ട്വിറ്റര്‍ നിരോധനം ഉടന്‍ നീക്കണം; നൈജീരിയയ്ക്ക് താക്കീതുമായി യുഎസ്

 നൈജീരിയ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ഒരു ട്വീറ്റ് നീക്കം ചെയ്തതാണ് നൈജീരിയയിലെ ട്വിറ്ററിന്‍റെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്.

US asks Nigeria to end Twitter suspension

അബുജ: ട്വിറ്ററിന് ഏര്‍പ്പെടുത്തിയ വിലക്ക് ഉടന്‍ നീക്കണമെന്ന് നൈജീരിയയോട് അമേരിക്ക. നൈജീരിയന്‍ ജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവസരമില്ല എന്ന സ്ഥിതി ജനധിപത്യ സംവിധാനത്തിന് യോജിക്കുന്നതല്ലെന്ന് അമേരിക്ക പ്രസ്താവനയില്‍ പറഞ്ഞു. 

'നൈജീരിയന്‍ ജനങ്ങളുടെ കാര്യങ്ങള്‍ അറിയാനുള്ള, അഭിപ്രായം പറയാനുള്ള, വിവരങ്ങള്‍ ശേഖരിക്കാനുള്ള അവസരത്തെ നിഷേധിക്കുന്നത് ജനധിപത്യത്തില്‍ ഒരിക്കലും ഇടംനേടാന്‍ പറ്റാത്ത പ്രവര്‍ത്തിയാണ്. ഓണ്‍ലൈനായാലും ഓഫ് ലൈനായാലും വിവരങ്ങള്‍ അറിയാനും പങ്കുവയ്ക്കുവാനുമുള്ള അവകാശം ജനധിപത്യ സമൂഹത്തിന്‍റെ അടിസ്ഥാനമാണ്' -യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നീല്‍ പ്രിന്‍സ് പ്രസ്താവനയില്‍ പറയുന്നു. 

നൈജീരിയന്‍ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്മീഷന്‍റെ പുതിയ നിലപാട് ഗൗരവമേറിയതാണെന്നാണ് അമേരിക്ക നിരീക്ഷിക്കുന്നത്. നൈജീരിയ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ഒരു ട്വീറ്റ് നീക്കം ചെയ്തതാണ് നൈജീരിയയിലെ ട്വിറ്ററിന്‍റെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്. സംയുക്ത സര്‍ക്കാര്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചതായി നൈജീരിയ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

 1967-1970 കാലഘട്ടത്തിലെ 30 മാസത്തെ ആഭ്യന്തര യുദ്ധത്തേക്കുറിച്ച് പരാമര്‍ശിക്കുന്ന ട്വീറ്റാണ് നീക്കം ചെയ്തത്. ബുധനാഴ്ചയായിരുന്നു ഇത്.  സര്‍ക്കാര്‍ പരാജയപ്പെടമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആഭ്യന്ത യുദ്ധകാലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ട്വീറ്റ്. രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് ആയിരുന്നു ട്വീറ്റില്‍ വിശദമാക്കിയത്. പ്രസിഡന്‍റിന്‍റെ ട്വീറ്റ് നീക്കം ചെയ്തത് യുദ്ധസമാനം ആണെന്നായിരുന്നു ട്വിറ്ററിനെതിരെ ഉയര്‍ന്ന വിമര്‍ശനം.

പ്രായം വളരെ കുറവായ വിരവധിപ്പേരാണ് രാജ്യത്ത് പ്രശ്നമുണ്ടാക്കുന്നത്. ഇവര്‍ക്ക് ആഭ്യന്തരയുദ്ധ കാലത്തുണ്ടായ നഷ്ടങ്ങളേക്കുറിച്ച് അറിവുള്ളവരല്ല. 30 മാസമാണ് പൊരുതേണ്ടി വന്നത്. 

അവര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ പ്രതികരിക്കേണ്ടി വരുമെന്നായിരുന്നു മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ്. ട്വിറ്ററിന് നൈജീരിയയിലെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക അജന്‍ഡയുള്ളതായി സംശയിക്കുന്നതെന്ന് വാര്‍ത്താവിതരണ മന്ത്രാലയം ആരോപിച്ചു. നൈജീരിയയില്‍ നിന്ന് പുറത്താക്കിയ പ്രാദേശിക നേതാവായ നാംഡി കാനുവിന്‍റെ ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്തു.

നൈജീരിയയുടെ കിഴക്കന്‍ മേഖലയില്‍ സ്വതന്ത്ര സംസ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ത്തുന്ന പീപ്പിള്‍ ഓഫ് ബയാഫ്രയുടെ നേതാവാണ് കാനു. 

ഇസ്രയേലിലാണ് കാനു താമസിക്കുന്നത്. പ്രത്യേക ഹാഷ്ടാഗ് ഉപയോഗിച്ച് ആളുകള്‍ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും ആളുകളെ കൊല്ലുകയും ചെയ്ത സമയത്ത് അത് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമായാണ് ട്വിറ്റര്‍ വിശദമാക്കിയത്. എന്നാല്‍ അതേ സംഭവം തലസ്ഥാനത്ത് നിന്ന് വരുമ്പോള്‍ അടിച്ചമര്‍ത്താന്‍ നോക്കുകയാണെന്നും വാര്‍ത്താ വിതരണ മന്ത്രി വിശദമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios