മോസ്കോയിൽ ടോപ്‍ലെസ്സ് ഫോട്ടോഷൂട്ട്, ഉക്രേനിയൻ മോഡൽ റഷ്യയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ..!
ചിത്രം വൈറലായ സമയത്ത് തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കത്തീഡ്രലിന്റെ മതപരമായ പ്രാധാന്യം കണക്കിലെടുത്ത് ആ ചിത്രം മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപണമുയർന്നതിനെ തുടർന്ന് അന്ന് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
മോസ്കോയിലെ റെഡ് സ്ക്വയറിൽ ടോപ്‍ലെസ്സായി പ്രത്യക്ഷപ്പെട്ട ഉക്രേനിയൻ വനിത റഷ്യയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ. ലോല ബണ്ണി എന്ന് അറിയപ്പെടുന്ന ലോലിത ബോഗ്ദാനോവയാണ് ടോപ്‍ലെസ്സായിട്ടുള്ള ചിത്രം വൈറലായതിന് പിന്നാലെ റഷ്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ പെട്ടിരിക്കുന്നത്.
2021-ൽ, ഉക്രെയ്നുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പാണ്, മോസ്കോയിലെ സെൻ്റ് ബേസിൽസ് കത്തീഡ്രലിന് മുന്നിൽ ബോഗ്ദാനോവ ടോപ്‌ലെസ്സായി ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ആ ചിത്രങ്ങൾ ഓൺലൈനിൽ വൈറലായിരുന്നു. എന്നാൽ, അടുത്തിടെയാണ് റഷ്യൻ അധികാരികൾ അവളെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
ചിത്രം വൈറലായ സമയത്ത് തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കത്തീഡ്രലിന്റെ മതപരമായ പ്രാധാന്യം കണക്കിലെടുത്ത് ആ ചിത്രം മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപണമുയർന്നതിനെ തുടർന്ന് അന്ന് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, പിന്നാലെ തന്റെ ചിത്രം ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ ക്ഷമിക്കണം എന്ന് ബോഗ്ദാനോവ മാപ്പ് പറഞ്ഞിരുന്നു. അവർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുമില്ല. എന്നിരുന്നാലും, റഷ്യയുടെ ഇന്റർനാഷണൽ വാണ്ടഡ് ലിസ്റ്റിൽ ബോഗ്ദാനോവയെ ഉൾപ്പെടുത്തിയതായിട്ടാണ് അടുത്ത കാലത്തെ റിപ്പോർട്ടുകൾ പറയുന്നത്.
റഷ്യയിൽ അടുത്തകാലത്തായി പരമ്പരാഗത മൂല്ല്യങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ പുടിൻ ഇക്കാര്യങ്ങളിലൊന്നും കർശന നിബന്ധനകൾ വച്ചിരുന്നില്ല. എന്നാൽ, ഈയിടെയായി ധാർമ്മികത, പരമ്പരാഗത മൂല്ല്യങ്ങൾ, പൊതുവിടങ്ങളിൽ പുലർത്തേണ്ട മര്യാദ തുടങ്ങി വിവിധ കാര്യങ്ങളിൽ പുടിൻ ഭരണകൂടം ചില കടുത്ത നിലപാടുകൾ സ്വീകരിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം ബോഗ്ദാനോവ നിരന്തരം അവളുടെ സോഷ്യൽ മീഡിയയിൽ തന്റെ ആഡംബരപൂർണമായ ജീവിതം വെളിവാക്കുന്ന വിവിധ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. നിലവിൽ അവൾ യുഎസ്സിലാണുള്ളത് എന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം