കേരളത്തിന്‍റെ കൊവിഡ് 19 ജാഗ്രതാ പോർട്ടലിന് ലഭിച്ചത് മികച്ച സ്വീകാര്യത

സംസ്ഥാനത്തെ കൊവിഡ് 19 കേസുകളുടെ സമ്പൂർണ വിവരങ്ങൾക്കൊപ്പം രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും വിവിധ സ്ഥലങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നവർക്കുള്ള സേവനങ്ങളും കൂടി ഉറപ്പാക്കിയതോടെ പോർട്ടലിന് ലഭിച്ചത് വൻ സ്വീകാര്യത. 

kerala govt covid jagratha portal get good response

കോഴിക്കോട്: കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമാക്കാനും ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും കേരള സർക്കാർ തുടങ്ങിയ കൊവിഡ് 19 ജാഗ്രതാ പോർട്ടലിന് ലഭിച്ചത് മികച്ച സ്വീകാര്യത. ഇതുവരെ പത്ത് ലക്ഷത്തോളം പേരാണ് പോർട്ടലിന്‍റെ സേവനം ഉപയോഗിച്ചത്. കോഴിക്കോട് കളക്ടര്‍ സാംബശിവ റാവുവാണ് ഈ പോര്‍ട്ടലിന്‍റെ ആശയത്തിന് പിന്നില്‍

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പ്രധാന കണ്ണിയാണ് കൊവിഡ് 19 ജാഗ്രതാ പോർട്ടൽ. സംസ്ഥാനത്തെ കൊവിഡ് 19 കേസുകളുടെ സമ്പൂർണ വിവരങ്ങൾക്കൊപ്പം രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും വിവിധ സ്ഥലങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നവർക്കുള്ള സേവനങ്ങളും കൂടി ഉറപ്പാക്കിയതോടെ പോർട്ടലിന് ലഭിച്ചത് വൻ സ്വീകാര്യത. 

കൊവിഡ് ഭീതി ഉയർന്ന് തുടങ്ങിയ മാർച്ച് മാസത്തിലാണ് കോഴിക്കോട് ജില്ലക്കാർക്ക് വേണ്ടിയാണ് കൊവിഡ് 19 ജാഗ്രതാ പോർട്ടൽ പ്രവർത്തിച്ച് തുടങ്ങിയത്. നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടാതെ തന്നെ ആളുകളെ നിരീക്ഷണത്തിൽ പാർപ്പിക്കാനും രോഗലക്ഷണങ്ങൾ നീരീക്ഷിക്കാനും രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കാനും പോർട്ടൽ വഴി സാധ്യമായി. 

ലോക്ഡൗൺ ഇളവുകൾ വന്നതോടെ യാത്രാനുമതികളും, രോഗികൾക്ക് വൈദ്യ സഹായത്തിനും ആംബുലൻസിനുമുള്ള അഭ്യർത്ഥനകളും പോർട്ടൽ വഴി സാധ്യമാക്കി. പരാതികളും പോർട്ടൽ വഴി സമർപ്പിക്കാം. കൊവിഡ് ഏകോപനത്തിന്‍റെ കോഴിക്കോട് മോഡൽ ഹിറ്റായതോടെ മറ്റ് ജില്ലകളും ഈ പോർട്ടലിലേക്ക് മാറി. തുടർന്നാണ് സംസ്ഥാനത്താകെ കൊവിഡ് ഏകോപനങ്ങൾക്കായി പോർട്ടൽ ഉപയോഗിച്ച് തുടങ്ങിയത്. 

നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്‍റർ, കോഴിക്കാട് ജില്ലാ ഭരണകൂടം, കേരള സംസ്ഥാന ഐടി മിഷന്‍ എന്നിവയിലെ വിഗദ്ധർ ഉള്‍പ്പെട്ടെ സംഘമാണ് ഇപ്പോൾ പോര്‍ട്ടലിനു പിന്നിൽ പ്രവർത്തിക്കുന്നത്.കര്‍ണ്ണാടക പോലുള്ള അയല്‍ സംസ്ഥാനങ്ങളും ഈ പോര്‍ട്ടെലിന്‍റെ മാതൃക സ്വീകരിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios