എത്രത്തോളം വിദ്വേഷ പോസ്റ്റുകള്‍; കണക്ക് പുറത്തുവിട്ട് ഫേസ്ബുക്ക്

2020ന്‍റെ മൂന്നാം പാദത്തിലാണ് ഇത്തരത്തില്‍ ഒരു പരിശോധന ഫേസ്ബുക്ക് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് തന്നെ പുറത്തുവിട്ട് കണ്ടന്‍റ് മോഡറേറ്റിംഗ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 

Facebook offers up first ever estimate of hate speech prevalence on its platform

ന്യൂയോര്‍ക്ക്: വിദ്വേഷ പ്രചാരണം നടത്തുന്ന പോസ്റ്റുകളുടെ പേരില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്ന ഫേസ്ബുക്ക് നിര്‍ണ്ണായകമായ നീക്കവുമായി രംഗത്ത്. ഫേസ്ബുക്കില്‍ വരുന്ന വിദ്വേഷ പോസ്റ്റുകളുടെ ഏകദേശ കണക്കാണ് ഫേസ്ബുക്ക് പുറത്തുവിട്ടത്. ഫേസ്ബുക്കിന്‍റെ കണക്കില്‍ 10,000 പോസ്റ്റുകള്‍ പരിശോധിച്ചാല്‍ അതില്‍ 11 മുതല്‍ 12വരെ പോസ്റ്റുകളില്‍ വിദ്വേഷ ഉള്ളടക്കം ഉള്ളതായിരിക്കും എന്നാണ് കണ്ടെത്തല്‍.

2020ന്‍റെ മൂന്നാം പാദത്തിലാണ് ഇത്തരത്തില്‍ ഒരു പരിശോധന ഫേസ്ബുക്ക് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് തന്നെ പുറത്തുവിട്ട് കണ്ടന്‍റ് മോഡറേറ്റിംഗ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. മൂന്നാം പാദത്തില്‍ 22.1 ദശലക്ഷം വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി എടുത്തുവെന്നാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ പറയുന്നത്. ഇതിന് മുന്‍പുള്ള പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം നടപടി എടുത്ത വിദ്വേഷ പോസ്റ്റുകളുടെ എണ്ണം 22.5 ദശലക്ഷമായിരുന്നു.

നടപടി എടുത്തു എന്നതിലൂടെ ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത് പോസ്റ്റ് റിമൂവ് ചെയ്യുക, മുന്നറിയിപ്പ് നല്‍കുക, അക്കൌണ്ട് നിര്‍ത്തലാക്കുക, പുറത്തുള്ള ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറുക തുടങ്ങിയ കാര്യങ്ങളാണ്. അടുത്തകാലത്ത് ഫേസ്ബുക്കിന്‍റെ വിദ്വേഷ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഫലവത്താകുന്നില്ല എന്ന കാണിച്ച് വിവിധ സിവില്‍‍ റൈറ്റ് ഗ്രൂപ്പുകളുടെ ആഹ്വാനത്താല്‍ ഫേസ്ബുക്കില്‍ നിന്നും പരസ്യം പിന്‍വലിക്കല്‍ ക്യാംപെയിന്‍ നടന്നിരുന്നു. ഇതുമൂലം ഉടലെടുത്ത സമ്മര്‍ദ്ദമാണ് പുതിയ കണക്കുകള്‍ പുറത്തുവിടാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചത് എന്നാണ് വാര്‍ത്ത. 

Latest Videos
Follow Us:
Download App:
  • android
  • ios