അച്ഛന്മാര്‍ പരിപാലിക്കുന്ന കുട്ടികൾ കൂടുതൽ ആരോഗ്യവാന്മാരും ഉന്മേഷമുള്ളവരുമെന്ന് പഠനം

'അമ്മക്കുട്ടി' എന്നൊരു പ്രയോഗം തന്നെ നമ്മുടെ ഭാഷയിലുണ്ട്. ഈ പ്രയോഗത്തെ നിഷേധിക്കുകയും മറിച്ച് 'അച്ഛന്‍ കുട്ടി'ക്കാണ് ശാരീരികവും മാനസികവുമായ ആരോഗ്യക്കുടുതലെന്നും പഠനം അവകാശപ്പെടുന്നു.

study finds Children who are cared for by their fathers are healthier and happier bkg


രു കാലത്ത് കുട്ടികളുടെ പരിചരണം അമ്മമാരുടെ ജോലി മാത്രമാണെന്ന് കരുതിയിരുന്നു. എന്നാല്‍, സാമൂഹിക സാഹചര്യങ്ങള്‍ മാറുകയും സ്ത്രീകള്‍ കൂടുതലായി ജോലിക്ക് പോയിത്തുടങ്ങുകയും ചെയ്തപ്പോള്‍ അമ്മമാര്‍ക്ക് മാത്രം കുട്ടികളെ നോക്കാന്‍ കഴിയാതെയായി. ഇതോടെ അച്ഛന്മാര്‍ക്കും കുട്ടികളുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട അവസ്ഥ വന്നു. എന്നാല്‍, ഏറ്റവും പുതിയ പഠനം പറയുന്നത്, കുട്ടികളുടെ പരിപാലനത്തിൽ അച്ഛന്മാര്‍ കൂടുതലായി ഇടപെടുപ്പോള്‍ കുട്ടികൾ ശാരീരികവും മാനസികവുമായി കൂടുതല്‍ ആരോഗ്യമുള്ളവരായിരിക്കാന്‍ സാധ്യത കൂടുതലാണെന്നാണ്. അടുത്തിടെ ജപ്പാനിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടത്തൽ. 28,000 കുട്ടികളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

പത്ത് വര്‍ഷത്തോളം ഫേസ്ബുക്ക് സുഹൃത്തുക്കള്‍; ഒടുവില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച് രണ്ട് യുഎസ് സ്ത്രീകള്‍ !

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും അച്ഛന്മാര്‍ തങ്ങളുടെ കുട്ടികളുടെ പരിപാലനം ഏറ്റെടുക്കുന്നത് ഇപ്പോൾ കൂടി വരികയാണ്. ജപ്പാനിലും അച്ഛന്മാര്‍ കുട്ടികളെ നോക്കുന്ന രീതി സമീപ കാലത്തായി കൂടുതലാണ്. നിരവധി പുരുഷന്മാരാണ് തങ്ങളുടെ രക്ഷാകർതൃ അവധി ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഈ മാറ്റം കണക്കിലെടുത്താണ് ജാപ്പനീസ് ഗവേഷകർ ചെറിയ കുട്ടികളുടെ ആരോഗ്യത്തിൽ അച്ഛന്മാരുടെ വർദ്ധിച്ചുവരുന്ന ഇടപെടലിന്‍റെ സ്വാധീനം വിലയിരുത്താൻ ശ്രമങ്ങൾ ആരംഭിച്ചത്. ഇങ്ങനെ നടന്ന പഠനത്തിലാണ് അമ്മമാർ പരിപാലിക്കുന്ന കുട്ടികളെക്കാൾ മാനസിക, ശാരീരിക ആരോഗ്യം അച്ഛന്മാര്‍ നോക്കുന്ന കുട്ടികളിൽ കൂടുതലാണെന്ന് കണ്ടെത്തിയത്. 28,050 കുട്ടികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.   

മറ്റ് യാത്രക്കാർക്ക് മനഃസമാധാനം വേണം; 'മുതിർന്നവർക്ക് മാത്ര' മായി പ്രത്യേക സ്ഥലം അനുവദിച്ച് വിമാനക്കമ്പനി !

പീഡിയാട്രിക് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ, കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ വ്യക്തമായ നേട്ടം ചൂണ്ടിക്കാണിക്കുന്നു. ശൈശവാവസ്ഥയിൽ ശിശുപരിപാലനത്തിൽ അച്ഛന്‍ സജീവമായി ഇടപെടുന്നത് അമ്മയുടെ രക്ഷാകർതൃ പിരിമുറുക്കം ഭാഗികമായി കുറയ്ക്കുകയും അത് കുട്ടികളുടെ മാനസിക വികസനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 2010 മുതലാണ് ജപ്പാനിൽ അമ്മയ്ക്കും അച്ഛനും 12 മാസത്തെ രക്ഷാകർതൃ അവധി അനുവദിച്ച് തുടങ്ങിയത്. തുടക്കകാലത്ത് ഇത്തരത്തിൽ അവധി എടുക്കുന്ന അച്ഛന്മാർ കുറവായിരുന്നെങ്കിലും ജപ്പാനിലെ ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പിതൃത്വ അവധി എടുക്കുന്ന പിതാക്കന്മാരുടെ നിരക്ക് 17.13 % മായി ഉയർന്നു. ഇക്കാര്യത്തില്‍ ഫ്രാൻസിനെയും (67%) ഫിൻലാന്‍റിനെയും (80%) അപേക്ഷിച്ച് ഇത് വളരെ കുറവാണെങ്കിലും ആളുകൾക്കിടയിൽ ഇപ്പോൾ വന്ന് കൊണ്ടിരിക്കുന്ന മാറ്റത്തെ സ്വാഗതാർഹമായ ഒന്നായാണ് ജപ്പാൻ സർക്കാർ കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios