പുള്ളിപ്പുലിക്ക് തടി കുറക്കാൻ പ്രത്യേകം ഡയറ്റ്, മാസങ്ങൾക്കുള്ളിൽ തന്നെ നിർത്തി മൃ​ഗശാല, കാരണം

പുലിക്ക് നൽകുന്ന മാംസത്തിന്റെ അളവും, ഭക്ഷണം നൽകുന്നതിന്റെ തവണകളും കുറക്കുകയാണ് മൃ​ഗശാല ചെയ്തത്. എന്നാൽ, ഇപ്പോൾ ആ പ്ലാൻ നിർത്തിയതായിട്ടാണ് മൃ​ഗശാല പറയുന്നത്.

zoo stop diet for over weight leopard because of age

ഭാരം കുറക്കുക, സ്ലിം ആയിരിക്കുക. അതിനുവേണ്ടി ഡയറ്റ് പിന്തുടരുകയും വർക്കൗട്ട് ചെയ്യുകയും ചെയ്യുന്ന അനേകം പേരെ നാം കാണുന്നുണ്ടാവാം. അത് മനുഷ്യരുടെ കാര്യമാണ്. എന്നാൽ, ചൈനയിലെ ഒരു മൃ​ഗശാല നേരത്തെ തങ്ങളുടെ പുള്ളിപ്പുലിക്ക് വേണ്ടി ഇതുപോലെ ഒരു ഡയറ്റ് പ്ലാൻ ചെയ്തിരുന്നു. അമിതഭാരത്തെ തുടർന്ന് വിമർശനമേറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെയായിരുന്നു ഇത്. പക്ഷേ, ആ ഡയറ്റ് പ്ലാൻ ഇപ്പോൾ നിർത്തിവച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനയിലെ സിചുവാനിലുള്ള പൻസിഹുവ മൃ​ഗശാല.

ഈ വർഷം ആദ്യമാണ് 16 വയസ്സുള്ള പുള്ളിപ്പുലിയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായത്. തടി കൂടിയതായിരുന്നു അതിന് കാരണം. കൂടുതൽ സന്ദർശകരെ ഈ പുള്ളിപ്പുലി ആകർഷിക്കുകയും ചെയ്തു. എന്നാൽ, അതേസമയം തന്നെ പുള്ളിപ്പുലിയുടെ ആരോ​ഗ്യത്തെ കുറിച്ചും ആളുകൾ ആശങ്ക പ്രകടിപ്പിച്ചു. അതോടെയാണ് മൃ​ഗശാല പുലിക്ക് വേണ്ടി ഒരു പ്രത്യേകം ഡയറ്റ് പ്ലാൻ തയ്യാറാക്കിയത്. മാർച്ചിലായിരുന്നു ഡയറ്റ് ആരംഭിച്ചത്. 

പുലിക്ക് നൽകുന്ന മാംസത്തിന്റെ അളവും, ഭക്ഷണം നൽകുന്നതിന്റെ തവണകളും കുറക്കുകയാണ് മൃ​ഗശാല ചെയ്തത്. എന്നാൽ, ഇപ്പോൾ ആ പ്ലാൻ നിർത്തിയതായിട്ടാണ് മൃ​ഗശാല പറയുന്നത്. അതിന് കാരണമായി പറയുന്നത് ഈ പുള്ളിപ്പുലിയുടെ പ്രായം 16 വയസ്സാണ്. മനുഷ്യരോട് താരതമ്യപ്പെടുത്തിയാൽ ഒരു 70-80 വയസ്സുള്ള ആളുടെ അത്രയും വരും. അതിനാൽ ഇപ്പോൾ അതിന്റെ ഡയറ്റിൽ വ്യത്യാസം വരുത്തുന്നത് ശരിയാവില്ല എന്നാണ്. 

പുള്ളിപ്പുലിയെ പല ഡോക്ടർമാരും പരിശോധിച്ചു. അതിന്റെ ആരോ​ഗ്യത്തിന് യാതൊരു കുഴപ്പവുമില്ല. അതിനാൽ തന്നെ തടി കാരണം അതിന്റെ ഭക്ഷണത്തിൽ വ്യത്യാസം വരുത്തുന്നത് ശരിയല്ല എന്നും മൃ​ഗശാല പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios