യഥാര്‍ത്ഥ മൊബൈല്‍ നമ്പര്‍ വെളിപ്പെടുത്താതെ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള 2 എളുപ്പവഴികള്‍
ഈ കോണ്‍ടാക്റ്റ് നമ്പര്‍ ഒരു മൊബൈല്‍ ആകാം അല്ലെങ്കില്‍ ലാന്‍ഡ്‌ലൈനായിരിക്കാം. വാട്ട്സ്ആപ്പ്ഉപയോഗിക്കുന്നതിന് ലാന്‍ഡ്‌ലൈന്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും, പക്ഷേ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പകരമിവിടെ ഒരു വെര്‍ച്വല്‍ മൊബൈല്‍ നമ്പര്‍ സൗകര്യപ്രദമാണ്.
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതിന്, ഒരു ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്. ഈ കോണ്‍ടാക്റ്റ് നമ്പര്‍ ഒരു മൊബൈല്‍ ആകാം അല്ലെങ്കില്‍ ലാന്‍ഡ്‌ലൈനായിരിക്കാം. വാട്ട്സ്ആപ്പ്ഉപയോഗിക്കുന്നതിന് ലാന്‍ഡ്‌ലൈന്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും, പക്ഷേ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പകരമിവിടെ ഒരു വെര്‍ച്വല്‍ മൊബൈല്‍ നമ്പര്‍ സൗകര്യപ്രദമാണ്. വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകള്‍ സൗജന്യമായി കണ്ടെത്താനാകും, മാത്രമല്ല വാട്ട്സ്ആപ്പിനായി ഒരു തവണ സൈന്‍ അപ്പ് ചെയ്താല്‍ മതിയാകും.
ഏത് സാധാരണ നമ്പറും പോലെ ഈ വെര്‍ച്വല്‍ നമ്പറിനൊപ്പം നിങ്ങള്‍ക്ക് വാട്ട്സ്ആപ്പ് ഉപയോഗിക്കാം. നിങ്ങളുടെ യഥാര്‍ത്ഥ മൊബൈല്‍ നമ്പര്‍ പങ്കിടാതിരിക്കുന്നത് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഏറ്റവും സ്വകാര്യത ഇതു നല്‍കുന്നു. അതിനാല്‍, ഇത് ചെയ്യുന്നതിനുള്ള രണ്ട് വഴികള്‍ ഉണ്ട്. ഒന്ന് എന്നത്, വെര്‍ച്വല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതും, മറ്റൊന്ന് ലാന്‍ഡ്‌ലൈന്‍ നമ്പര്‍ ആവശ്യമുള്ള രീതിയുമാണ്.
വെര്‍ച്വല്‍ ഫോണ്‍ നമ്പര്‍ പ്രൊവൈഡേഴ്‌സ് ധാരാളം ഉണ്ട്. വിശ്വസനീയവും സൗജന്യവുമായ ഒന്ന് പരീക്ഷിക്കുക. പരീക്ഷിച്ചുനോക്കിയതും വലിയ കുഴപ്പവുമില്ലാത്തതുമായത് ഇതിനു വേണ്ടി ഉപയോഗിക്കാം. ഇത്തരത്തില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ടെക്സ്റ്റ്‌ന. നിങ്ങളുടെ ഫോണില്‍ ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യുക. തുടര്‍ന്ന് ഇതിലൊരു സൗജന്യ അക്കൗണ്ട് സൃഷ്ടിക്കുക. ലോഗിന്‍ ചെയ്ത ശേഷം, യുഎസും കാനഡയും അടിസ്ഥാനമാക്കി അഞ്ച് സൗജന്യ ഫോണ്‍ നമ്പറുകളുടെ ഒരു ലിസ്റ്റ് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഏത് നമ്പറും തിരഞ്ഞെടുത്ത് തുടരുക. ഈ വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് കോളുകള്‍ വിളിക്കാനും ഇന്റര്‍നെറ്റിലൂടെ സന്ദേശങ്ങള്‍ സ്വീകരിക്കാനും കഴിയും.
തുടര്‍ന്നു വാട്ട്സ്ആപ്പ്ഡൗണ്‍ലോഡുചെയ്യുക. നിങ്ങളുടെ ഫോണില്‍ ഇതിനകം തന്നെ വാട്ട്സ്ആപ്പ്ഉണ്ടെങ്കില്‍ ആദ്യം അത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും. വാട്ട്സ്ആപ്പ്രജിസ്റ്റര്‍ ചെയ്യുമ്പോള്‍, നിങ്ങള്‍ തിരഞ്ഞെടുത്ത വെര്‍ച്വല്‍ നമ്പറിനെ ആശ്രയിച്ച് രാജ്യ കോഡ് ഇന്ത്യയില്‍ നിന്ന് യുഎസിലേക്കോ കാനഡയിലേക്കോ മാറ്റുക. പിന്നീട് വെര്‍ച്വല്‍ നമ്പര്‍ നല്‍കുക. ഈ വെര്‍ച്വല്‍ ഫോണ്‍ നമ്പറിലേക്ക് സുരക്ഷാ ഒടിപി മെസേജ് ലഭിക്കില്ലെന്നോര്‍ക്കുക. ഒടിപി സമയം നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കുക, തുടര്‍ന്ന് ഒടിപി സ്ഥിരീകരണത്തിനായി വിളിക്കുക എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ടെക്സ്റ്റ്‌നൗ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു മിസ്ഡ് കോള്‍ ലഭിക്കും, കൂടാതെ ടെക്സ്റ്റ്‌നൗ ആപ്ലിക്കേഷനില്‍ നിങ്ങളുടെ വോയിസ്‌മെയിലില്‍ ഒരു പുതിയ സന്ദേശം പോപ്പ് അപ്പ് ചെയ്യും. ഇതൊരു ഓഡിയോ സന്ദേശമാണ്, നിങ്ങളുടെ വാട്ട്സ്ആപ്പ്സ്ഥിരീകരണ കോഡ് അറിയാന്‍ ഇത് പ്ലേ ചെയ്യുക. കോഡ് ലഭിച്ചുകഴിഞ്ഞാല്‍, വാട്‌സാപ്പില്‍ ഇത് നല്‍കി പതിവുപോലെ തുടരുക.
ലാന്‍ഡ്‌ലൈന്‍ നമ്പറുള്ള വാട്ട്‌സ്ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ:
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് ഒരു ലാന്‍ഡ്‌ലൈന്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും, പക്ഷേ സാധാരണ വാട്ട്സ്ആപ്പ്അപ്ലിക്കേഷനില്‍ ഇതു പ്രവര്‍ത്തിക്കില്ല. നിങ്ങള്‍ വാട്ട്സ്ആപ്പ്ബിസിനസ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ആദ്യം തന്നെ വാട്ട്സ്ആപ്പ്ബിസിനസ് അപ്ലിക്കേഷന്‍ (ഡബ്ല്യുഎ ബിസിനസ്) ഡൗണ്‍ലോഡുചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം, ഒടിപി അടിസ്ഥാനമാക്കിയുള്ള രജിസ്‌ട്രേഷനായി അപ്ലിക്കേഷന്‍ ഒരു ഫോണ്‍ നമ്പര്‍ ആവശ്യപ്പെടും. ഇന്ത്യ കോഡും (+91) സെലക്ട് കോഡിനൊപ്പം ലാന്‍ഡ്‌ലൈന്‍ നമ്പറും തിരഞ്ഞെടുക്കുക. മുന്നിലുള്ള 0 ഉണ്ടെങ്കില്‍ ഒഴിവാക്കുക. അതിനാല്‍, എസ്ടിഡി കോഡുള്ള നിങ്ങളുടെ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ 0332654 എന്നാണെങ്കില്‍ + 91332654 എന്നു ചേര്‍ക്കുക. അല്ലെങ്കില്‍, മൊബൈലില്‍ നമ്പര്‍ എങ്ങനെ കാണിക്കുന്നുവെന്ന് കാണുന്നതിന് നിങ്ങള്‍ക്ക് ലാന്‍ഡ്‌ലൈനില്‍ നിന്ന് ഏത് മൊബൈല്‍ നമ്പറിലേക്കും വിളിച്ചു നോക്കുക, അതു പോലെ കൊടുക്കാം.
നമ്പര്‍ ചേര്‍ത്തതിനുശേഷം, വാട്ട്സ്ആപ്പ്ബിസിനസ് അപ്ലിക്കേഷന്‍ ഒടിപി അയയ്ക്കും. ഇത് ഒരു ലാന്‍ഡ്‌ലൈന്‍ നമ്പറായതിനാല്‍, നിങ്ങള്‍ക്ക് ഒരു എസ്എംഎസ് ലഭിക്കില്ല. ഒടിപി സമയം തീരുന്നതുവരെ കാത്തിരിക്കുക, തുടര്‍ന്ന് ഒടിപി സ്ഥിരീകരണത്തിനായി വിളിക്കുക എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഒടിപി ഉപയോഗിക്കാനായി നിങ്ങളുടെ ലാന്‍ഡ്‌ലൈന്‍ നമ്പറില്‍ നിങ്ങള്‍ക്ക് ഒരു കോള്‍ ലഭിക്കും. സന്ദേശപ്രകാരമുള്ള ഒടിപി ചെയ്യുക, തുടര്‍ന്ന് വാട്ട്സ്ആപ്പ്ഇന്‍സ്റ്റാള്‍ ചെയ്യുന്ന പതിവ് പ്രക്രിയ പിന്തുടരുക.
ഇപ്പോള്‍, നിങ്ങളുടെ ലാന്‍ഡ്‌ലൈന്‍ നമ്പറിനൊപ്പം വാട്ട്സ്ആപ്പ്ബിസിനസ് അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ലാന്‍ഡ്‌ലൈന്‍ നമ്പറുള്ള വാട്ട്സ്ആപ്പ്ഉപയോഗിക്കുന്നത് സ്വകാര്യത നിലനിര്‍ത്തില്ല. കാരണം നിങ്ങള്‍ കോണ്‍ടാക്റ്റ് ലിസ്റ്റ് സ്വമേധയാ ചേര്‍ക്കേണ്ടിവരും. എന്നാലും, ഇത് മൊബൈലിനെ അപേക്ഷിച്ച് കൂടുതല്‍ സ്വകാര്യത വാഗ്ദാനം ചെയ്യുന്നു, കൂടാതെ നിങ്ങള്‍ക്ക് ഓട്ടോമാറ്റിക്ക് മറുപടികളും സജ്ജമാക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ കാര്യം. സന്ദേശങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള മറ്റ് ഓപ്ഷനുകളുടെ ഒരു വലിയ ശ്രേണി തന്നെ വാട്ട്സ്ആപ്പ് ബിസിനസ് അപ്ലിക്കേഷന്‍ നല്‍കുന്നു.