'അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവാണ് വലിക്കുന്നത്, അവസാനത്തെ ആഗ്രഹമായിരുന്നു'; വീഡിയോയുമായി യുവതി

പോഡ്കാസ്റ്റിൽ, റോസന്ന പറയുന്നത്, അച്ഛൻ മരിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു ആ​ഗ്രഹം തന്റെ അടുത്ത് വെളിപ്പെടുത്തിയിരുന്നു എന്നാണ്.

American YouTuber Rosanna Pansino smoking cannabis grown in pot of her dead fathers ashes

മരിച്ചുപോയ മുൻതലമുറയിൽ പെട്ടവർക്ക് പലതരത്തിലും ആദരവ് അർപ്പിക്കുന്ന കാഴ്ച നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ഒരു അമേരിക്കൻ യൂട്യൂബർ ചെയ്ത കാര്യമാണ് ഇപ്പോൾ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. യൂട്യൂബറായ റോസന്ന പാൻസിനോ വളരെ അസാധാരണമായ രീതിയിലാണ് മരിച്ചുപോയ പിതാവിന് ആദരവ് അർപ്പിക്കുന്നത്. 

'Rodiculous' എന്ന തൻ്റെ പുതിയ പോഡ്‌കാസ്റ്റിൻ്റെ ആദ്യ എപ്പിസോഡിൽ, 39 -കാരിയായ റോസന്ന അച്ഛന്റെ ചിതാഭസ്മം ഇട്ടിരുന്ന പാത്രത്തിൽ വളർത്തിയ കഞ്ചാവ് വലിച്ചുകൊണ്ടാണ് പിതാവിനെ ആദരിക്കുന്നത്. 'സ്മോക്കിംഗ് മൈ ഡെഡ് ഡാഡ്' എന്നാണ് അവൾ എപ്പിസോഡിന് പേരിട്ടിരിക്കുന്നത്. 

പോഡ്കാസ്റ്റിൽ, റോസന്ന പറയുന്നത്, അച്ഛൻ മരിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു ആ​ഗ്രഹം തന്റെ അടുത്ത് വെളിപ്പെടുത്തിയിരുന്നു എന്നാണ്. തന്റെ ചിതാഭസ്മത്തില്‍ നിന്നും കഞ്ചാവ് വളർത്തണം എന്നായിരുന്നത്രെ അച്ഛന്റെ വിചിത്രമായ ആ​ഗ്രഹം. അഞ്ച് വർഷം മുമ്പാണ് റോസന്നയുടെ അച്ഛൻ മരിക്കുന്നത്. റോസന്നയ്ക്ക് യൂട്യൂബിൽ 14.6 ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുണ്ട്. 'പാപ്പാ പിസ്സ' എന്നാണ് അവൾ തന്റെ അച്ഛനെ വിളിച്ചിരുന്നത്. ആറ് വർഷത്തോളം ലുക്കീമിയയുടെ പിടിയിലായിരുന്നു അദ്ദേഹം. 

ഞായറാഴ്ചത്തെ എപ്പിസോഡിൽ, റോസന്നയുടെ സഹോദരി മോളിയും അമ്മ ജീനും റോസന്നയ്ക്കൊപ്പം ചേരുന്നത് കാണാം. 

അച്ഛൻ മരിക്കുന്നതിന് മുമ്പ് അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവ് തങ്ങൾ വലിക്കണമെന്ന് ആ​ഗ്രഹം പറഞ്ഞിരുന്നു. അച്ഛൻ അടിപൊളി ആയിരുന്നു, കുറച്ചൊരു വിപ്ലവകാരിയായിരുന്നു എന്നും റോസന്ന പറയുന്നുണ്ട്. അച്ഛന്റെ ആ​ഗ്രഹം എങ്ങനെ പൂർത്തീകരിക്കും എന്ന് അറിയില്ലായിരുന്നു, മറ്റുള്ളവരെന്ത് പറയുമെന്ന് ചിന്തിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അച്ഛന്റെ ആ​ഗ്രഹം പൂർത്തിയാക്കി എന്നാണ് അവൾ പറയുന്നത്. 

അതിനായി, കാലിഫോർണിയയിലെ കഞ്ചാവ് വളർത്താൻ ലൈസൻസുള്ള ഒരാളെ സമീപിച്ചു. അച്ഛന്റെ ചിതാഭസ്മം മണ്ണുമായി കലർത്തി ആ പാത്രത്തിൽ കഞ്ചാവ് വളർത്തി. അതാണ് താൻ വലിക്കുന്നത് എന്നും അവൾ പറയുന്നു. 

നിരവധിപ്പേരാണ് റോസന്നയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലരൊക്കെ അച്ഛന്റെ ആ​ഗ്രഹം പൂർത്തീകരിച്ചതിന് അവളെ അഭിനന്ദിച്ചെങ്കിലും ചിലരെല്ലാം വിമർശിക്കുകയും ചെയ്തിട്ടുണ്ട്. 

'പ്രേമിക്കണോ? ഇഷ്ടം പോലെ പ്രേമിച്ചോ'; ജീവനക്കാർക്ക് പ്രണയിക്കാൻ പണം നൽകി ചൈനീസ് കമ്പനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios