5 വർഷം ആ രഹസ്യം സൂക്ഷിച്ചു; മുത്തച്ഛനും മുത്തശ്ശിയും വേദനിക്കരുത്, മരിച്ച സഹോദരിയായി അഭിനയിച്ചെന്ന് യുവതി

തന്റെ അച്ഛനാണ് ഇങ്ങനെ ഒരു ആശയം പറയുന്നത്. ആരോടും സഹോദരി മരിച്ചത് പറയരുത് എന്ന് അച്ഛൻ പറഞ്ഞു എന്നും അവൾ പറയുന്നു.

influencer says she pretend to be her dead twin sister in front of grandparents for five years

കേട്ടാൽ വിചിത്രം എന്ന് തോന്നുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു ഇൻഫ്ലുവൻസർ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നത്. തന്റെ ഇരട്ടസഹോദരി മരിച്ചത് മുത്തശ്ശനും മുത്തശ്ശിയും അറിയാതിരിക്കാനായി താൻ അവളായി അഭിനയിച്ചു എന്നാണ് ഒരു ഇൻഫ്ലുവൻസർ ഈ വീഡിയോയിൽ വെളിപ്പെടുത്തുന്നത്. 

34 -കാരിയായ ആനി നിയു എന്ന ഇൻഫ്ലുവൻസറാണ് മുത്തശ്ശനെയും മുത്തശ്ശിയേയും മാനസികമായി തകർക്കാതിരിക്കാനായി അഞ്ച് വർഷം താൻ തന്റെ ഇരട്ട സഹോദരിയായി അവർക്ക് മുന്നിൽ അഭിനയിച്ചു എന്ന് വെളിപ്പെടുത്തിയത്. മെനിഞ്ചൈറ്റിസ് ബാധിച്ചാണ് അഞ്ച് വർഷം മുമ്പ് സഹോദരി മരിച്ചത്. എന്നാൽ, മുത്തശ്ശനേയും മുത്തശ്ശിയേയും അത് ബാധിക്കാതിരിക്കാനായി തനിക്ക് അവളായി അഭിനയിക്കേണ്ടി വന്നു എന്നാണ് ആനി പറയുന്നത്. 

തന്റെ അച്ഛനാണ് ഇങ്ങനെ ഒരു ആശയം പറയുന്നത്. ആരോടും സഹോദരി മരിച്ചത് പറയരുത് എന്ന് അച്ഛൻ പറഞ്ഞു എന്നും അവൾ പറയുന്നു. വൈറലായിരിക്കുന്ന വീഡിയോയിൽ ആനി പറയുന്നത്, ഒടുവിൽ അഞ്ച് വർഷത്തിന് ശേഷം ആ സത്യം അവൾ കുടുംബത്തോട് തുറന്ന് പറഞ്ഞു എന്നാണ്. വീഡിയോയിൽ അവളും സഹോദരിയും നിൽക്കുന്ന ചിത്രങ്ങളും മുത്തശ്ശനേയും മുത്തശ്ശിയേയും കാണാം. 

വീഡിയോ ടിക്ടോക്കിൽ പങ്കുവച്ചപ്പോൾ തന്നെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. പിന്നീട്, അത് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഷെയർ ചെയ്യപ്പെട്ടു. ഒരു വിഭാ​ഗം പറഞ്ഞത്, യുവതി ചെയ്തത് നല്ല കാര്യമാണ്, പ്രായമായവരെ വേദനിപ്പിക്കാതിരിക്കാനിയിട്ടല്ലേ എന്നായിരുന്നു. 

എന്നാൽ, മറ്റൊരു വിഭാ​ഗം യുവതിയെ വിമർശിക്കുകയായിരുന്നു. ഇങ്ങനെ കള്ളം പറയുന്നത് എന്ത് തന്നെയായാലും ശരിയല്ല. ഇനി ഈ വീഡിയോ മൊത്തം വ്യാജമാണോ എന്നാണ് അവർ ചോദിച്ചത്. 

സിനിമയെ വെല്ലുന്ന ജീവിതം; പിതാവിന് കോടിക്കണക്കിന് രൂപയുടെ ആസ്തി, ഒന്നും വേണ്ടെന്ന് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios