പാസ്‌വേഡുകള്‍ എത്ര തവണ മാറ്റണം? ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറയുന്നതിങ്ങനെ

 ബിബിസിയുടെ അഭിമുഖത്തിലായിരുന്നു പിച്ചൈ ലോകം കേള്‍ക്കാന്‍ കാത്തിരുന്ന ഉത്തരങ്ങള്‍ നല്‍കിയത്. 

How often you should change your passwords? Google CEO shares his personal habit

പാസ്‌വേഡുകള്‍ എപ്പോഴൊക്കെ, എങ്ങനെ മാറ്റണമെന്നും ഇക്കാര്യത്തിന്‍ താന്‍ എന്താണ് ചെയ്യുന്നതെന്നും ഗൂഗിള്‍ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചൈ വെളിപ്പെടുത്തി. ബിബിസിയുടെ അഭിമുഖത്തിലായിരുന്നു പിച്ചൈ ലോകം കേള്‍ക്കാന്‍ കാത്തിരുന്ന ഉത്തരങ്ങള്‍ നല്‍കിയത്. എത്ര തവണ പാസ്‌വേഡ് മാറ്റുന്നുവെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, താന്‍ പാസ്‌വേഡുകള്‍ പതിവായി മാറ്റില്ലെന്ന് പിച്ചൈ പറയുന്നു. ഒന്നിലധികം പരിരക്ഷകള്‍ ഉറപ്പാക്കുന്നതിന് പാസ്‌വേഡുകളുടെ കാര്യത്തില്‍ 'ടുഫാക്ടര്‍ ഓഥന്റിഫിക്കേഷന്‍' സ്വീകരിക്കാന്‍ അദ്ദേഹം ഉപയോക്താക്കളോട് ശുപാര്‍ശ ചെയ്യുന്നു. 

അങ്ങനെയെങ്കില്‍ അദ്ദേഹം എത്ര ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു മറ്റൊരു ചോദ്യം. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഒരു സമയം 20 ല്‍ കൂടുതല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുവെന്ന് പിച്ചൈ സമ്മതിക്കുന്നു. 'ഞാന്‍ നിരന്തരം ഫോണുകള്‍ മാറുകയും ഓരോ പുതിയ ഫോണും പരീക്ഷിക്കുകയും ചെയ്യുന്നു,' പിച്ചൈ പറയുന്നു. കുട്ടികള്‍ നിരന്തരം യുട്യൂബുകള്‍ കാണുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പിച്ചെ പറഞ്ഞു, ലോകം മാറുന്നതിനെക്കുറിച്ചും നാളെയുടെ സാങ്കേതികവിദ്യയെക്കുറിച്ചും കുട്ടികള്‍ അറിഞ്ഞിരിക്കണം. അവരുടെ സ്വഭാവത്തില്‍ പോലും സാങ്കേതികത വലിയ മാറ്റം സൃഷ്ടിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധിയെക്കുറിച്ചും പിച്ചൈയ്ക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. 'മാനവികത വികസിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏറ്റവും ആഴമേറിയ സാങ്കേതികവിദ്യയായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. തീയെക്കുറിച്ചോ വൈദ്യുതിയെക്കുറിച്ചോ ഇന്റര്‍നെറ്റിനെക്കുറിച്ചോ ചിന്തിക്കുന്നതിലും ആഴമേറിയതാണ് ഇതെന്ന് ഞാന്‍ കരുതുന്നു, 'പിച്ചായ് പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ പിച്ചൈ ഇന്ത്യക്കാരനാണോ അതോ അമേരിക്കക്കാരനാണോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ലളിതമായിരുന്നു. 'ഞാന്‍ ഒരു അമേരിക്കന്‍ പൗരനാണ്, പക്ഷേ ഇന്ത്യ എന്റെ ഉള്ളില്‍ അഗാധമാണ്,' 49 കാരനായ പിച്ചായ് തന്റെ വേരുകളെക്കുറിച്ച് വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios