പുലര്‍ച്ചെ 5.30ന് മൂന്ന് മാസം പ്രായമായ മകള്‍ക്ക് മുലയൂട്ടാന്‍ എഴുന്നേറ്റ അമ്മ; ആ മെയില്‍ കണ്ട് ഞെട്ടി.!
ട്വിറ്റർ, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ ടെക് ഭീമൻമാരുടെ പിരിച്ചുവിടല്‍ രീതി പിന്തുടര്‍ന്നാണ് മെറ്റ ജോലി വെട്ടിക്കുറച്ചത്. പിന്നിലെയാണ് അനേക പട്ടേൽ അടക്കമുള്ളവരുടെ കരള്‍ അലിയിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവരുന്നത്.
ദില്ലി: ഫേസ്ബുക്ക് മാതൃസ്ഥാപമായ മെറ്റ 11,000 ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇതില്‍ പലരുടെയും അനുഭവങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ഇതില്‍ പിരിച്ചുവിടപ്പെട്ട ഫേസ്ബുക്ക് കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ മാനേജറുടെ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്.
അനേക പട്ടേൽ എന്ന മെറ്റയിലെ ഇന്ത്യക്കാരിയായ മുന്‍ ജീവനക്കാരിയാണ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ഉള്ളുപൊള്ളിക്കുന്ന അനുഭവം തുറന്നു പറഞ്ഞത്. കമ്മ്യൂണിക്കേഷൻസ് മാനേജറായ ഇവര്‍ പ്രസവാവധിയിലായിരുന്നു. മൂന്ന് മാസം മുന്‍പാണ് ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പുലര്‍ച്ചെ 5.30ന് കുഞ്ഞ് കരഞ്ഞപ്പോള്‍ മുലയൂട്ടന്‍ എഴുന്നേറ്റതായിരുന്നു ഇവര്‍.
"പുലർച്ചെ 5:35 ന് എന്നെ പിരിച്ചുവിടലിൽ ഉൾപ്പെടുത്തിയതായി എനിക്ക് ഇമെയിൽ ലഭിച്ചു. എന്റെ ഹൃദയം തകർന്നു,"
കമ്പനി വലിയ പിരിച്ചുവിടല്‍ നടത്തുമെന്ന് താൻ കേട്ടിട്ടുണ്ടെന്നും അതിനാൽ പുലര്‍ച്ചയ്ക്ക് കമ്പനിയില്‍ നിന്നും ഇമെയിൽ വന്നപ്പോള്‍ വളരെ ആകാംക്ഷയോടെയാണ് അത് പരിശോധിച്ചതെന്ന് അനേക പറയുന്നു.
"അപ്പോൾ, അടുത്തത് എന്താണ്? പെട്ടെന്ന് ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. എന്റെ പ്രസവാവധി ഫെബ്രുവരിയിൽ അവസാനിക്കും, മാതൃത്വത്തിന്റെ ഈ ആദ്യ കുറച്ച് മാസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരിക്കും അതിനിടയിലാണ് ഈ അറിയിപ്പ് വരുന്നത്"- പട്ടേൽ കൂട്ടിച്ചേർത്തു.
ട്വിറ്ററിനും, ഫേസ്ബുക്കിനും പുറമേ ആമസോണിലും പിരിച്ചുവിടല്‍
ട്വിറ്റർ, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ ടെക് ഭീമൻമാരുടെ പിരിച്ചുവിടല്‍ രീതി പിന്തുടര്‍ന്നാണ് മെറ്റ ജോലി വെട്ടിക്കുറച്ചത്. പിന്നിലെയാണ് അനേക പട്ടേൽ അടക്കമുള്ളവരുടെ കരള്‍ അലിയിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവരുന്നത്.
കൊവിഡ് മൂലം ഓൺലൈൻ ട്രാഫിക്ക് വർദ്ധന വന്നതോടെ ഇത് ആളുകളുടെ പെരുമാറ്റത്തിലെ സ്ഥിരമായ മാറ്റമാണെന്ന് വിലയിരുത്തി, കോവിഡ് പാൻഡെമിക്കിലുടനീളം മെറ്റ ആളുകളെ വ്യാപകമായി ജോലിക്ക് എടുത്തിരുന്നു. രണ്ട് വർഷത്തിനുള്ളിൽ മെറ്റ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി 90,000 ആയി. 2020 മെയ് മാസത്തിലാണ് അനേക പട്ടേലിന് ഫേസ്ബുക്കില്‍ ജോലി ലഭിച്ചത്.
എന്നാല്‍ വളർച്ചാ വിലയിരുത്തൽ താളം തെറ്റിയതായി കമ്പനി മേധാവി മാർക്ക് സക്കർബർഗ് കഴിഞ്ഞ ദിവസം തന്റെ പ്രഖ്യാപനത്തില്‍ തുറന്ന് സമ്മതിച്ചു. അതിനാലാണ് 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടത് എന്നാണ് വിശദീകരണം.
അതേ സമയം തന്‍റെ ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ മെറ്റായ്ക്ക് വേണ്ടി കുറച്ച് ദിവസം ജോലി ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ലണ്ടനിൽ നിന്ന് യുഎസിലേക്ക് മാറിയതെന്ന് അനേക പട്ടേൽ പറഞ്ഞു. "അടുത്ത കുറച്ച് മാസങ്ങളിൽ ഞാൻ എന്റെ സമയം എന്റെ മകൾക്കായി സമർപ്പിക്കാൻ പോകുകയാണ്, പുതുവർഷത്തിൽ പുതിയ ജോലി കിട്ടുമോ എന്ന് നോക്കും" എന്ന് അവർ പോസ്റ്റില്‍ പറയുന്നു.
കമന്‍റിന് ശിവൻകുട്ടിയുടെ കലക്കൻ മറുപടി; ബോഡിഷെയിമിംഗ് നടത്തിയ ആൾ ക്ഷമ പറഞ്ഞു, പക്ഷേ ന്യായീകരണവും
സ്വകാര്യതയെക്കുറിച്ച് വലിയ വര്‍ത്തമാനം പറയുന്ന ആപ്പിള്‍ ചെയ്യുന്നത്; റിപ്പോര്‍ട്ട് പുറത്ത്.!