പക്ഷികൾ പോലും നാണിച്ചുപോകും, അമ്പമ്പോ 650 അടി ഉയരത്തിൽ പറക്കുന്ന മത്സ്യം

നീല, കറുപ്പ്, വെള്ള, വെള്ളി നിറങ്ങൾ കൂടി ചേർന്നതാണ് ഇവയുടെ ശരീരത്തിന്റെ നിറം. 15 സെൻ്റീമീറ്റർ മുതൽ 51 സെൻ്റീമീറ്റർ വരെ നീളവും 900 ഗ്രാം വരെ ഭാരവുമുള്ള  മത്സ്യമാണിത്.

flying cod fish can fly 650 ft above ocean rlp

കടലിലും കരയിലുമായി നമുക്ക് ചുറ്റും അനവധി ജീവികൾ ഉണ്ട്. ഇതിൽ നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത സൂക്ഷ്മജീവികൾ മുതൽ വലിപ്പത്തിന്റെ കാര്യത്തിൽ ആരെയും അമ്പരപ്പിക്കുന്നവർ വരെയുണ്ട്. മാത്രമല്ല ഇവയിൽ പലതിനും നിഗൂഢമായ പല കഴിവുകളും ഉണ്ട്. സാധാരണയായി പറക്കുന്ന ജീവികൾ എന്ന് നാം വിശേഷിപ്പിക്കാറ് പക്ഷികളെയാണ്, എന്നാൽ പക്ഷികൾക്ക് മാത്രമല്ല മീനുകളുടെ കൂട്ടത്തിലെ ചില വിരുതൻമാർക്കും പറക്കാൻ കഴിയുമത്രേ. പറക്കും മത്സ്യം അഥവാ ഫ്ലയിംഗ് കോഡ് എന്നറിയപ്പെടുന്ന മത്സ്യത്തിനാണ് സവിശേഷമായ ഈ കഴിവുള്ളത്. വെള്ളത്തിൽ നിന്ന് പുറത്തുവരുന്നതിനും വായുവിൽ പറക്കുന്നതിനും ഇവ പ്രശസ്തരാണ്. 

കടലിലെ ഏറ്റവും സവിശേഷമായ ജീവികളിൽ ഒന്നാണ് പറക്കുന്ന മത്സ്യം. കടലിൽ നിന്നും പുറത്തേക്ക് കുതിച്ചുചാടാൻ സഹായിക്കുന്ന സവിശേഷമായ ഒരുതരം ചിറകുകളാണ് ഇവയെ ഈ പറക്കലിന് സഹായിക്കുന്നത്. കടലിനുള്ളിൽ തന്നെ കൂടുതൽ സമയവും ചെലവഴിക്കുന്ന ഇവ വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാനാണ് പ്രധാനമായും ഉയരത്തിൽ പറന്നു പൊങ്ങുന്നത്. കടലിനുള്ളിൽ വേഗത്തിൽ നീന്താനും ഈ ചിറകുകൾ സഹായിക്കുന്നു.

നീല, കറുപ്പ്, വെള്ള, വെള്ളി നിറങ്ങൾ കൂടി ചേർന്നതാണ് ഇവയുടെ ശരീരത്തിന്റെ നിറം. 15 സെൻ്റീമീറ്റർ മുതൽ 51 സെൻ്റീമീറ്റർ വരെ നീളവും 900 ഗ്രാം വരെ ഭാരവുമുള്ള  മത്സ്യമാണിത്. ഈ മത്സ്യങ്ങൾ എക്സോകോറ്റിഡേ (Exocoetidae) കുടുംബത്തിൻ്റെ ഭാഗമാണ്, സമുദ്രത്തിൽ ഇവ 40 -ലധികം ഇനം ഉണ്ട്. എന്നാൽ അടുത്ത കാലത്തായി  മത്സ്യബന്ധനം വർധിച്ചതോടെ ഇവ വംശനാശ ഭീഷണിയിലാണ്. 

കരയിലായാലും കടലിലായാലും നമുക്കറിയാത്ത എന്തെല്ലാം അത്ഭുതങ്ങളാണല്ലേ? അടുത്തിടെ Amazing Nature പങ്കുവച്ച ഈ മത്സ്യത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios