കോടീശ്വരന്റെ മക്കൾ, വീട്ടുജോലി ചെയ്താൽ കൂലി, പോക്കറ്റ് മണി കിട്ടണമെങ്കിൽ അധ്വാനിക്കണം

തന്റെ 30 -ാം വയസ്സിലാണ് ഡേവിഡ് കോടീശ്വരനായത്. ഇപ്പോൾ ഇദ്ദേഹത്തിന് 12 -നും 20 -നും ഇടയിൽ പ്രായമുള്ള നാല് കുട്ടികളുണ്ട്. ആഡംബര ജീവിതം നയിക്കരുതെന്നും പകരം പണം ആവശ്യത്തിന് ചെലവവഴിക്കണമെന്നും താൻ മക്കളോട് പറയാറുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്.

this millionaire pays his children for house chores

പണത്തിന്റെ പ്രാധാന്യവും അത് വിനിയോ​ഗിക്കേണ്ട രീതിയും മക്കളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. പല മാതാപിതാക്കളും മക്കളുടെ സന്തോഷത്തിനായി അവർക്ക് പോക്കറ്റ് മണി നൽകാറുണ്ട്.  എന്നാൽ, ഒരു അമേരിക്കൻ കോടീശ്വരൻ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമായി ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. തന്റെ വീട്ടിലെ ചെറിയ ജോലികൾ ചെയ്യുന്ന മക്കൾക്ക് അദ്ദേഹം പ്രതിഫലമായി ശമ്പളം നൽകുന്നു. അതാണ് അവരുടെ പോക്കറ്റ് മണി. 

ഇത് കുട്ടികളിൽ പണം സമ്പാദിക്കാനുള്ള ശീലം വളർത്തിയെടുക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. ഈ രീതി ഇപ്പോൾ വൈറലായിരിക്കുകയാണ്. ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച്, ഭീമൻ കമ്പനിയായ ലേക്കിൻ്റെ സിഇഒ ഡേവിഡ് സിക്കറെല്ലി ആണ് തൻ്റെ കുട്ടികൾക്ക് പണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനായി ഇങ്ങനെയൊരു നയം സ്വീകരിച്ചിരിക്കുന്നത്. 

തന്റെ 30 -ാം വയസ്സിലാണ് ഡേവിഡ് കോടീശ്വരനായത്. ഇപ്പോൾ ഇദ്ദേഹത്തിന് 12 -നും 20 -നും ഇടയിൽ പ്രായമുള്ള നാല് കുട്ടികളുണ്ട്. ആഡംബര ജീവിതം നയിക്കരുതെന്നും പകരം പണം ആവശ്യത്തിന് ചെലവവഴിക്കണമെന്നും താൻ മക്കളോട് പറയാറുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. താൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഒരിക്കലും കുട്ടികൾക്ക് വെറുതെ കൈമാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. നാല് കുട്ടികൾക്കും പോക്കറ്റ് മണി നൽകാറില്ലെന്നും പകരം അവരെ ഏൽപ്പിച്ച ഏതെങ്കിലും ജോലി പൂർത്തിയാക്കി വീട്ടിൽ വന്നതിന് ശേഷമുള്ള ശമ്പളമായാണ് പണം നൽകുന്നതെന്നും ഡേവിഡ് പറയുന്നു.

ഡേവിഡ് പറയുന്നത് ഇങ്ങനെ, “കുട്ടികൾക്ക് പോക്കറ്റ് മണി നൽകുന്നത് എനിക്ക് ഇഷ്ടമല്ല. കുടുംബത്തിന് സംഭാവന നൽകാൻ അവർ പഠിക്കണം. ഭക്ഷണവും വസ്ത്രവും പോലെയുള്ള അവരുടെ അത്യാവശ്യ ചെലവുകൾ വഹിക്കാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ അവർക്ക് ട്രെൻഡി ഷൂസ് വാങ്ങുന്നത് ന്യായീകരിക്കാനാവില്ല. ഓരോ മാസവും ശമ്പളത്തിൻ്റെ ഒരു രൂപമായി അത്തരം ചെലവുകൾക്കുള്ള പണം ഞാൻ അവർക്ക് നൽകാറുണ്ട്. ഓരോ കുട്ടിയുടെയും പ്രായവും അവർ ചെയ്യുന്ന ജോലിയും അടിസ്ഥാനമാക്കിയാണ് പണം നൽകാറ്. ഇത് ആഴ്ചയിൽ ഒരു ഡോളർ മാത്രമാണ് (85 രൂപ). ഈ ഒരു ഡോളർ ഇല്ലെങ്കിൽ ഞങ്ങൾക്ക് പലതും ചെയ്യാൻ കഴിയില്ലെന്ന് ഞാൻ എപ്പോഴും കുട്ടികളെ ഓർമ്മിപ്പിക്കാറുണ്ട്.“ 

ഈ സമീപനം തങ്ങളുടെ കുട്ടികളെ ഉത്തരവാദിത്തമുള്ള വ്യക്തികളാക്കി മാറ്റാൻ സഹായിക്കുന്നുവെന്ന് ഡേവിഡിൻ്റെ ഭാര്യ സ്റ്റെഫാനി കൂട്ടിച്ചേർത്തു. കുട്ടികൾക്കായി ഡേവിഡ് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അവർ സമ്പാദിച്ച പണം അതിൽ സൂക്ഷിക്കുന്നു. അവരുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് അവർ അത് ചെലവഴിക്കുന്നത്. നാല് കുട്ടികളും സമ്പാദിച്ച പണം നിക്ഷേപിക്കാൻ പഠിച്ചു കഴിഞ്ഞു. ഇവരെല്ലാം ഇതിനോടകം ടെസ്‌ല, ഡിസ്‌നി തുടങ്ങിയ കമ്പനികളിൽ നിക്ഷേപം നടത്തിയവരാണ്.

(ചിത്രം പ്രതീകാത്മകം)


 

Latest Videos
Follow Us:
Download App:
  • android
  • ios