'സിംഗിള്‍ പസങ്കേ...'' കാമുകിയെ കണ്ടെത്താന്‍ സഹായം തേടി ദില്ലി പേലീസിന് കുറിപ്പെഴുതി യുവാവ്; വൈറല്‍

താന്‍ 'സിംഗിളാ'ണെന്നും തനിക്കൊരു 'കാമുകി'യെ കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ട് ഒരു യുവാവ് ദില്ലി പോലീസിന്‍റെ ട്വിറ്റർ ഹാന്‍റിലിലെഴുതിയ കുറിപ്പിന് വലിയ തോതിലുള്ള സ്വീകാര്യതയായിരുന്നു ഉണ്ടായത്.

Delhi Polices Reply To Man Asking Help To Find Girlfriend goes viral


പൊതുജനങ്ങളുമായുള്ള സമ്പർക്കം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും സമൂഹ മാധ്യമങ്ങളില്‍ ഇടപെടാറുണ്ട്. പുതിയ തീരുമാനങ്ങള്‍ പലതും ഇന്ന് സമൂഹ മാധ്യമ പോസ്റ്റുകളായി പങ്കുവയ്ക്കപ്പെടുന്നു. പോലീസ്, ആരോഗ്യ വകുപ്പുകളും ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ സജീവമായി ഇടപെടാറുണ്ട്. ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെടാറുമുണ്ട്. കഴിഞ്ഞ ദിവസം താന്‍ 'സിങ്കിളാ'ണെന്നും തനിക്കൊരു 'കാമുകി'യെ കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ട് ഒരു യുവാവ് ദില്ലി പോലീസിന്‍റെ ട്വിറ്റർ ഹാന്‍റിലിലെഴുതിയ കുറിപ്പിന് വലിയ തോതിലുള്ള സ്വീകാര്യതയായിരുന്നു ഉണ്ടായത്.

പുകയില വിരുദ്ധ ദിന പോസ്റ്റ് പങ്കുവച്ച ദില്ലി പോലീസ്, താഴെ വന്ന ഒരു ആവശ്യം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പുകയില ഉപയോഗിച്ചാല്‍ പല്ലുകള്‍ക്ക് നാശം സംഭവിക്കുമെന്ന് വ്യക്തമാക്കുന്ന രണ്ട് ഇമേജികളുടെ ചിത്രങ്ങളായിരുന്നു ദില്ലി പോലീസ് പങ്കുവച്ചത്. ഇതിന് താഴെയാണ് ഒരു യുവാവ്, 'എപ്പോഴാണ് നിങ്ങൾ എനിക്കായി ഒരു കാമുകിയെ കണ്ടെത്തുന്നത്?' എന്ന് ചോദിച്ച് കൊണ്ട് രംഗത്തെത്തിയത്. ശിവം ഭരദ്വാജ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് തന്‍റെ ബാച്ചിലര്‍ ജീവിതം അവസാനിപ്പിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചത്. 'താന്‍ ദില്ലി പോലീസിന് ചുവപ്പ് സിഗ്നല്‍ നല്‍കുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒപ്പം,'ദില്ലി പോലീസ്. ഇത് ന്യായമല്ല, എനിക്കായി ഒരു കാമുകിയെ കണ്ടെത്താൻ നിങ്ങൾ എന്നെ സഹായിക്കണം.'  ശിവം തന്‍റെ അവസ്ഥ ദില്ലി പോലീസിനെ അറിയിച്ചു. ശിവത്തിന്‍റെ കുറിപ്പ് വൈറലായതോടെ ദില്ലി പോലീസിന് മറുപടി പറയാതിരിക്കാനായില്ല. 

തുടർച്ചയായ പത്ത് പരാജയങ്ങള്‍, പതിനൊന്നാം ശ്രമത്തില്‍ പത്താം ക്ലാസ് വിജയം; ആഘോഷമാക്കി നാട്ടുകാരും

23,000 അടി ഉയരത്തിൽ വെച്ച് പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചു; പിന്നീട് സംഭവിച്ചത്

ഉയര്‍ത്തെഴുന്നേക്കും; 80 കാരന്‍റെ മൃതദേഹം മരവിപ്പിച്ച് സൂക്ഷിച്ച് ഓസ്‌ട്രേലിയൻ കമ്പനി

'സർ, അവളെ കണ്ടെത്താൻ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും.  പക്ഷേ, അവളെ എപ്പോഴെങ്കിലും കാണാതായാൽ മാത്രം.' ഒപ്പം 'നിങ്ങൾ ഒരു 'സിഗ്നൽ' ആണെങ്കിൽ, നിങ്ങൾ ചുവപ്പല്ല പച്ചയായി തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.' എന്നും ദില്ലി പോലീസ് എഴുതി. ദില്ലി പോലീസിന്‍റെ മറുപടി നിരവധി പേരില്‍ ചിരിയുണര്‍ത്തി. ഒരു കാഴ്ചക്കാരനെഴുതിയത് 'ദില്ലി പോലീസിന്‍റെ ഹൃദയം തകര്‍ന്നു' എന്നായിരുന്നു. 'നിങ്ങൾ കൊൽക്കത്ത പോലീസിനേക്കാൾ 1,00,000 മടങ്ങ് മികച്ചവരാണ്' മറ്റൊരു കാഴ്ചക്കാരനെഴുതി. ചിലര്‍ സല്‍മാന്‍ഖാന്‍റെ പോലീസ് വേഷങ്ങളുടെ മീമുകള്‍ പങ്കുവച്ചു. 

2,000 വർഷം മുമ്പ് അടക്കം ചെയ്ത 28 കുതിരകള്‍; ബലി ആണെന്ന് സംശയിക്കുന്നതായി ഫ്രഞ്ച് പുരാവസ്തു ഗവേഷകര്‍

Latest Videos
Follow Us:
Download App:
  • android
  • ios