മാലിന്യം നിറച്ച ബലൂണുകൾ പറത്തിവിട്ട് ഉത്തര കൊറിയ; ജനങ്ങളോട് വീടിന് പുറത്ത് ഇറങ്ങരുതെന്ന് ദക്ഷിണ കൊറിയ
നിലത്ത് വീണകിടക്കുന്ന വെള്ള ബലൂണുകളും അവയില്‍ ഘടിപ്പിച്ച പ്ലാസ്റ്റിക് മാലിന്യ ബാഗുകളിലും യാതൊരു കാരണവശാലും തൊടരുതെന്നും സൈന്യവും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
കുടുംബാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയും ജനാധിപത്യ രാജ്യമായ ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഇരുരാജ്യങ്ങളുടെയും ആവിർഭാവം മുതലുള്ള ചരിത്രമുണ്ട്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ഉത്തര കൊറിയ മാലിന്യം നിറച്ച ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ട് സംഘര്‍ഷാവസ്ഥയെ രൂക്ഷമാക്കി. ഒന്നും രണ്ടുമല്ല, 260 ഓളം മാലിന്യം നിറച്ച ബലൂണുകളാണ് ഉത്തര കൊറിയ പറത്തി വിട്ടത്. കാറ്റിന്‍റെ ഗതിയില്‍ ഈ ബലൂണുകളെല്ലാം ദക്ഷിണ കൊറിയയില്‍ വീണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളോട് വീടിന് പുറത്ത് ഇറങ്ങരുതെന്ന കർശന നിർദ്ദേശം നല്‍കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍.
നിലത്ത് വീണകിടക്കുന്ന വെള്ള ബലൂണുകളും അവയില്‍ ഘടിപ്പിച്ച പ്ലാസ്റ്റിക് മാലിന്യ ബാഗുകളിലും യാതൊരു കാരണവശാലും തൊടരുതെന്നും സൈന്യവും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ദക്ഷിണ കൊറിയയിലെ ഒമ്പത് പ്രവിശ്യകളിൽ എട്ടിലും ഈ ബലൂണുകൾ പതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ബലൂണുകളിലും മാലിന്യത്തിലും ദക്ഷിണ കൊറിയ സൂക്ഷ പരിശോധന നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാലിന്യത്തില്‍ ഹാനികരമായതോ ലഘുലേഖകളോ എന്തെങ്കിലും അടങ്ങിയിട്ടുണ്ടോയെന്ന പരിശോധനയാണ് നടക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം; കേരളത്തില്‍ പെയ്തൊഴിയുന്ന മേഘവിസ്ഫോടനങ്ങള്‍
'വാടകയ്ക്കൊരു കാമുകി', വില വിവര പട്ടികയുടെ റീൽസ് പങ്കുവച്ച് യുവതി; ഹണി ട്രാപ്പെന്ന് സോഷ്യല്‍ മീഡിയ
ദക്ഷിണ കൊറിയയിലെ ആക്ടിവിസ്റ്റുകൾ അതിർത്തി പ്രദേശങ്ങളിൽ ലഘുലേഖകളും മറ്റ് മാലിന്യങ്ങളും ഇടയ്ക്കിടെ വിതറുന്നതിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കി ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. ഉത്തര കൊറിയയുടെ പ്രതിരോധ ഉപമന്ത്രി കിം കാങ് ഇലും മെയ് 26 ന് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന ഇറക്കിയിരുന്നു. പാഴ് പേപ്പറുകളും മാലിന്യങ്ങളും ഉടൻ തന്നെ ദക്ഷിണ കൊറിയന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചിതറിക്കിടക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. അവ നീക്കം ചെയ്യാൻ എത്രമാത്രം പരിശ്രമിക്കണമെന്ന് ദക്ഷിണ കൊറിയക്കാര്‍ക്ക് നേരിട്ട് അനുഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപേക്ഷിച്ച ബലൂണുകളിൽ ഉത്തര കൊറിയൻ പ്രചാരണ ലഘുലേഖകൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ സൈന്യം. റിപ്പബ്ലിക് ഓഫ് കൊറിയ അഥവാ ROK എന്നത് ദക്ഷിണ കൊറിയയുടെ ഔദ്യോഗിക നാമമാണ്. ഉത്തര കൊറിയ DPRK അഥവാ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നാണ് അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രങ്ങളിൽ വെളുത്ത വലിയ ബലൂണുകളിൽ ചരട് വഴി ഘടിപ്പിച്ച ബാഗുകൾ തൂങ്ങിക്കിടക്കുന്നത് കാണാം. ഈ ബാഗുകളിൽ ടോയ്‌ലറ്റ് പേപ്പർ, മാലിന്യം നിറഞ്ഞ മണ്ണ്, ബാറ്ററികൾ തുടങ്ങിയ വിവിധ മാലിന്യങ്ങള്‍ ഉൾപ്പെടുന്നു. ദക്ഷിണ കൊറിയയ്‌ക്കെതിരെ ഇത്തരമൊരു തന്ത്രം ഉത്തരകൊറിയ പയറ്റുന്നത് ഇതാദ്യമല്ല. 1950-കളിലെ കൊറിയൻ യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും തങ്ങളുടെ പ്രചാരണത്തിൽ ബലൂണുകൾ ഉപയോഗിച്ചിട്ടുണ്ട്.
ഇനിയും കഴിഞ്ഞില്ലേ? മുംബൈ മെട്രോ ട്രെയിനിലെ നൃത്തം ചെയ്ത് യുവതി; 'ശല്യ'ങ്ങളെന്ന് സോഷ്യല്‍ മീഡിയ