തീരത്ത് നിന്നും കുട്ടികള്‍ കക്ക പെറുക്കി; യുഎസിൽ യുവതിക്ക് 73 ലക്ഷം രൂപ പിഴ
കുട്ടികളുമായി അവധി ആഘോഷിക്കാനായി "ക്ലാം ക്യാപിറ്റൽ ഓഫ് ദി വേൾഡ്" എന്നറിയപ്പെടുന്ന പിസ്മോ ബീച്ചിൽ എത്തിയതായിരുന്നു ഷാർലറ്റ് റസ്. എന്നാല്‍ അവധി ആഘോഷം ഇത്രയും വലിയ ബാധ്യത വരുത്തിവയ്ക്കുമെന്ന് അവര്‍ ഒരിക്കലും കരുതിയില്ല.
വിനോദ യാത്രയ്ക്കിടയിൽ കുട്ടികൾക്ക് പറ്റിയ അബദ്ധം മൂലം അമ്മയ്ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ. കാലിഫോർണിയയിലെ ഷാർലറ്റ് റസ് എന്ന അമ്മയ്ക്കാണ് മക്കള്‍ കടൽ ഷെല്ലുകളാണെന്ന് വിചാരിച്ച് കക്ക ശേഖരിച്ചതിനെ തുടർന്ന് 88,000 ഡോളറിലധികം (73,16,438 രൂപ) പിഴ അടയ്ക്കേണ്ടി വന്നത്. കുട്ടികളുമായി അവധി ആഘോഷിക്കാനായി "ക്ലാം ക്യാപിറ്റൽ ഓഫ് ദി വേൾഡ്" എന്നറിയപ്പെടുന്ന പിസ്മോ ബീച്ചിൽ എത്തിയതായിരുന്നു ഷാർലറ്റ് റസ്. എന്നാല്‍ അവധി ആഘോഷം ഇത്രയും വലിയ ബാധ്യത വരുത്തിവയ്ക്കുമെന്ന് അവര്‍ ഒരിക്കലും കരുതിയില്ല.
ബീച്ചിൽ നിന്നും മടങ്ങുന്നതിന് മുൻപായി അവരുടെ കുട്ടികൾ കടൽ ചിപ്പികൾ ആണെന്ന് കരുതി കാക്ക ശേഖരിച്ചതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നുവെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബീച്ചിൽ നിന്നും മടങ്ങുന്നതിന് മുമ്പ് കുട്ടികൾ കക്ക ശേഖരിച്ചുവെന്ന് ആരോപിച്ചുകൊണ്ട് ഫിഷ് ആന്‍റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്‍റിലെ ഒരു ഉദ്യോഗസ്ഥൻ ഷാർലറ്റിനെ തടഞ്ഞപ്പോൾ മാത്രമാണ് ഇവർ കാര്യങ്ങൾ അറിഞ്ഞത്. തുടർന്ന് ഇവരിൽ നിന്നും 73 ലക്ഷം രൂപ പിഴയായി അധികൃതർ ഈടാക്കി.
952 വീരന്മാരുടെ തലയോട്ടികളാല്‍ നിര്‍മ്മിക്കപ്പെട്ട 'തലയോട്ടി ഗോപുരം'
കക്കകളുടെ സംരക്ഷണം നിയമപരമായി ഉറപ്പാക്കുന്ന ബീച്ചാണ് പിസ്മോ ബീച്ച്. അതുകൊണ്ടുതന്നെ കുട്ടികളുമായി ബീച്ചിൽ എത്തുന്നവർ ബീച്ചിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് കുട്ടികളെ മുൻകൂട്ടി പറഞ്ഞ് മനസ്സിലാക്കണമെന്ന് സംഭവത്തോട് പ്രതികരിച്ച ബീച്ചിലെ ഫിഷ് ആന്‍റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെൻന്‍റിലെ ഉദ്യോഗസ്ഥനായ മാത്യു ഗിൽ പറഞ്ഞു. ബീച്ചിൽ എത്തുന്നവർ ജീവനില്ലാത്ത കടൽ ജീവികളെയോ തകർന്ന കടൽച്ചെടിയോ കണ്ടാൽ അത് ശേഖരിക്കുന്നത് സ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, രണ്ട് ഷെല്ലുകൾ എളുപ്പത്തിൽ വേർപിരിക്കാൻ കഴിയാത്ത വിധമുള്ള കക്കകൾ ജീവനുള്ളവയാണെന്നും അവയെ ഉപദ്രവിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇബ്രാഹം റെയ്സിയുടെ മരണം; പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിക്കുമോ?