യു​വ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​വ​ര​റി​യാ​തെ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ൽ; മുന്നറിയിപ്പുമായി പൊലീസ്

 പ്രൊ​ഫൈ​ലി​ൽ സ്വ​ന്തം ഫോ​ട്ടോ​യോ വീ​ഡി​യോ​യോ പ​ങ്കു​വ​യ്ക്കു​മ്പോ​ൾ അ​വ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മാ​ത്രം കാ​ണാ​വു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

police warning on social media users photo unknowingly exhibit on porn apps

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ത്ത ഫോ​ട്ടോ​ക​ൾ അ​ശ്ലീ​ല സൈ​റ്റു​ക​ളു​ടെ​യും ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടേ​യും പ​ര​സ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​താ​യി പ​രാ​തി. പ​രാ​തി​ക​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്രൊ​ഫൈ​ലി​ൽ സ്വ​ന്തം ഫോ​ട്ടോ​യോ വീ​ഡി​യോ​യോ പ​ങ്കു​വ​യ്ക്കു​മ്പോ​ൾ അ​വ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മാ​ത്രം കാ​ണാ​വു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഇ​ര​യാ​യാ​ൽ ഉ​ട​ൻ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

കേരള പൊലീസിന്റെ പോസ്റ്റ്

സമൂഹമാധ്യമങ്ങളിൽ  നിന്നും  ഡൗൺലോഡ്  ചെയ്തെടുത്ത   ഫോട്ടോകൾ അശ്‌ളീല സൈറ്റുകളുടെയും അപ്പ്ളിക്കേഷനുകളുടെയും  പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികൾക്ക് മേൽ അന്വേഷണം നടന്നു വരുന്നു.  പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റിങ്സ്  ക്രമീകരിക്കുക. ഇത്തരത്തിൽ നിങ്ങൾ ഇരയായാൽ  ഉടൻ പോലീസ് സഹായം തേടുക.

Latest Videos
Follow Us:
Download App:
  • android
  • ios