Asianet News MalayalamAsianet News Malayalam

50 വർഷമായി ഏകാന്ത തടവില്‍ കഴിയുന്ന ബ്രിട്ടീഷ് തടവുകാരൻ: ചെയ്ത കുറ്റം കേട്ടാൽ ആരും അമ്പരക്കും

18  x 15 അടി വലിപ്പമുള്ള ഒരു തടവറയിൽ ആണത്രേ ഇയാൾക്ക് അനുവദിച്ചിട്ടുള്ളത്. മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ തടവറയിലേക്ക് എത്തണമെങ്കിൽ 17 ഉരുക്ക് വാതിലുകൾ താണ്ടണം. മാത്രമല്ല, ഈ ജയിൽ മുഴുവൻ   ബുള്ളറ്റ് പ്രൂഫ് ആണ്.

British prisoner who has been in jail for 50 years
Author
First Published Jun 30, 2024, 12:42 PM IST


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പലവിധങ്ങളായ കുറ്റകൃത്യങ്ങളിൽ പെട്ട് തടവറയിൽ കഴിയുന്ന ലക്ഷക്കണക്കിന് കുറ്റവാളികളുണ്ട്. എന്നാൽ 50 വർഷമായി ബ്രിട്ടനിൽ ഏകാന്ത തടവിൽ കഴിയുന്ന ഒരു കുറ്റവാളി ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇയാളെ പാർപ്പിച്ചിരിക്കുന്നത് 17 ഉരുക്ക് വാതിലുകൾ കൊണ്ട് പൂട്ടിയ ഒരു തടവറയ്ക്കുള്ളിൽ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വാഭാവികമായും ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം ഇയാൾ അത്രമാത്രം അപകടകാരിയായിരിക്കാം എന്ന്. എന്നാൽ, ഇയാൾ ചെയ്ത കുറ്റകൃത്യത്തെ കുറിച്ച് കേട്ടാൽ ആരും ആശയക്കുഴപ്പത്തിലാകും.  ഇയാൾ കുറ്റവാളിയാണോ രക്ഷകനാണോ എന്ന സംശയം ഉണ്ടാകും.

റോബർട്ട് മൗഡ്‌സ്‌ലി എന്നാണ് ഈ കുറ്റവാളികളുടെ പേര്.  ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ സീരിയൽ കില്ലറായാണ് ഇയാൾ കണക്കാക്കപ്പെടുന്നത്. ഏറ്റവുമധികം കാലം ജയിലിൽ കിടന്നതിന്‍റെ റെക്കോർഡും റോബർട്ട് മൗഡ്‌സ്‌ലിക്കാണ്.  50 വർഷമായി ജയിലിൽ കഴിയുന്ന ഇയാളെ വേക്ക്ഫീൽഡ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.   18  x 15 അടി വലിപ്പമുള്ള ഒരു തടവറയിൽ ആണത്രേ ഇയാൾക്ക് അനുവദിച്ചിട്ടുള്ളത്. മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ തടവറയിലേക്ക് എത്തണമെങ്കിൽ 17 ഉരുക്ക് വാതിലുകൾ താണ്ടണം. മാത്രമല്ല, ഈ ജയിൽ മുഴുവൻ   ബുള്ളറ്റ് പ്രൂഫ് ആണ്.

ഇൻസൈഡ് വേക്ക്ഫീൽഡ് പ്രിസൺ എന്ന പുസ്തകത്തിൽ, എഴുത്തുകാരായ ജോനാഥൻ ലെവിയും എമ്മ ഫ്രഞ്ചും റോബർട്ട് മൗഡ്സ്ലിയുടെ സെല്ലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയുന്നുണ്ട്.  ഇയാളുടെ സെല്ലിലെ മേശയും കസേരയും വെറും കാർഡ്ബോർഡ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.  തടവറയ്ക്കുള്ളിൽ സിങ്ക് കൊണ്ട് നിർമ്മിച്ച ചെറിയൊരു ശുചിമുറിയും ഇയാൾക്കായുണ്ട്. ഇനി ഭക്ഷണം നൽകുന്നതാകട്ടെ സെല്ലിന്‍റെ അടിഭാഗത്തായുള്ള ചെറിയൊരു ദ്വാരത്തിലൂടെയും.

8000 രൂപയ്ക്ക് സ്വർഗത്തിൽ ഭൂമി വാഗ്ദാനം ചെയ്ത് സഭ; 'ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതി' എന്ന് സോഷ്യൽ മീഡിയ

21 വയസ്സ് മുതൽ റോബർട്ട് ജയിലിലാണ്. എന്നാൽ, ജയിലിൽ കിടക്കുന്നതിന്‍റെ കാരണം വളരെ ആശ്ചര്യകരമാണ്.  1974 -ൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്ന ജോൺ ഫാരെൽ എന്ന 30 വയസ്സുള്ള കുറ്റവാളിയെ റോബർട്ട് കൊലപ്പെടുത്തി.  1977-ൽ റോബർട്ട് മറ്റൊരു സഹതടവുകാരനുമായി ചേർന്ന് ഡേവിഡ് ഫ്രാൻസിസ് എന്ന മറ്റൊരു കുറ്റവാളിയെ കൊലപ്പെടുത്തി.  ഇയാളും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കുറ്റത്തിന് ജയിലിലായിരുന്നു. വളരെ ക്രൂരമായിട്ടായിരുന്നു ഇരുവരെയും റോബോട്ട് കൊലപ്പെടുത്തിയത്. തുടർന്ന് റോബർട്ടിനെ യോർക്ക്ഷെയറിലെ വേക്ക്ഫീൽഡ് ജയിലിലടച്ചു.  

സൊമാറ്റോ ഡെലിവറി ഏജന്‍റ് ഭക്ഷണ പാക്കറ്റ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം; ക്ഷമാപണം നടത്തി കമ്പനി

എന്നാൽ, ഒരു വർഷത്തിന് ശേഷം, അതെ ജയിലില്‍ വച്ച് 1978 ജൂലൈ 29 ന്, സ്വന്തം ഭാര്യയെ കൊന്ന സാലി ഡാർവുഡ് എന്ന കുറ്റവാളിയെ റോബോട്ട് കൊന്നു.  അവിടം കൊണ്ടും അവസാനിച്ചില്ല റോബോട്ടിന്‍റെ കൊലപാതക പരമ്പര.  7 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് തടവിലാക്കിയ മറ്റൊരു കുറ്റവാളിയായ ബിൽ റോബർട്ട്സ് ആയിരുന്നു ഇയാളുടെ അടുത്ത ഇര. ജയിലിനുള്ളിലും കൊലപാതകങ്ങൾ ആവർത്തിച്ചതോടെ സാധാരണ തടവുകാരുടെ ഇടയിൽ ഇദ്ദേഹത്തെ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർക്ക് മനസ്സിലായി. അതോടെ  ഒരു പ്രത്യേക  തടവറ നിർമ്മിക്കുകയും റോബർട്ട് മൗഡ്‌സ്‌ലിയെ ആ ജയിലിലേക്ക് മാറ്റുകയും ചെയ്തു.  ഇപ്പോൾ റോബർട്ടിന് 71 വയസ്സായി, അതേ ജയിലിൽ തന്‍റെ ചെറിയ സെല്ലിനുള്ളില്‍ ഇയാൾ ഇപ്പോഴും തടവിലാണ്.

ബാങ്ക് ഡെപ്പോസിറ്റ് സ്ലിപ്പില്‍ 'തുലാം' രാശി ; 'വൈറല്‍ തട്ടിപ്പെന്ന്' സോഷ്യല്‍ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios