സ്വകാര്യതയെക്കുറിച്ച് വലിയ വര്‍ത്തമാനം പറയുന്ന ആപ്പിള്‍ ചെയ്യുന്നത്; റിപ്പോര്‍ട്ട് പുറത്ത്.!

ഇപ്പോഴിതാ ആപ്പിളിന്‍റെ സ്വകാര്യത സംരക്ഷണത്തിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. 

Apple may be tracking your iPhone through App Store

വാഷിംങ്ടണ്‍: സ്വകാര്യത സംരക്ഷിക്കുന്നതിനെ കുറിച്ച് അഭിമാനിക്കുന്നവരാണ് ആപ്പിൾ. ഇതു സംബന്ധിച്ച് ആപ്പിൾ കമ്പനി ചർച്ചാ വിഷയമായിട്ടുമുണ്ട്.  അതിലൊന്നാണ് മുൻ മേധാവി സ്റ്റീവ് ജോബ്‌സ്  ഒരിക്കൽ, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് തലവൻ മാർക്ക് സക്കർബർ​ഗിനെ ശാസിച്ചത്. 

ഗൂഗിൾ ആൻഡ്രോയിഡിനെയും ആപ്പിള്‍ സ്വകാര്യതയുടെ പേരില്‍  വിമർശിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആപ്പിളിന്‍റെ സ്വകാര്യത സംരക്ഷണത്തിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സമീപകാലത്ത് പുറത്തുവന്ന റിപ്പോര്‌‍ട്ട് അനുസരിച്ച് ഡാറ്റ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ആപ്പിളും കണക്കാണത്ര. 

ആപ്പിൾ അതിന്‍റെ ആപ്പ് സ്റ്റോർ, ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി, ബുക്കുകൾ, സ്റ്റോക്കുകൾ എന്നിവയിലൂടെ ഐഫോണിലെ നിങ്ങളുടെ ഓരോ നീക്കവും ട്രാക്ക് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‌‍ പറയുന്നത്. സ്വതന്ത്ര ഗവേഷകർ നടത്തിയ പഠനമനുസരിച്ച് ഉപയോക്താവ് ഫോണിൽ ട്രാക്കിംഗ് ഓഫാക്കുമ്പോഴും ആപ്പിൾ അതിന്‍റെ സ്വന്തം ആപ്ലിക്കേഷനുകൾ ഉപയോഗിച്ച്  വിശദമായ ഡാറ്റകൾ ശേഖരിക്കുന്നുണ്ട്. 

ആപ്പിളിന്‍റെ അഭിപ്രായത്തിൽ, ഒരു ഉപയോക്താവ് ഐഫോൺ അനലറ്റിക്സ് സെറ്റിങ്സ് ഓഫുചെയ്യുമ്പോൾ ഡിവൈസ് അനലിറ്റിക്‌സ് ഷെയറും പ്രവർത്തനരഹിതമാക്കുന്നു. അതോടെ, നിങ്ങളുടെ ഡാറ്റ ട്രാക്ക് ചെയ്യുന്നത് സ്റ്റോപ്പ് ചെയ്യുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. എന്നാൽ ആപ്പ് ഡെവലപ്പർമാരും സുരക്ഷാ ഗവേഷകരുമായ ടോമി മിസ്‌കും തല ഹജ് ബക്രിയും പറയുന്നതനുസരിച്ച് അനലിറ്റിക്‌സ് കൺട്രോളും മറ്റ് പ്രൈവസി സെറ്റിങ്സും  ഓഫായിരിക്കുമ്പോഴും ഐഫോണിലെ ഉപയോക്താവിന്റെ പ്രവർത്തനം ട്രാക്ക് ചെയ്യപ്പെടുന്നുണ്ട്. 

ഐഫോണിന്റെ സ്‌ക്രീനിൽ ടാപ്പുചെയ്യുമ്പോഴെല്ലാം ആപ്പ് സ്റ്റോർ ഉപയോക്താവിന്റെ വിവരങ്ങൾ ശേഖരിക്കുന്നു. ഏതൊക്കെ ആപ്പുകൾക്കായി തിരഞ്ഞു, ഏതൊക്കെ പരസ്യങ്ങൾ കണ്ടു, ആപ്പ് സ്റ്റോറിൽ നിങ്ങൾ നേക്കിയ ആപ്പ് ഏതാണ്, എത്ര നേരം അതിനായി ചിലവിട്ടു, എങ്ങനെ അത് കണ്ടു, ലൈംഗികതയുടെയും മതത്തിന്റെയും കാര്യത്തിൽ അയാളുടെ താത്പര്യങ്ങൾ എന്തൊക്കെ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കപ്പെടും. 

ആപ്പിളിന്‍റെ ഡാറ്റാ ശേഖരണം ഗൗരവമുള്ളതാണെന്നാണ് ഗിസ്‌മോഡോയുടെ റിപ്പോർട്ടിൽ പറയുന്നത്. ഒരേ സമയം ഉപഭോക്താവിനെ ട്രാക്ക് ചെയ്യുന്നില്ലെന്ന് അവകാശപ്പെടുകയും അതേസമയം അവരെ രഹസ്യമായി നിരീക്ഷിക്കുകയുമാണ് ആപ്പിൾ ചെയ്യുന്നതെന്ന്  ഗിസ്‌മോഡോയുടെ റിപ്പോർട്ടിൽ പറയുന്നു. 

അടുത്തിടെ നടത്തിയ പുതിയ പഠനത്തിനു പിന്നിൽ ആപ് ഡവലപ്പർമാരും സുരക്ഷാ ഗവേഷകരുമായ ടോമി മിസ്‌കും (Mysk) തലാൽ ഹജ് ബക്രിയുമാണ് ഉള്ളത്. മിസ്‌ക് എന്ന പേരിലുള്ള കമ്പനിക്കു വേണ്ടിയാണ് ഇക്കൂടട്ടർ പഠനം നടത്തിയത്. 

11,000 ജീവനക്കാരെ പിരിച്ചു വിട്ട് ഫേസ്ബുക്ക്; വരുമാനം കുറഞ്ഞെന്ന് സക്കർബർഗ്

ചാറ്റും മീറ്റും പൊളിയാകും, തകർപ്പൻ മാറ്റങ്ങളുമായി ജി മെയിൽ, ഇനിയെല്ലാം അനായാസം, ഒറ്റ ക്ലിക്കിൽ അറിയേണ്ടതെല്ലാം

Latest Videos
Follow Us:
Download App:
  • android
  • ios