ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ശ്രമം; യുവാവിന്‍റെ ജീവന്‍ കാത്തതും ഫേസ്ബുക്ക് തന്നെ.!

ഫേസ്ബുക്ക് ഓഫിസ് പെട്ടെന്ന് തന്നെ മുംബൈ പൊലീസിനെ അറിയിക്കുകയുമായിരുന്നു. വിളിച്ച് 50 മിനിറ്റിനുള്ളിൽ പൊലീസ് വീട്ടിലെത്തി യുവാവിനെ രക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

Mumbai man attempts suicide on Facebook live stream saved after efforts from Ireland to Dhule

മുംബൈ: ഫേസ്ബുക്കില്‍ ലൈവ് ഇട്ടശേഷം ആത്മഹത്യ ചെയ്യുന്നു എന്ന വാര്‍ത്തകള്‍ സാധാരണമാണ്. ഇത്തരത്തില്‍ ലൈവില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിന്‍റെ ജീവന്‍ ഫേസ്ബുക്ക് തന്നെ രക്ഷിച്ച സംഭവമാണ് മുംബൈ പൊലീസ് പുറത്തുവിട്ടത്.  മുംബൈയിൽ നിന്നുള്ള 23 കാരൻ ലൈവിൽ ആത്മഹത്യക്ക് ശ്രമിക്കുന്നത് അയർലൻഡിലെ ഫേസ്ബുക്ക് ഓഫീസ് അധികൃതർ നേരത്തെ കണ്ടെത്തുകയും സംഭവം മുംബൈ പൊലീസിനെ അറിയിച്ച് യുവാവിന്‍റെ ജീവന്‍ രക്ഷിക്കുകയുമാണ് ചെയ്തത്. 

ഞായറാഴ്ച രാത്രിയാണ് സംഭവം.കഴുത്തിൽ മുറിവേൽപ്പിച്ചാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ആത്മഹത്യ ചെയ്യുന്ന വിവരം ഫെയ്സ്ബുക്കിന്റെ സാങ്കേതിക വിദ്യ വഴി അറിയുകയും, ഫേസ്ബുക്ക് ഓഫിസ് പെട്ടെന്ന് തന്നെ മുംബൈ പൊലീസിനെ അറിയിക്കുകയുമായിരുന്നു. വിളിച്ച് 50 മിനിറ്റിനുള്ളിൽ പൊലീസ് വീട്ടിലെത്തി യുവാവിനെ രക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

ഞായറാഴ്ച രാത്രി 8.10 ഓടെയാണ് മുംബൈയിൽ നിന്നുള്ള ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതെന്നും ഫേസ്ബുക്കില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതെന്നും മുംബൈ പൊലീസ് സൈബർ ഡിസിപി രശ്മി കരണ്ടിക്കറിന് അയർലൻഡിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്ന് കോൾ ലഭിച്ചത്. 

കോൾ ലഭിച്ച് 20 മിനിറ്റിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചയാളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു. ആദ്യ 10 മിനിറ്റിനുള്ളിൽ ഞങ്ങൾക്ക് സ്ഥലം കണ്ടെത്താനായി, ധൂലെയിലെ കെട്ടിടവും തിരിച്ചറിഞ്ഞു. ഉടനെ തന്നെ ധൂലെയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറുകയായിരുന്നു എന്നും ഡിസിപി രശ്മി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios