറ്റൂ ആര്‍ട്ടിസ്റ്റായ റേ റീസണര്‍ പറയുന്നു. 'അവര്‍ക്ക് വേദനിക്കുമോ എന്നായിരുന്നു എന്റെ പേടി. എന്നാല്‍ മുത്തശ്ശി വലിയ ആവേശത്തിലായിരുന്നു' -  റേ കൂട്ടിച്ചേര്‍ത്തു. 


Also Read: നീ എന്തൊരു അമ്മയാണെന്ന് പറയുന്നവരോട് സാന്ദ്രയുടെ മറുപടി; കുറിപ്പ് വൈറല്‍...

Latest Videos
Follow Us:
Download App:
  • android
  • ios