ലൈക്കിനേക്കാള്‍ 10 ഇരട്ടിക്കടുത്ത് ഡിസ് ലൈക്ക്; പ്രധാനമന്ത്രിയുടെ 'മന് കീ ബാത്തിനെതിരെ' ഡിസ് ലൈക്ക് പ്രചാരണം
വീഡിയോ അപ്ലോഡ് ചെയ്ത് 19 മണിക്കൂര്‍ പിന്നീടുമ്പോള്‍ വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ലൈക്കുകള്‍ ഇരുപത്തിരണ്ടായിരത്തോളമാണ്. എന്നാല്‍ ഡിസ് ലൈക്കുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 46000ത്തോളം കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
ദില്ലി: പ്രധാനമന്ത്രിയുടെ മന് കീ ബാത്ത് പരിപാടിയുടെ യു ട്യൂബ് വീഡിയോയ്ക്കെതിരെ ഡിസ് ലൈക്ക് പ്രചാരണം. നീറ്റ്-ജെഇഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കെതിരെ തന്നെ ഡിസ് ലൈക്ക് ക്യാംപെയിനുമായി തിരിഞ്ഞത് എന്നതാണ് കമന്റുകളില്‍ നിന്നും മനസിലാക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്കാണ് ഡിസ് ലൈക്ക് കൂടുന്നത്.
വീഡിയോ അപ്ലോഡ് ചെയ്ത് 19 മണിക്കൂര്‍ പിന്നീടുമ്പോള്‍ വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ലൈക്കുകള്‍ ഇരുപത്തിരണ്ടായിരത്തോളമാണ്. എന്നാല്‍ ഡിസ് ലൈക്കുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 46000ത്തോളം കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും. നീറ്റ്-ജെഇഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്നതാണ് എന്നതാണ് വ്യക്തമാകുന്നത്.
ഇന്നലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മന് കീ ബാത്ത് പ്രഭാഷണം നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി എല്ലായിപ്പോഴും അവരുടെ ഔദ്യോഗിക യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ട്.ഇതിനെതിരെ ഇത് ആദ്യമായാണ് ഡിസ് ലൈക്ക് പ്രചാരണം നടക്കുന്നത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. നീറ്റ്-ജെഇഇ പരീക്ഷയുടെ കാര്യത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം.
നീറ്റ്-ജെഇഇ പരീക്ഷ സംബന്ധിച്ച് പ്രധാനമന്ത്രി ഇതുവരെ ഒന്നും പറഞ്ഞില്ല. രാജ്യം കളിപ്പാട്ട നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകത മോദി ഊന്നിപ്പറയുകയും ചെയ്തുവെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. "മന്‍കി ബാത്തല്ല വിദ്യാര്‍ഥികളുടെ പക്ഷത്ത് നിന്നും' എന്ന ഹാഷ് ടാഗോടുകൂടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.