കണ്ണടച്ച് തുറക്കുമ്പോഴേക്കും എത്തേണ്ടിടത്തെത്തും, ലോകത്തിലെ ഏറ്റവും ചെറിയ വിമാന സർവീസ്, എടുക്കുന്ന സമയം ഇതാണ്

ഈ വിമാനത്തിന് വേറെയുമുണ്ട് പ്രത്യേകതകൾ. മുൻ നിരയിൽ ഇരിക്കുന്ന ആളുകൾക്ക് പൈലറ്റ് വിമാനം നിയന്ത്രിക്കുന്നത് കാണാൻ കഴിയും. ഇത്തരത്തിലുള്ള പാസഞ്ചർ സീറ്റ് ക്രമീകരണവും ഈ വിമാനത്തിന്റെ സവിശേഷതയാണ്.

shortest flight in the world between Islands Westray and Para Westray

ദൂരയാത്രയ്ക്ക് ഏറ്റവും മികച്ച യാത്രാമാർ​ഗമാണ് വിമാനങ്ങൾ. ബസിലും കാറിലും ട്രെയിനിലും ഒക്കെ പോകുന്നതിനേക്കാൾ വേ​ഗത്തിൽ എത്തിച്ചേരേണ്ടിടത്ത് എത്തിച്ചേരും. എന്നാൽ, രണ്ട് മിനിറ്റിനുള്ളിൽ എത്തേണ്ടിടത്ത് എത്തിച്ചേരുന്ന ഒരു വിമാനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അതേ, ടിക്കറ്റ് ബുക്ക് ചെയ്യാനെടുക്കുന്ന സമയം പോലും വേണ്ടതില്ല ഈ വിമാനത്തിന് ലക്ഷ്യസ്ഥാനത്തെത്താൻ. 

ഇതാണ് ലോകത്തിലെ ഏറ്റവും വേ​ഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തുന്ന വിമാനം. സ്കോട്ടിഷ് എയർലൈനായ ലോഗൻഎയറിന്റെ കീഴിലാണ് ഈ വിമാനം ഉള്ളത്. ലോകത്തിലെ ഏറ്റവും ചെറിയ ഷെഡ്യൂൾഡ് ഫ്ലൈറ്റാണിത്. സ്കോട്ട്ലൻഡിലെ മനോഹരവും വിചിത്രവുമായ രണ്ട് ഓർക്നി ദ്വീപുകൾക്കിടയിലൂടെയാണ് ഈ വിമാനത്തിന്റെ യാത്ര. 

വെസ്റ്റ്‌റേ, പാരാ വെസ്‌ട്രേ എന്നീ ദ്വീപുകളെയാണ് ഈ വിമാനയാത്ര ബന്ധിപ്പിക്കുന്നത്. ഒന്നര മിനിറ്റിനുള്ളിൽ വിമാനം അടുത്ത ദ്വീപിലേക്ക് പറന്നിറങ്ങും. വിമാനത്തിന്റെ പ്രവർത്തന സമയം ഒന്നര മിനിറ്റാണെങ്കിൽ, അതിന്റെ പറക്കൽ സമയം ഒരു മിനിറ്റിൽ താഴെയാണ്. വിമാനം വെള്ളത്തിന് കുറുകെ 1.7 മൈൽ ദൂരമാണ് സഞ്ചരിക്കുന്നത്. 

ഈ വിമാനത്തിന് വേറെയുമുണ്ട് പ്രത്യേകതകൾ. മുൻ നിരയിൽ ഇരിക്കുന്ന ആളുകൾക്ക് പൈലറ്റ് വിമാനം നിയന്ത്രിക്കുന്നത് കാണാൻ കഴിയും. ഇത്തരത്തിലുള്ള പാസഞ്ചർ സീറ്റ് ക്രമീകരണവും ഈ വിമാനത്തിന്റെ സവിശേഷതയാണ്. 1967 മുതലാണ് ഈ വിമാനം പ്രവർത്തിക്കുന്നത്. മാത്രമല്ല, പാപ്പാ വെസ്‌ട്രേയിലെ 70 നിവാസികളെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളുമായി ബന്ധിപ്പിക്കുന്നതും അവിടേക്കെത്തിക്കുന്നതും ഈ വിമാന സർവീസാണ്.

വിനോദസഞ്ചാരികൾക്കും ഈ യാത്ര പ്രിയങ്കരമാണ്. സ്കോട്ടിഷ് തീരങ്ങളുടെ ഭം​ഗി ആസ്വദിക്കാനും സമുദ്രത്തിന്റെ മനോഹരമായ കാഴ്ച കാണാനും ഒക്കെയായി അടുത്ത കാലത്തായി നിരവധി വിനോദസഞ്ചാരികൾ ഈ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ടത്രെ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios