'രാജാവിനെപ്പോലെ തന്നെ മടക്കം': ബോസ്മാന്‍റെ മരണ വാര്‍ത്ത ട്വിറ്ററില്‍ സംഭവിച്ചത്

ക്യാന്‍സറിന്‍റെ പിടിയിലായപ്പോഴും തന്‍റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോയ താരമായിരുന്നു ബോസ്മാന്‍. ക്യാന്‍സര്‍ ബാധിച്ച നാല് കൊല്ലത്തിനിടെയാണ് ബോസ്മാന്‍റെ കരിയര്‍ ഹിറ്റ് എന്ന് പറയാവുന്ന ചിത്രങ്ങള്‍ എല്ലാം വന്നത്. 

Chadwick Boseman tweet hits record likes a perfect tribute to the Black Panther actor

ന്യൂയോര്‍ക്ക്: ശനിയാഴ്ചയാണ്  നടന്‍ ചാഡ്വിക്ക് ബോസ്മാന്‍ അന്തരിച്ച വിവരം ലോകം അറിയുന്നത്. ബ്ലാക്ക് പാന്തര്‍ എന്ന സൂപ്പര്‍ ഹീറോ സിനിമയിലൂടെ ലോകമെങ്ങും പരിചിതമായ മുഖമായിരുന്നു ഇദ്ദേഹത്തിന്‍റെത്. അദ്ദേഹം മരിച്ച വിവരം കുടുംബം ഔദ്യോഗികമായി പുറത്തുവിട്ടത് അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ തന്നെയാണ്. അര്‍ബുദത്തിന്‍റെ നാലാംഘട്ടത്തിലാണ് ബോസ്മാന്‍ മരണം വരിച്ചത്.

ക്യാന്‍സറിന്‍റെ പിടിയിലായപ്പോഴും തന്‍റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോയ താരമായിരുന്നു ബോസ്മാന്‍. ക്യാന്‍സര്‍ ബാധിച്ച നാല് കൊല്ലത്തിനിടെയാണ് ബോസ്മാന്‍റെ കരിയര്‍ ഹിറ്റ് എന്ന് പറയാവുന്ന ചിത്രങ്ങള്‍ എല്ലാം വന്നത്. ഇപ്പോള്‍ അതിനൊപ്പം ചര്‍ച്ചയാകുന്നത് ലോകത്തിനെ ബോസ്മാന്‍റെ വിയോഗം അറിയിച്ച ട്വീറ്റാണ്. ബോസ്മാന്‍റെ ഔദ്യോഗിക അക്കൌണ്ടില്‍ നിന്നും വന്ന ട്വീറ്റ്. ട്വിറ്ററിന്‍റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച ട്വീറ്റാണ്. 

6.5 ദശലക്ഷം സ്നേഹമാണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. 3 ദശലക്ഷം റീട്വീറ്റ് ലഭിച്ചു കഴിഞ്ഞു. കമന്‍റുകള്‍ ലക്ഷം കവിഞ്ഞു. ഇതിന് പുറമേ അനേകം സെലബ്രൈറ്റികളാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്യപ്പെട്ട ട്വീറ്റ്, ശരിക്കും ഒരു രാജാവിന് അനുയോജ്യമായ ആദരവ് വഗാണ്ട ഫോര്‍ എവര്‍ എന്ന ഹാഷ്ടാഗിലാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ഔദ്യോഗിക അക്കൌണ്ടില്‍ നിന്നും ട്വിറ്റര്‍ തന്നെ ചെയ്തിട്ടുള്ളത്. 

Latest Videos
Follow Us:
Download App:
  • android
  • ios