വാട്ട്സ്ആപ്പിന്‍റെ 2020യിലെ ഏറ്റവും വലിയ ഫീച്ചര്‍; പ്രത്യേകതകള്‍ ഇങ്ങനെ.!
സ്വഭാവികമായി ഉയരുന്ന ചോദ്യം എന്താണ്, കൂടുതല്‍ ഉപകരണങ്ങളില്‍ ഒരേ സമയം വാട്ട്സ്ആപ്പ് ഉപയോഗിക്കാവുന്ന ഫീച്ചര്‍ എന്നാണ്. ചുരുക്കി ഇതിനെ ഇങ്ങനെ പറയാം
സന്‍ഫ്രാന്‍സിസ്കോ: വലിയ പ്രത്യേകതകളാണ് ഈ വര്‍ഷം ഇതുവരെ വാട്ട്സ്ആപ്പില്‍ വന്നത്. ഈ വര്‍ഷം ആദ്യം ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചാണ് വാട്ട്സ്ആപ്പിന്‍റെ തുടക്കം. പിന്നീട് കൊവിഡ് 19 പ്രതിസന്ധികാലത്ത് വീഡിയോകോളുകളുടെ ആവശ്യകത കൂടിയപ്പോള്‍ വീഡിയോ കോള്‍ പരിധി കൂട്ടി. ഒപ്പം തന്നെ ആനിമേറ്റഡ് സ്റ്റിക്കര്‍, ക്യൂആര്‍ കോഡ് ഇങ്ങനെ പ്രത്യേകതകള്‍ പലതും വന്നു.
ഇതെല്ലാം ഇപ്പോള്‍ തന്നെ വാട്ട്സ്ആപ്പ് പ്രധാന ആപ്പില്‍ ലഭ്യമാണ്. ഈ വര്‍ഷം ഇനിയും വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പല ഫീച്ചറുകളും വാട്ട്സ്ആപ്പ് പരീക്ഷണത്തിലാണ്. ഇതില്‍ പ്രധാനപ്പെട്ടത് നവീകരിക്കപ്പെട്ട സന്ദേശ സെര്‍ച്ച് രീതി, ഡിസൈന്‍ മാറ്റം, ഡാര്‍ക്ക് മോഡ് പരിഷ്കരണം ഒപ്പം ഏറ്റവും പ്രധാനപ്പെട്ട കൂടുതല്‍ ഉപകരണങ്ങളില്‍ ഒരേ സമയം വാട്ട്സ്ആപ്പ് ഉപയോഗിക്കാവുന്ന ഫീച്ചര്‍.
ഒരേ സമയം വാട്ട്സ്ആപ്പ് ഉപയോഗിക്കാവുന്ന ഫീച്ചര്‍ ഒരു പുതിയ സംഗതിയാണ് എന്ന് പറയാന്‍ പറ്റില്ല. ഈ വര്‍ഷം ആദ്യവും, ആഴ്ചകള്‍ക്ക് മുന്‍പും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. അതായത് എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ലഭിക്കും മുന്‍പ് ഇതിന്‍റെ വിപുലമായ ടെസ്റ്റിംഗിലാണ് ഫേസ്ബുക്കിന്‍റെ കീഴിലുള്ള വാട്ട്സ്ആപ്പ് ഇപ്പോള്‍.
സ്വഭാവികമായി ഉയരുന്ന ചോദ്യം എന്താണ്, കൂടുതല്‍ ഉപകരണങ്ങളില്‍ ഒരേ സമയം വാട്ട്സ്ആപ്പ് ഉപയോഗിക്കാവുന്ന ഫീച്ചര്‍ എന്നാണ്. ചുരുക്കി ഇതിനെ ഇങ്ങനെ പറയാം - ഈ ഫീച്ചര്‍ പ്രകാരം ഒരു വാട്ട്സ്ആപ്പ് ഉപയോക്താവിന് അയാളുടെ അക്കൌണ്ട് വിവിധ ഉപകരണങ്ങളില്‍ ഒരേ സമയം ഉപയോഗിക്കാം. ഇപ്പോള്‍ വാട്ട്സ്ആപ്പ് വെബ് മാത്രമാണ് കൂടുതലായി ഒരു അക്കൌണ്ടില്‍ നിന്നും ഉപയോഗിക്കാന്‍ സാധിക്കുക. ഇപ്പോള്‍ നിങ്ങള്‍ മറ്റൊരു ഫോണില്‍ നിന്നും വാട്ട്സ്ആപ്പ് ഉപയോഗിച്ചാല്‍ നിങ്ങളുടെ ആദ്യത്തെ ഫോണിലെ വാട്ട്സ്ആപ്പ് അക്കൌണ്ട് ലോഗ് ഓഫ് ആകും. ഇത് മാറും. ഇനി രണ്ട് ഫോണിലും ഒരേ സമയം വാട്ട്സ്ആപ്പ് ഒരേ അക്കൌണ്ട് ഉപയോഗിക്കാം.
ഇത് സംബന്ധിച്ച് വാട്ട്സ്ആപ്പില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ഇല്ലെങ്കിലും വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം. ഒരേ സമയം നാല് ഡിവൈസുകളില്‍ നിന്നും വാട്ട്സ്ആപ്പ് ഉപയോഗിക്കാനുള്ള ഫീച്ചറാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. എന്നാല്‍ ഇതില്‍ ചിലപ്പോള്‍ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാകുമ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം.
എന്നാല്‍ ഈ ഫീച്ചര്‍ സംബന്ധിച്ച് ചില സംശയങ്ങളും ഉയരുന്നുണ്ട്, എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുക. ചില ടെക് ബ്ലോഗുകള്‍ പ്രകാരം. വാട്ട്സ്ആപ്പ് പുതുതായി ആപ്പില്‍ 'ലിങ്ക്ഡ് ഡിവൈസ്' എന്ന ഓപ്ഷന്‍ ആഡ് ചെയ്യും എന്നാണ് അറിയുന്നത്. ഇത്തരത്തില്‍ ഒരു ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഡിവൈസ് ഫോണ്‍ നമ്പറും എസ്എംഎസ് കോഡും വെരിഫിക്കേഷനായി ആഡ് ചെയ്യാം.
ഇതേ രീതിയില്‍ തന്നെ ലോഡ് ഔട്ട്, ക്ലോസ് ഓപ്ഷനിലൂടെ ഇത്തരത്തില്‍ ലിങ്ക് ചെയ്ത ഡിവൈസ് നീക്കം ചെയ്യാനും സാധിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ ചില ഡെവലപ്പര്‍മാര്‍ വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് ബീറ്റ 2.20.196.8 പതിപ്പില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നുണ്ട്.