ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ പിടിമുറുക്കി ഇ.ഡി; 'വസീര്‍എക്സി' 2,790 കോടി ഇടപാടില്‍ നോട്ടീസ്
വസീര്‍ എക്സ്(Wazirx) എന്ന പേരില്‍ സന്‍മയി ലാബ്സ് പ്രൈ ലിമിറ്റഡ് എന്ന കമ്പനിയാണ് സദ്ദേശിയ ക്രിപ്റ്റോ കറന്‍സി ഇടപാട് സ്റ്റാര്‍ട്ട് അപ്പ് 2017 ഡിസംബറില്‍ ആരംഭിച്ചത്. ഇ
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി എക്സേഞ്ച് സ്ഥാപനമായ വസീര്‍എക്സിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം. ഫോറിന്‍ എക്സേഞ്ച് മാനേജ്മെന്‍റ് ആക്ട് (ഫെമ) നിയമം തെറ്റിച്ചതിനാണ് 2,790 കോടിയുടെ ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.
വസീര്‍ എക്സ്(Wazirx) എന്ന പേരില്‍ സന്‍മയി ലാബ്സ് പ്രൈ ലിമിറ്റഡ് എന്ന കമ്പനിയാണ് സദ്ദേശിയ ക്രിപ്റ്റോ കറന്‍സി ഇടപാട് സ്റ്റാര്‍ട്ട് അപ്പ് 2017 ഡിസംബറില്‍ ആരംഭിച്ചത്. ഇതിന്‍റെ ഡയറക്ടര്‍മാരായ നിഷ്ചല്‍ ഷെട്ടി, ഹനുമാന്‍ മാത്രേ എന്നിവര്‍ക്കാണ് ഇപ്പോള്‍ ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.
2018ല്‍ ഉപയോഗത്തില്‍ എത്തിയ വസീര്‍എക്സ് ഇന്ത്യയിലെ ക്രിപ്റ്റോ കറന്‍സി എക്സേഞ്ചായാണ് അറിയപ്പെടുന്നത്. ബിറ്റ്കോയിന്‍ അടക്കമുള്ള കറന്‍സികള്‍ വാങ്ങാനും, വില്‍ക്കാനും ഇവിടെ സൗകര്യമുണ്ട്. ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ ഏറെ നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നു എന്നാണ് ഇ.ഡി ചൂണ്ടിക്കാട്ടുന്നത്. പല ഇടപാടുകളും ഉപയോക്താവിന്‍റെ കെവൈസി ഇല്ലാതെയാണ് നടക്കുന്നത് എന്നും ഇഡി ആരോപിക്കുന്നുണ്ട്.നിയമവിരുദ്ധമായി ചൈനീസ് ബെറ്റിംഗ് ആപ്പുകളില്‍ നിന്നും മറ്റും എത്തുന്ന പണം ഈ കമ്പനി വഴി വെളുപ്പിച്ച് നല്‍കുന്നു എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
അതേ സമയം ഇതുവരെ നോട്ടീസ് ലഭിച്ചില്ലെന്നാണ് വസീര്‍എക്സ് ഗാഡ്ജറ്റ് 360ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്. അതേ സമയം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനവും ഇല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.