ഡിലീറ്റ് ചെയ്താലും പോകില്ല ഇന്‍സ്റ്റഗ്രാം പോസ്റ്റ്; പുതിയ പ്രശ്നത്തിന് പിന്നില്‍
സൈബര്‍ സെക്യൂരിറ്റി ഗവേഷകനായ സ്വഗട്ട് പോക്കറോള്‍ താന്‍ ഒരു വര്‍ഷം മുന്‍പ് ഡിലീറ്റ് ചെയ്ത ചിത്രങ്ങളുടെയും, ഡയറക്ട് സന്ദേശങ്ങളുടെയും പകര്‍പ്പുകള്‍ ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമിന് കൈമാറിയതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.
ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്താല്‍ അത് നല്ലതിനാണ് എന്നായിരിക്കും ഒരോ ഉപയോക്താവും കരുതുക. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. നിങ്ങള്‍ ഡിലീറ്റ് ചെയ്ത ഫോട്ടോയോ, ഡയറക്ട് സന്ദേശങ്ങളോ ഒരു വര്‍ഷത്തോളം ഡിലീറ്റാകാതെ ഇന്‍സ്റ്റഗ്രാം സൂക്ഷിച്ചിരുന്നു എന്ന വ്യക്തമാക്കുന്നതാണ് ടെക് ക്രഞ്ചിന്‍റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്.
സൈബര്‍ സെക്യൂരിറ്റി ഗവേഷകനായ സ്വഗട്ട് പോക്കറോള്‍ താന്‍ ഒരു വര്‍ഷം മുന്‍പ് ഡിലീറ്റ് ചെയ്ത ചിത്രങ്ങളുടെയും, ഡയറക്ട് സന്ദേശങ്ങളുടെയും പകര്‍പ്പുകള്‍ ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമിന് കൈമാറിയതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഇന്‍സ്റ്റഗ്രാമിലെ ഡൌണ്‍ലോഡ് യുവര്‍ ഇന്‍ഫര്‍മേഷന്‍ എന്ന ഫീച്ചര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഇദ്ദേഹം ഡൌണ്‍ലോഡ് ചെയ്തപ്പോഴാണ് ഒരു വര്‍ഷം മുന്‍പ് ഡിലീറ്റ് ചെയ്ത ചിത്രങ്ങളും സന്ദേശങ്ങളും ലഭിച്ചത്.
ഇതിലൂടെ ഒരു ഉപയോക്താവ് ചിത്രങ്ങളും സന്ദേശങ്ങളും നീക്കം ചെയ്താലും അത് ഇന്‍സ്റ്റഗ്രാം സര്‍വറില്‍ അവശേഷിക്കുന്നു എന്ന വ്യക്തമായി എന്നാണ് ടെക് ക്രഞ്ചിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഈ പ്രശ്നം സൈബര്‍ സെക്യൂരിറ്റി ഗവേഷകനായ സ്വഗട്ട് പോക്കറോള്‍ ഇന്‍സ്റ്റഗ്രാമിനെ അറിയിച്ചത്. ഇതോടെ ഇത് ഒരു ബഗ് പ്രശ്നമാണ് എന്നാണ് ഇന്‍സ്റ്റഗ്രാം അറിയിച്ചത്.
ഈ പ്രശ്നം കഴിഞ്ഞ മാസം പരിഹരിച്ചുവെന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നത്. ഒപ്പം തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്ത സ്വഗട്ട് പോക്കറോളിന് 6000 ഡോളര്‍ പ്രതിഫലവും ഇന്‍സ്റ്റഗ്രാം നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ ഈ പ്രശ്നം ഒരു വ്യാപകമായി പ്രശ്നം അല്ലെന്നും. ഇത് എല്ലാം ഉപയോക്താക്കളെയും ബാധിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം അറിയിക്കുന്നു.