8,333 കോടി, വിവാഹമോചനക്കേസിൽ വ്യവസായി മുൻഭാര്യയ്‍ക്ക് നൽകേണ്ട തുക

തൻ്റെ ഭർത്താവിന് ഒരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന് റോ സോ-യംഗ് കണ്ടെത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. തുടർന്ന് റോഹ് സോ യംഗ്  വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയായിരുന്നു.

South Korean business tycoon Chey Tae Won to pay 8333 crore to ex wife in divorce

വിവാഹേതര ബന്ധങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും എന്ന് ഒരുപക്ഷേ കൊറിയൻ വ്യവസായ പ്രമുഖനായ ചെയ് ടെ-വോണിനെക്കാൾ നന്നായി ആരും മനസ്സിലാക്കിയിട്ടുണ്ടാവില്ല. 8,333 കോടി രൂപ ആണ് വിവാഹമോചന കേസിൽ തൻ്റെ മുൻ ഭാര്യ റോ സോ-യങ്ങിന് നൽകാൻ സിയോൾ ഹൈക്കോടതി ചെയ് ടെ-വോണിനോട് നിർദ്ദേശിച്ചിക്കുന്നത്. ഇതിന് അദ്ദേഹം സമ്മതിക്കുകയാണെങ്കിൽ, രാജ്യത്തെ ഏറ്റവും വലിയ വിവാഹമോചന സെറ്റിൽമെൻ്റായി ഇത് കണക്കാക്കും.  

35 വർഷം മുമ്പ് ഒരു ശതകോടീശ്വരനല്ലാതിരുന്ന സമയത്താണ് ബിസിനസുകാരനായ ചെ ടെ-വോൺ റോ സോ-യംഗിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. തൻ്റെ ഭർത്താവിന് ഒരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന് റോ സോ-യംഗ് കണ്ടെത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. തുടർന്ന് റോഹ് സോ യംഗ്  വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതോടെ കഴിഞ്ഞ പത്തുവർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസം.

റോ സോ-യങ്ങിന് ചെയ് ടെ വോണിന്റെ കമ്പനിയുടെ ഓഹരികളിൽ ഒരു ഭാഗം ലഭിക്കുമെന്ന് സോൾ ഹൈക്കോടതി പറഞ്ഞു. ദക്ഷിണ കൊറിയയിലെ പ്രമുഖ മൊബൈൽ കാരിയറിൻ്റെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയയിലെ എസ്‌കെ ഗ്രൂപ്പിൻ്റെ ചെയർമാനാണ് ചെ ടെ-വോൺ. എസ്‌കെ ഗ്രൂപ്പാണ് ലോകത്തിലെ രണ്ടാമത്തെ വലിയ മെമ്മറി ചിപ്പ് നിർമ്മാതാക്കളായ SK Hynix-നെ നിയന്ത്രിക്കുന്നത്.  

മുൻ പ്രസിഡൻ്റ് റോഹ് തേ-വൂവിൻ്റെ മകളാണ് റോ സോ-യംഗ്. ചെയുടെ ബിസിനസ് വിജയത്തിന് റോഹ് സോ-യങ്ങിൻ്റെയും അവളുടെ പിതാവിൻ്റെയും സംഭാവനകൾ പരിഗണിച്ചാണ് കോടതി ജീവനാംശ തുക വർധിപ്പിച്ചത്. എന്നാൽ, ഈ ഒത്തുതീർപ്പിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ചെയുടെ അഭിഭാഷകർ പറഞ്ഞു.

(ചിത്രം പ്രതീകാത്മകം, കടപ്പാട്: Freepik)

Latest Videos
Follow Us:
Download App:
  • android
  • ios