ആപ്പിളിനോട് ഉടക്കിട്ട് വാട്ട്സ്ആപ്പ്, ഇനിയെന്താകുമോ എന്തോ?

ആപ്പ് സ്റ്റോറിലെ പുതുക്കിയ നയം പ്രകാരം ആപ്പുകള്‍ ശേഖരിക്കുന്ന ഡാറ്റ പ്രദര്‍ശിപ്പിക്കുന്ന ന്യുട്രീഷന്‍ ലേബലുകള്‍ കാണിക്കാന്‍ അപ്ലിക്കേഷനുകള്‍ തയ്യാറാവണം. എന്നാല്‍, വാട്ട്സ്ആപ്പ് ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം, അവരുടെ അപ്ലിക്കേഷന് അടുത്തായി ഒരു സ്വകാര്യത ലേബല്‍ പുതിയതായി ആവശ്യമായി വരുമെന്നതാണ്. 

WhatsApp is unhappy with Apple new privacy nutrition label policy for App Store

പ്‌സ്റ്റോറില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളെല്ലാം ന്യുട്രീഷന്‍ ലേബലുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആപ്പിള്‍. ഉപയോക്താവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന രീതിയാണിത്. ഇതു സംബന്ധിച്ച പോളിസി അപ്‌ഡേറ്റ് ആപ്പിള്‍ പുറത്തിറക്കി കഴിഞ്ഞു. എന്നാല്‍, തങ്ങളുടെ ഉപയോക്താക്കളോട് കൊലച്ചതി നടത്താന്‍ തങ്ങള്‍ക്കാവില്ലെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്. അങ്ങനെയെങ്കില്‍ പണി പാളുമെന്നു വാട്‌സാപ്പിന് ആപ്പിളും മുന്നറിയിപ്പ് നല്‍കുന്നു. ന്യൂട്രീഷന്‍ ലേബല്‍ എന്ന ഇരുതല വാള്‍ ഉപയോഗിച്ച് തങ്ങളെ മെരുക്കാനാണ് ആപ്പിളിന്റെ നീക്കമെന്നു വാട്‌സാപ്പിന് നന്നായറിയാം. സംഗതിയോട് ഫേസ്ബുക്കും പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ആപ്പിള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഐഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പിളിന്റെ സ്വന്തം ഐമെസേജിന് നേട്ടമുണ്ടാക്കാനാണ് ഈ നടപടിയെന്ന് സൂചനയുണ്ട്. 

ആപ്പ് സ്റ്റോറിലെ പുതുക്കിയ നയം പ്രകാരം ആപ്പുകള്‍ ശേഖരിക്കുന്ന ഡാറ്റ പ്രദര്‍ശിപ്പിക്കുന്ന ന്യുട്രീഷന്‍ ലേബലുകള്‍ കാണിക്കാന്‍ അപ്ലിക്കേഷനുകള്‍ തയ്യാറാവണം. എന്നാല്‍, വാട്ട്സ്ആപ്പ് ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം, അവരുടെ അപ്ലിക്കേഷന് അടുത്തായി ഒരു സ്വകാര്യത ലേബല്‍ പുതിയതായി ആവശ്യമായി വരുമെന്നതാണ്. ആളുകളുടെ സന്ദേശങ്ങളോ കൃത്യമായ ലൊക്കേഷനോ വാട്‌സാപ്പിന് കാണാന്‍ കഴിയില്ലെങ്കിലും, ന്യുട്രീഷന്‍ ലേബലുകള്‍ ഉപയോഗിക്കാനാണ് ആപ്പിള്‍ ആവശ്യപ്പെടുന്നത്. എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ പരിരക്ഷിക്കാത്ത ഡാറ്റയും വാട്‌സാപ്പിന് ഇങ്ങനെ ഉള്‍പ്പെടുത്തേണ്ടി വരും. വാട്‌സാപ്പിന് പോലും സന്ദേശങ്ങള്‍ വായിക്കാനോ വോയ്‌സ് അല്ലെങ്കില്‍ വീഡിയോ കോളുകള്‍ കേള്‍ക്കാനോ കാണാനോ കഴിയില്ല. ആ നിലയ്ക്ക് ഒരു തേര്‍ഡ് പാര്‍ട്ടിക്ക് വാട്ട്സ്ആപ്പ് ഡേറ്റകള്‍ എങ്ങനെ നല്‍കാന്‍ കഴിയുമെന്നാണ് അവരുടെ ചോദ്യം. ഫോണ്‍ നമ്പര്‍ പോലുള്ള 'കോണ്‍ടാക്റ്റ് വിവരങ്ങള്‍' ആപ്പ് ശേഖരിക്കുന്നുവെന്നും ഒരു ഉപയോക്താവ് ശരിയായ ആളാണെന്ന് ഉറപ്പാക്കാന്‍ രണ്ട്ഘട്ട പരിശോധന നടത്തുന്നുവെന്നതും ശരിയാണ്, അതൊക്കെയും പരസ്യപ്പെടുത്തേണ്ടി വരുമോയെന്നാണ് വാട്‌സാപ്പിന്റെ ഭയം.

ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വാട്ട്സ്ആപ്പ് വഴി പേയ്‌മെന്റുകള്‍ അയയ്ക്കുന്നുണ്ട്. ഇവിടെ, 'ഒരു ഇടപാട് പൂര്‍ത്തിയാക്കാന്‍ കാര്‍ഡോ ബാങ്ക് വിവരങ്ങളോ ആവശ്യമാണ്.' അതൊക്കെയും വാട്ട്സ്ആപ്പ് ശേഖരിക്കുന്ന വിവരങ്ങളാണ്. അതൊക്കെയും പരസ്യപ്പെടുത്തേണ്ടി വരുമോ എന്നതും ചോദ്യചിഹ്നമാണ്. വാട്‌സാപ്പിലെ ഫേസ്ബുക്ക് ഷോപ്പുകള്‍ വഴി എന്തെങ്കിലും വാങ്ങുകയാണെങ്കില്‍, ആ വിവരങ്ങള്‍ ഫേസ്ബുക്കുമായി വാട്ട്സ്ആപ്പ് പങ്കിടുന്നു. ഐപി വിലാസവും വാട്ട്സ്ആപ്പ് ഒരു ടാബ് സൂക്ഷിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ, നിങ്ങളുടെ കൃത്യമായ സ്ഥാനം കാണുന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും നിങ്ങളുടെ ഫോണ്‍ നമ്പറില്‍ നിന്നുള്ള രാജ്യ കോഡിനെക്കുറിച്ച് അത് അറിയുന്നു. മറ്റ് ഉള്ളടക്കങ്ങളായ പ്രൊഫൈല്‍ ഫോട്ടോ, ഗ്രൂപ്പ് പേരുകള്‍, ഗ്രൂപ്പ് പ്രൊഫൈല്‍ ഫോട്ടോ, ഗ്രൂപ്പ് വിവരണങ്ങള്‍ എന്നിവയും വാട്ട്സ്ആപ്പ് ശേഖരിക്കുന്നു. ഇതിനെ സംബന്ധിച്ചും അഭ്യൂഹമുണ്ട്.

ബള്‍ക്ക് അല്ലെങ്കില്‍ ഓട്ടോമേറ്റഡ് സന്ദേശമയയ്ക്കല്‍ തടയുന്നതിനായി നിങ്ങളുടെ ഡാറ്റ ഉപയോഗത്തെക്കുറിച്ചും അറിയുന്നുണ്ടെന്നും നിരീക്ഷിക്കുന്നുണ്ടെന്നും വാട്ട്സ്ആപ്പ് പറയുന്നു. നിലവില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാത്ത ആളുകളിലേക്ക് എത്താന്‍ മാര്‍ക്കറ്റിംഗ് കാമ്പെയ്‌നുകള്‍ സ്‌പോണ്‍സര്‍ ചെയ്യാനാണ് ആപ്പിളിന്റെ ഈ നീക്കമന്നാണ് വാട്ട്സ്ആപ്പ് ആരോപിക്കുന്നത്. പുതിയ അപ്‌ഡേറ്റുകളെക്കുറിച്ച് അപ്ലിക്കേഷനുള്ളിലെ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് വാട്ട്സ്ആപ്പ് പറയുന്നു. ഇനിയെന്താകുമോ എന്തോ, കാത്തിരുന്നു കാണാം!

Latest Videos
Follow Us:
Download App:
  • android
  • ios