വെള്ളത്തിലും അന്യ​ഗ്രഹജീവിയോ? ഒടുവിൽ കണ്ടെത്തി സമുദ്രത്തെ ഭരിച്ചിരുന്ന ആ പുരാതനമത്സ്യത്തിന്റെ രഹസ്യം

1957 -ൽ പോളണ്ടിൽ വച്ചാണ് ഈ മീനിന്റെ ഫോസിൽ ആദ്യമായി ​ഗവേഷകർ കുഴിച്ചെടുത്തത്. എന്നാൽ, അന്ന് ഈ മീനിന്റെ വായയുടെ ഭാഗത്തു നിന്നും ഒരു വടിവാളിന്റെ ആ​കൃതിയിൽ നീണ്ടുനിൽക്കുന്ന ഭാഗം എന്താണെന്ന് ഗവേഷകർക്ക് പിടികിട്ടിയിരുന്നില്ല.

secret about Alienacanthus fish alien shaped fish revealed by paleontologists rlp

ഏകദേശം 375 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സമുദ്രത്തിൽ യഥേഷ്ടം വിഹരിച്ചിരുന്ന ഒരു പുരാതന മത്സ്യം ഉണ്ടായിരുന്നു. കാഴ്ചയിൽ നാം ഇന്ന് കാണുന്ന മീനുകളിൽ നിന്നും അൽപ്പം വ്യത്യസ്തമായിരുന്നു അതിന്റെ രൂപം. ആ രൂപഘടനയെക്കുറിച്ചള്ള പഠനത്തിലായിരുന്നു ​​ഗവേഷകർ കഴിഞ്ഞ കുറച്ച് കാലങ്ങളായി. 

ഏലിയാനകാന്തസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ വായയുടെ ഭാ​ഗത്തു നിന്നും പുറത്തേക്ക് നീണ്ട് നിന്നിരുന്ന ഒരു ഭാ​ഗമായിരുന്നു ​ഗവേഷകരെ വലച്ചിരുന്നത്. ഇപ്പോഴിതാ റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ​ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് വടിവാൾ പോലെ നീണ്ട ഈ ഭാ​ഗം മത്സ്യത്തിന്റെ കീഴ്ച്ചുണ്ടാണെന്നാണ്.

1957 -ൽ പോളണ്ടിൽ വച്ചാണ് ഈ മീനിന്റെ ഫോസിൽ ആദ്യമായി ​ഗവേഷകർ കുഴിച്ചെടുത്തത്. എന്നാൽ, അന്ന് ഈ മീനിന്റെ വായയുടെ ഭാഗത്തു നിന്നും ഒരു വടിവാളിന്റെ ആ​കൃതിയിൽ നീണ്ടുനിൽക്കുന്ന ഭാഗം എന്താണെന്ന് ഗവേഷകർക്ക് പിടികിട്ടിയിരുന്നില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇതേകുറിച്ചുള്ള പഠനത്തിലായിരുന്നു ​ഗവേഷകസംഘം. എന്നാൽ ഇപ്പോൾ പുതിയ ഗവേഷണത്തിലാണ്, സം​ഗതി മറ്റൊന്നുമല്ല ഏലിയാനകാന്തസ് എന്ന ഈ മത്സ്യത്തിന്റെ കീഴ്ച്ചുണ്ടാണന്ന് ഗവേഷകർ കണ്ടെത്തിയത്. അന്യഗ്രഹജീവികളുടെ ഇംഗ്ലീഷ് വാക്കായ ഏലിയനിൽ നിന്നാണ് ഏലിയാനകാന്തസ് എന്ന പേര് ഈ മീനിനു വന്നത്.

പ്ലാക്കോഡേം എന്ന ഇനത്തിൽപെട്ട മത്സ്യങ്ങളാണ് ഇവ. കവചമുള്ള മീനുകളെ പറയുന്ന പേരാണ് പ്ലാക്കോഡേം. ഇന്നത്തെ സ്വോഡ്ഫിഷുമായി ചെറിയ രൂപസാദൃശ്യം ഇവ പുലർത്തിയിരുന്നെന്നാണ് ഗവേഷകർ പറയുന്നത്. സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് സർവകലാശാലയിലെ പാലിയന്റോളജിസ്റ്റായ മെലീന ജോബിൻസന്റെ നേതൃത്വത്തിലുള്ള  ഗവേഷകരുടെ സംഘമാണ് ഇപ്പോഴത്തെ ഈ കണ്ടത്തലിന് പിന്നിൽ.

ഭൗമചരിത്രത്തിലെ ഡെവോണിയൻ എന്ന കാലയളവിലാണ് ഈ മത്സ്യം ജീവിച്ചിരുന്നത്. പോളണ്ടിൽ ഇതിന്റെ ഫോസിൽ ആദ്യമായി കണ്ടെത്തിയ ശേഷം പല ഫോസിലുകൾ മധ്യ പോളണ്ടിലും മൊറോക്കോയിലുമായി കണ്ടെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios