Brian sauve : ബിക്കിനിയും ബ്രായും ധരിച്ച് ഫോട്ടോയിടരുതെന്ന് പാസ്റ്റര്‍, പോയി പണി നോക്കെന്ന് സ്ത്രീകള്‍

എന്നാൽ, ഇത്രയൊക്കെ വിമർശനം നേരിട്ടിട്ടും, സോവ് തന്റെ അഭിപ്രായത്തെ ന്യായീകരിക്കുകയും, അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. 

pastor says woman shouldnt post sexy photos controversy

സ്ത്രീകൾ ബിക്കിനികൾ, ബ്രാകൾ പോലുള്ളവ ധരിച്ച് ചിത്രങ്ങൾ എടുത്ത് ഓൺലൈനിൽ പങ്കിടരുതെന്ന് ആവശ്യപ്പെട്ട ഒരു യുഎസ് പാസ്റ്ററി(pastor)ന് ഇപ്പോൾ ഓൺലൈനിൽ വിമർശന പെരുമഴ. യൂട്ടായിലെ ഓഗ്‌ഡനിലെ റെഫ്യൂജ് ചർച്ചിലെ പുരോഹിതനാണ് ബ്രയാൻ സോവ്(Brian sauve). അഞ്ചു കുട്ടികളുടെ അച്ഛനും കൂടിയാണ് ഇയാൾ. ഓൺലൈനിൽ പോസ്റ്റ് ചെയ്യേണ്ട ഫോട്ടോകളെ കുറിച്ച് സ്‌ത്രീകളെ ഉപദേശിച്ച അയാളെ ഇപ്പോൾ സോഷ്യൽ മീഡിയ ട്രോളി കൊല്ലുകയാണ്. 

അങ്ങേയറ്റം സെക്‌സിസ്റ്റായ ട്വീറ്റിൽ, ബ്രയാൻ സോവ് കുറിച്ചു, "പ്രിയപ്പെട്ട വനിതകളെ, ഇനി എന്തൊക്കെ പറഞ്ഞാലും ലോ കട്ട് ഷർട്ടുകൾ, ബിക്കിനികൾ, ബ്രാ, അടിവസ്‌ത്രങ്ങൾ അല്ലെങ്കിൽ സമാനമായ മറ്റെന്തെങ്കിലും ധരിച്ച് നിൽക്കുന്ന നിങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യേണ്ട ഒരാവശ്യവുമില്ല. നിങ്ങളുടെ ഭാരം കുറഞ്ഞു എന്ന് കാണിക്കാൻ ഇതിന്റെ ആവശ്യമില്ല. നിങ്ങളുടെ നവജാത ശിശുവിനെ കാണിക്കാനല്ല, നിങ്ങളുടെ ജനന കഥ രേഖപ്പെടുത്താനും ഇതിന്റെ ആവശ്യമില്ല."

സോഷ്യൽ മീഡിയയിൽ ശരീരം കാണിച്ചുള്ള ചിത്രങ്ങൾ പങ്കിടരുതെന്ന അയാളുടെ പ്രസ്താവനയ്ക്ക് ശേഷം അയാളെ ഒരു സ്ത്രീവിരുദ്ധനായി ആളുകൾ മുദ്രകുത്തുകയാണ്. ഇതിനെ തുടർന്ന്, വലിയ വിമർശനങ്ങളാണ് ഇയാൾ നേരിടുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ, സോവിന്റെ പോസ്റ്റിന് 17,000 -ത്തിലധികം റീട്വീറ്റുകളും 18,000 കമന്റുകളും ലഭിച്ചു, അവയിൽ പലതും രോഷാകുലരായ വിമർശകരിൽ നിന്നാണ്. "പ്രിയപ്പെട്ട ബ്രയാൻ, ശരീരത്തെ സ്നേഹിക്കുകയോ, ശരീരത്തെ സ്നേഹിക്കാൻ പഠിക്കുകയോ ചെയ്യുന്ന ശക്തരായ സ്ത്രീകൾ നിങ്ങൾക്ക്  ഭീഷണിയാകുന്നില്ലെങ്കിൽ, ലൈംഗികതയുള്ള, സ്ത്രീവിരുദ്ധമായ പരാമർശങ്ങളിൽ നിന്ന് നിങ്ങൾ വിട്ടു നിൽക്കുക. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി വായടച്ച് ഇരിക്കൂ' ഒരാൾ അഭിപ്രായപ്പെട്ടു.

'പ്രിയപ്പെട്ട ബ്രയാൻ, സഹാനുഭൂതിയെക്കാളും തുല്യതയെക്കാളും സഭ സ്ത്രീവിരുദ്ധതയ്ക്കും സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിനും പേരുകേട്ടതാകുന്നത് നിങ്ങളെപ്പോലുള്ള പാസ്റ്റർമാർ കാരണമാണ്. നിങ്ങൾ നിങ്ങളുടെ മാത്രം കാര്യം നോക്കാൻ ശീലിക്കണം' എഴുത്തുകാരൻ ജോൺ പാവ്ലോവിറ്റ്സ് നിർദ്ദേശിച്ചു. അയാളുടെ സ്തുതിഗീതങ്ങളും സങ്കീർത്തനങ്ങളും കേൾക്കാനായി സ്‌പോട്ടിഫൈയിൽ പ്രതിമാസം 5,000 ശ്രോതാക്കളെങ്കിലും എത്തുന്നു. മതപരമായ സുവിശേഷങ്ങൾ യൂട്യൂബ് മ്യൂസിക്, ആപ്പിൾ മ്യൂസിക് എന്നിവ പോലെയുള്ള മറ്റ് സ്ട്രീമിംഗ് സേവനങ്ങളിലും ലഭ്യമാണ്. അതേസമയം, അയാൾ തീവ്ര യാഥാസ്ഥിതിക ചിന്തകൾക്കും, വിവാദ പരാമർശങ്ങൾക്കും കുപ്രസിദ്ധനാണ്. ഇത്തരമൊരു പരാമർശം നടത്തിയതിനെ തുടർന്നുള്ള പ്രകോപനത്തിന്റെ ഭാഗമായി നിരവധി സ്ത്രീകളിൽ നിന്ന് ആവശ്യപ്പെടാത്ത ലൈംഗിക ചിത്രങ്ങളും വീഡിയോകളും തനിക്ക് ലഭിച്ചതായും ഇയാൾ കൂട്ടിച്ചേർത്തു.

എന്നാൽ, ഇത്രയൊക്കെ വിമർശനം നേരിട്ടിട്ടും, സോവ് തന്റെ അഭിപ്രായത്തെ ന്യായീകരിക്കുകയും, അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. "ഞാൻ നിങ്ങളെ വെറുക്കുന്നില്ല. എന്നാൽ, നമ്മൾ എല്ലാവരും കപടനാട്യക്കാരും പാപികളും ധാർമ്മിക വിഡ്ഢികളുമാണ്" എന്നും "ക്രിസ്തുവിലൂടെ നിങ്ങളുടെ പാപത്തിന്റെ ഭാരത്തിൽ നിന്നുള്ള മോചനം" എന്നും സോവ് തന്റെ ട്വിറ്റർ വിമർശകരോട് പറയുന്നു. "ഇന്ന് എന്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും. ദൈവത്തിന്റെ കാരുണ്യം എന്നിലും എന്റെ വീട്ടിലും ഉള്ളതുപോലെ നിങ്ങളുടെ മേലും ഉണ്ടാവട്ടെ” എന്നും ഇയാൾ കൂട്ടിച്ചേർത്തു.

Latest Videos
Follow Us:
Download App:
  • android
  • ios