ഇനി 'ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്' ഇല്ല; തീരുമാനം എടുത്ത് ഡിസ്നി

85 വര്‍ഷം പഴക്കമുള്ള സ്റ്റുഡിയോ ബ്രാന്‍റായ   'ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്' ചലച്ചിത്ര വിഭാഗം കഴിഞ്ഞ ജനുവരിയില്‍ തന്നെ 'ട്വന്‍റിത്ത് സെഞ്ച്വറി സ്റ്റുഡിയോസ്' എന്ന് റീബ്രാന്‍റ് ചെയ്തിരുന്നു. 

Disney ends the historic 20th Century Fox brand

ഹോളിവുഡ്: ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൌസുകളിലെ ഇതിഹാസ സ്ഥാപനമായ   'ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്'  (20th Century Fox) എന്ന ബ്രാന്‍റ് നെയിം അവസാനിപ്പിക്കാന്‍ ഇപ്പോഴത്തെ ഉടമകളായ വാള്‍ട്ട് ഡിസ്നി തീരുമാനം എടുത്തു. ഈ പേര് ഡിസ്നി ഇനി തങ്ങളുടെ മിനി സ്ക്രീന്‍ പ്രൊഡക്ഷന്‍ ഹൌസ് എന്ന നിലയില്‍  'ട്വന്‍റിത്ത് ടെലിവിഷന്‍' എന്ന പേരില്‍ ഡിസ്നി റീബ്രാന്‍റ് ചെയ്യും.

85 വര്‍ഷം പഴക്കമുള്ള സ്റ്റുഡിയോ ബ്രാന്‍റായ   'ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്' ചലച്ചിത്ര വിഭാഗം കഴിഞ്ഞ ജനുവരിയില്‍ തന്നെ 'ട്വന്‍റിത്ത് സെഞ്ച്വറി സ്റ്റുഡിയോസ്' എന്ന് റീബ്രാന്‍റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പുതിയ നീക്കം. കഴിഞ്ഞ വര്‍ഷം 71.3 ബില്ല്യണ്‍ ഡോളറിന് ആഗോള മാധ്യമ രാജാവ് റൂപ്പര്‍ഡ് മര്‍ഡോക്കിന്‍റെ ഉടമസ്ഥതയിലുള്ള ഫോക്സ് സ്വത്തുക്കള്‍ വാങ്ങാനുള്ള കരാര്‍ ഡിസ്നി പൂര്‍ത്തിയാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍. 'ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്' പോലെ തന്നെ എബിസി സിഗ്നേച്ചര്‍ സ്റ്റുഡിയോ, ഫോക്സ് 21 ടെലിവിഷന്‍ എന്നിവയുടെ പേരുകളും ഡിസ്നി മാറ്റുന്നുണ്ട്. എബിസി സിഗ്നേച്ചര്‍, ടെച്ച്സ്റ്റോണ്‍ ടെലിവിഷന്‍ എന്നിങ്ങനെയായിരിക്കും ഇവയുടെ പേരുമാറ്റം.

ഇപ്പോഴുള്ള പേരുമാറ്റം ഈ ടിവി സ്റ്റുഡിയോകളുടെ ചരിത്രവും പാരമ്പര്യവും വാള്‍ട്ട് ഡിസ്നി കമ്പനിയുടെ സര്‍ഗാത്മക ശേഷിയും ചേരുന്ന മാറ്റമാണ് എന്നാണ് ഡിസ്നി ടെലിവിഷന്‍ പ്രസിഡന്‍റ് ക്രെയിഗ് ഹന്‍എഗ്സ് പറയുന്നത്.

അതേ സമയം 'ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്' ലോഗോയുടെ തീം മ്യൂസിക്കും, സെര്‍ച്ച് ലൈറ്റ് ലോഗോയും പുതിയ ലോഗോകളിലും നിലനിര്‍ത്തും എന്നാണ് ഡിസ്നി പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios