1971 ല്‍ അഞ്ച് യാത്രക്കാരുമായി കാണാതായ ജെറ്റ് വിമാനത്തെ 53 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി
തണുത്തുറഞ്ഞ കാലാവസ്ഥയില്‍ പറന്നുയര്‍ന്ന വിമാനം തകര്‍ന്ന് വീണത് തൊട്ടടുത്ത തടാകത്തില്‍. വിമാനം തകര്‍ന്ന് വീണ് നാല് ദിവസങ്ങള്‍ക്കുള്ളില്‍ തടാകം തണുത്തുറഞ്ഞു.
1971 ജനുവരി 27-ന് റോഡ് ഐലൻഡിലെ ബർലിംഗ്ടൺ എയർപോർട്ടിൽ നിന്ന് പറന്നുയര്‍ന്ന കോർപ്പറേറ്റ് ജെറ്റ് വിമാനത്തെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭ്യമായിരുന്നില്ല, അടുത്ത കാലം വരെ. ജോർജിയയിലെ അറ്റ്ലാന്‍റയിലെ രണ്ട് ക്രൂ അംഗങ്ങളും പ്രദേശത്തെ വികസന പദ്ധതിയിൽ പ്രവർത്തിക്കുന്ന കസിൻസ് പ്രോപ്പർട്ടീസ് എന്ന വികസന കമ്പനിയിലെ മൂന്ന് ജീവനക്കാരുമായിരുന്നു യാത്രക്കാര്‍. വിമാനം പറക്കേണ്ടിയിരുന്ന വഴിയിലുടനീളം ഏതാണ്ട് 17 ഓളം തെരച്ചിലുകള്‍ ഇതുവരെയായി നടന്നു. എന്നാല്‍, ഒരിക്കല്‍ പോലും ഒരു തുമ്പ് പോലും കിട്ടിയില്ല. ഒടുവില്‍ 53 വര്‍ഷങ്ങള്‍ക്ക് ശേഷം വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് വെളിപ്പെടുത്തല്‍.
ബർലിംഗ്ടൺ എയർപോർട്ടിന് സമീപത്തെ ചാംപ്ലെയിൻ തടാകത്തിൽ നിന്നാണ് വീമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്‍റെയും വെർമൌണ്ട് സംസ്ഥാനത്തിന്‍റെയും അതിര്‍ത്തിയിലാണ് ചാംപ്ലൈയിന്‍ തടാകം സ്ഥിതി ചെയ്യുന്നത്. ഈ തടാകത്തിന്‍റെ തീരത്താണ് ബർലിംഗ്ടൺ എയർപോർട്ടും. 400 അടി താഴ്ചയുള്ള തടാകമാണ് ചാംപ്ലൈയിന്‍ തടാകം. 1971 ജനുവരി 27- ന് കടുത്ത മഞ്ഞ് വീഴ്ചയുള്ള രാത്രിയില്‍ വിമാനം തടാകത്തിലേക്ക് തകര്‍ന്ന് വീണത് ആരും അറിഞ്ഞതേയില്ല. മാത്രമല്ല, വിമാനം തകര്‍ന്ന് വീണ് നാല് ദിവസങ്ങള്‍ക്ക് ശേഷം തടാകം തണുത്തുറഞ്ഞത് അന്ന് കൂടുതല്‍ അന്വേഷണം നടത്തുന്നതിനെ തടസപ്പെടുത്തി. ഒടുവില്‍ 53 വര്‍ഷങ്ങള്‍ക്ക് ശേഷം ജലാന്തര്‍ പര്യവേക്ഷകനായ ഗാരി കൊസാക്കും സംഘവുമാണ് 200 അടി താഴ്ചയില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിദൂര നിയന്ത്രിയ യന്ത്രങ്ങളുടെ സഹായത്തോടെയാണ് വിമാനാവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ക്രൂയിസ് കപ്പലിലെ ജീവിതം അടിപൊളി; ചെലവുകള്‍ വ്യക്തമാക്കി 48 കാരന്‍റെ വീഡിയോ
വധുവിന്‍റെ മുന്‍ ബന്ധം വിവാഹ വേദിയില്‍ വെളിപ്പെടുത്തി വരന്‍; പിന്നാലെ അടി, വൈറല്‍ വീഡിയോ കാണാം
ജുനൈപ്പർ ദ്വീപിന് സമീപം 200 അടി താഴ്ചയിൽ കണ്ടെത്തിയ ജെറ്റിന്‍റെ അവശിഷ്ടങ്ങളുടെ സോണാർ ചിത്രങ്ങളാണ് ഗാരി കൊസാക്ക് ഇപ്പോള്‍ പുറത്ത് വിട്ടത്. ബർലിംഗ്ടണിൽ നിന്ന് തെക്കുപടിഞ്ഞാറായി 3 മൈൽ (ഏതാണ്ട് നാലര കിലോമീറ്റര്‍) അകലെയാണ് ഈ ദ്വീപ്. ലഭ്യമായ തെളിവുകള്‍ ഉപയോഗിച്ച് കണ്ടെത്തിയത് 1971 ല്‍ തകര്‍ന്ന ജെറ്റ് വിമാനമാണെന്ന് 99 ശതമാനം ഉറപ്പാണെന്ന് ഗാരി അവകാശപ്പെടുന്നു. 'ഇതോടെ 53 വർഷത്തെ ഉത്തരം കിട്ടാത്ത സമസ്യയ്ക്ക് അവസാനമായെന്നും' ഗാരി പറഞ്ഞു. നേരത്തെ സമാനമായ നിരവധി കണ്ടെത്തലുകളില്‍ അംഗമായിരുന്നു ഗാരി. 2012-ൽ, രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമ്മൻ അന്തർവാഹിനിയെ നാന്‍റക്കറ്റിൽ നിന്ന് കണ്ടെത്തിയ സംഘത്തിലെ അംഗമായിരുന്നു ഗാരി കൊസാക്ക്. വിമാനം കണ്ടെത്തിയ വാര്‍ത്ത അന്ന് വിമാനയാത്രക്കാരായിരുന്നവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളില്‍ വലിയ സന്തോഷമാണ് ഉണ്ടാക്കിയതെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മാസം ഒന്നര ലക്ഷത്തിന് മേലെ; യുവതിയുടെ വരുമാനം മുഴുവനും പഴയ ഫര്‍ണിച്ചര്‍ മോടിയാക്കി വിറ്റ്