ഒരേയൊരു വിദ്യാർത്ഥി, ഒരേയൊരു അധ്യാപിക, അവർക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സർക്കാർ സ്മാർട്ട് സ്കൂൾ..!

കഴിഞ്ഞ വർഷം മേയിലാണ് സരബ്‍ജിത് കൗർ എന്ന അധ്യാപിക ഈ സ്കൂളിലേക്ക് വരുന്നത്. ആ സമയത്ത് സ്കൂളിലുണ്ടായിരുന്നത് ഒരേയൊരു കുട്ടിയാണ്.

one teacher and one student government school in Kothe Budh Singh village in Punjab rlp

ഒറ്റ വിദ്യാർത്ഥിക്ക് വേണ്ടി ഏതെങ്കിലും സ്കൂൾ പ്രവർത്തിക്കുമോ? അങ്ങനെ പ്രവർത്തിക്കുന്ന സ്കൂളുകളും നമ്മുടെ രാജ്യത്തുണ്ട്. പഞ്ചാബിലെ ബത്തിൻഡയിലെ കോഥെ ബുദ്ധ് സിംഗ് ഗ്രാമത്തിലുള്ള ഈ സർക്കാർ പ്രൈമറി സ്കൂളിൽ ആകെ ഉള്ളത് ഒരൊറ്റ വിദ്യാർത്ഥിയാണ്. അവനെ പഠിപ്പിക്കാൻ ഒരു അധ്യാപികയും ഉണ്ട്. 

കഴിഞ്ഞ വർഷം മേയിലാണ് സരബ്‍ജിത് കൗർ എന്ന അധ്യാപിക ഈ സ്കൂളിലേക്ക് വരുന്നത്. ആ സമയത്ത് സ്കൂളിലുണ്ടായിരുന്നത് ഒരേയൊരു കുട്ടിയാണ്. വന്ന സമയത്ത് ഇത് തന്നിൽ അത്ഭുതവും അപരിചിതത്വവും ഒക്കെയുണ്ടാക്കി എന്ന് സരബ്‍ജിത് പറയുന്നു. എന്നാൽ, പിന്നീട് അവർ ആ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുകയായിരുന്നു. ഈ ​ഗ്രാമത്തിലെ മറ്റ് കുട്ടികളെല്ലാം പ്രൈവറ്റ് സ്കൂളിലാണ് പഠിക്കുന്നത്. ഈ ഒരൊറ്റ കുട്ടിയാണ് സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്നത്. 

​ഗ്രാമത്തിലെ ഓരോ വീടും സന്ദർശിച്ച് സരബ്ജിത് അവരുടെ കുട്ടികളെ സർക്കാർ സ്കൂളിലേക്ക് അയക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ സർക്കാർ സ്മാർട്ട് സ്കൂളിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. അതൊക്കെ പറഞ്ഞിട്ടും രക്ഷിതാക്കൾ അവരുടെ മക്കളെ സർക്കാർ സ്കൂളിൽ അയക്കാൻ തയ്യാറാവുന്നില്ല എന്നാണ് സരബ്‍ജിത് പറയുന്നത്. 

ബതിൻഡ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്, നേരത്തെ ഇവിടെ കുറച്ച് കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു എന്നാണ്. എന്നാൽ, കഴിഞ്ഞ വർഷം മുതൽ ഈ ഒരൊറ്റ കുട്ടി അല്ലാതെ ബാക്കി കുട്ടികളാരും സർക്കാർ സ്കൂളിൽ വരാതായി. അവൻ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. അടുത്ത മാസമാണ് അവന് പരീക്ഷ. 

വെറും ഒരു കുട്ടിക്ക് പഠിക്കാനായി സർക്കാർ വലിയ തുകയാണ് ഇപ്പോൾ ചെലവഴിക്കുന്നത്. അടുത്ത വർഷം അവനും ഉണ്ടാകില്ല. അപ്പോൾ സ്കൂൾ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാനാണ് ആലോചിക്കുന്നത് എന്നും അധികൃതർ പറയുന്നു.

വായിക്കാം: 30 കൊല്ലക്കാലം മുമ്പ് കുപ്പിയിലടച്ച് കടലിലൊഴുക്കിയ സന്ദേശം തീരമണഞ്ഞു, പിന്നാലെ അപ്രതീക്ഷിത സംഭവവികാസങ്ങൾ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios