ഇൻ്റർനെറ്റ് ഡൗൺ ! ലോകവ്യാപകമായി പ്രമുഖ വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറായി
യുഎസ് അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിംഗ് സർവ്വീസായ ഫാസ്റ്റ്ലി നേരിട്ട സാങ്കേതിക പ്രശ്നമാണ് ലോകവ്യാപകമായി പ്രമഖ വെബ്സൈറ്റുകളെ തളർത്തിയത്. പ്രശ്നം പരിശോധിക്കുകയാണെന്നും പരിഹാരം എത്രയും പെട്ടന്നുണ്ടാകുമെന്നും ഫാസ്റ്റ്ലി പ്രതികരിച്ചു.
ന്യൂ യോർക്ക്: ലോകത്തെ പ്രമുഖ വെബ്സൈറ്റുകളുടെയും വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവർത്തനം താറുമാറായി. സമൂഹ മാധ്യമമായ റെഡ്ഡിറ്റ് വീഡിയോ പ്ലാറ്റ്ഫോമുകളായ ട്വിച്ച് , വീമിയോ എന്നിവയും ഗാർഡിയൻ, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ്, ബ്ലൂംബർഗ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്സൈറ്റുകളും പ്രവർത്തന തടസം നേരിടുകയാണ്. ആമസോണിന്റെ വെബ്സൈറ്റുകളും പ്രതിസന്ധി നേരിടുന്നുണ്ട്.
യുഎസ് അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിംഗ് സർവ്വീസായ ഫാസ്റ്റ്ലി നേരിട്ട സാങ്കേതിക പ്രശ്നമാണ് ലോകവ്യാപകമായി പ്രമഖ വെബ്സൈറ്റുകളെ തളർത്തിയത്. പ്രശ്നം പരിശോധിക്കുകയാണെന്നും പരിഹാരം എത്രയും പെട്ടന്നുണ്ടാകുമെന്നും ഫാസ്റ്റ്ലി പ്രതികരിച്ചു.
ക്വോറ, ഗിറ്റ് ഹബ്ബ്, സ്പോട്ടിഫൈ എന്നിവയുടെ സേവനങ്ങളും ലോകവ്യാപകമായി തടസം നേരിടുകയാണ്.