നെ​ഗറ്റീവ് ചിന്തകളെ കൊന്നുകളയും? പ്രചാരം നേടി ജപ്പാനിൽ പുതിയ തെറാപ്പി, സെലിബ്രിറ്റികൾക്കും പ്രിയം

എന്നാൽ, കുബോട്ട തൻ്റെ അനുഭവത്തെ വളരെയധികം സന്തോഷത്തോടെയാണ് പങ്കുവച്ചത്, തനിക്ക് ഒരു അതുല്യമായ അനുഭവം ഉണ്ടായി എന്നും ഇപ്പോൾ തന്റെ ഹൃദയം മുഴുവൻ സന്തോഷത്താൽ നിറയുകയാണെന്നും അദ്ദേഹം കുറിച്ചു.

thought killers therapy in japan

ലോകശ്രദ്ധ നേടിയ ഒരു ചികിത്സാരീതിയാണ് ചൈനീസ് അക്യുപങ്‌ചർ. ലോകമെമ്പാടും സ്വീകാര്യത നേടിയതോടെ ഈ ചികിത്സാരീതി പലതരത്തിൽ പരിണമിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നൂതനമായ ഒരു അക്യുപങ്‌ചർ ചികിത്സാരീതി ജപ്പാനിൽ ചർച്ചയാവുകയാണ്. നെ​ഗറ്റീവ് ചിന്തകളെ മനസ്സിൽ നിന്നും ഒഴിവാക്കികളയുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ഈ അക്യുപങ്‌ചർ ചികിത്സാരീതി തോട്ട് കില്ലേഴ്സ് (Thought killers)  എന്ന പേരിലാണ് അറിയപ്പെടുന്നത്. 

നെഗറ്റീവ് ചിന്തകൾ പുറന്തള്ളാനും മനസ്സിനെ ശുദ്ധീകരിക്കാനും സഹായിക്കുന്ന ഒരു ചികിത്സാ മാർഗ്ഗമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ജപ്പാനിലെ നിരവധി സെലിബ്രിറ്റികളെ ആകർഷിച്ച ഈ ചികിത്സാരീതി ഇപ്പോൾ ചൈനയിലും സജീവമായ ചർച്ചകൾക്ക് കാരണമാവുകയാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

പരമ്പരാഗത ചൈനീസ് മെഡിസിനിൽ (TCM) ഉപയോഗിക്കുന്ന അക്യുപങ്ചർ രീതി തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. ഓഗസ്റ്റ് 14 -ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഏകദേശം 314,000 ഫോളോവേഴ്‌സുള്ള ജാപ്പനീസ് നടൻ മസതക കുബോട്ട, നെ​ഗറ്റീവ് ചിന്തകളെ ഒഴിവാക്കുന്നതിനുള്ള ജാപ്പനീസ് അക്യുപങ്‌ചർ ചെയ്യുന്ന ഫോട്ടോകൾ പങ്കിട്ടത് നിരവധിപേരെ ആകർഷിച്ചിരുന്നു. പങ്കുവെച്ച ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ നെറ്റിയിലും നെഞ്ചിലും നേർത്ത സൂചികൾ നിരനിരയായി കുത്തി വച്ചിരിക്കുന്നത് കാണാം. കാഴ്ചയിൽ ഏറെ ഭയാനകമായ ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം സെൻസിറ്റീവ് ഉള്ളടക്കം എന്ന് ഫ്ലാഗ് ചെയ്തിട്ടുണ്ട്.

എന്നാൽ, കുബോട്ട തൻ്റെ അനുഭവത്തെ വളരെയധികം സന്തോഷത്തോടെയാണ് പങ്കുവച്ചത്, തനിക്ക് ഒരു അതുല്യമായ അനുഭവം ഉണ്ടായി എന്നും ഇപ്പോൾ തന്റെ ഹൃദയം മുഴുവൻ സന്തോഷത്താൽ നിറയുകയാണെന്നും അദ്ദേഹം കുറിച്ചു. ടോക്കിയോ ആസ്ഥാനമായുള്ള ഷിരാകാവ എന്ന ഇൻ്റർനെറ്റ് സെലിബ്രിറ്റി അക്യുപങ്‌ചറിസ്റ്റിൽ നിന്നാണ് അദ്ദേഹം ചികിത്സ തേടിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 30 മിനിറ്റ് ചികിത്സയ്ക്ക് 1400 ഡോളറാണ് ചെലവ് വരുന്നത്.

അതേസമയം, ഇതിനെ അം​ഗീകരിക്കാത്തവരും ഉണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios