Asianet News MalayalamAsianet News Malayalam

പങ്കാളി നിങ്ങളെ വഞ്ചിക്കുകയാണോ? ഏറ്റവും പുതിയ സോഷ്യൽ മീഡിയ ടേം 'മൈക്രോ ചീറ്റിങ്ങി'നെ കുറിച്ച് അറിയാം

പങ്കാളിയുടെ സമൂഹ മാധ്യമ പ്രവർത്തനങ്ങൾ മാത്രം നിരീക്ഷിച്ച് മാനസിക സമ്മർദ്ദത്തോടെ കൌണ്‍സിലിംഗിനെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. 
 

Is your partner deceiving you subtly Know about the latest social media term micro-cheating
Author
First Published Jun 30, 2024, 3:07 PM IST

ന്നത്തെ ഡിജിറ്റൽ ലോകത്ത് പങ്കാളികൾ തമ്മിൽ പരസ്പരം സംശയങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിരവധിയാണ്. നിസ്സാരം ഒരു ലൈക്ക് മുതൽ സമൂഹ മാധ്യമ പോസ്റ്റുകളിൽ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നതുവരെ ദമ്പതികൾക്കിടയിലുള്ള പരസ്പര വിശ്വാസത്തിൽ വിള്ളൽ വീഴ്ത്താറുണ്ട്.  'സൂക്ഷ്മമായ വഞ്ചന' എന്ന അർത്ഥമുള്ള  "മൈക്രോ-ചീറ്റിംഗ്"  ഉള്ളടക്കം കൊണ്ട് സമൂഹ മാധ്യമങ്ങള്‍  നിറഞ്ഞിരിക്കുകയാണ് എന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

യഥാർത്ഥത്തിൽ പങ്കാളികളുടെ ലൈക്കും കമന്‍റും പരിശോധിച്ച് കൊണ്ട് ദമ്പതികൾ ഡിജിറ്റൽ ഡിറ്റക്ടീവുകളായി മാറിക്കൊണ്ടിരിക്കുകയാണന്നും താന്‍ വഞ്ചിക്കപ്പെടുന്നുണ്ടോ എന്നുള്ള സൂചനകൾക്കായാണ് പരസ്പരമുള്ള ഈ ഓൺലൈൻ സൂക്ഷ്മ പരിശോധനയെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ നിരീക്ഷണം സ്വകാര്യതാ ലംഘനങ്ങൾക്കും അനാരോഗ്യകരമായ ഓൺലൈൻ നിരീക്ഷണത്തിനും കാരണമാകും എന്നാണ് റിലേഷൻഷിപ്പ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അരിസോണ ആസ്ഥാനമായുള്ള തെറാപ്പിസ്റ്റായ റാണ കോനിഗ്ലിയോ  പറയുന്നത് അനുസരിച്ച് പങ്കാളിയുടെ സമൂഹ മാധ്യമ പ്രവർത്തനങ്ങൾ മാത്രം നിരീക്ഷിച്ച് തനിക്ക് മുൻപിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ് എന്നാണ്.

'12 മണിക്കൂർ ജോലി, വിനോദങ്ങളില്ല, ജീവിതം നരകതുല്യം'; യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറല്‍

ഇത്തരക്കാർക്ക് സംശയങ്ങൾ ഏറെ ആണെന്നും ഇദ്ദേഹം പറയുന്നു. ജോലി സമയത്ത് പങ്കാളിയെ ഓൺലൈനിൽ കാണുന്നത്  മുതൽ മുൻ പങ്കാളികളെ ഫോളോ ചെയ്യുന്നതോ അവരുടെ ചിത്രങ്ങൾക്ക് ലൈക്ക് ചെയ്യുന്നതോ വരെ ഇത്തരക്കാർ വഞ്ചനയായാണ് കരുതുന്നതെന്നും ഇദ്ദേഹം പറയുന്നു. തന്‍റെ അടുത്ത് ഇത്തരം ആവശ്യങ്ങളുമായി എത്തുന്നവരില്‍ അധികം യുവതികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പുരുഷന്മാരിലും ഇത്തരം സംശയങ്ങള്‍ കൂടുതലാണെങ്കിലും അവര്‍ കൗൺസിലിങ്ങിനും തെറാപ്പിക്കുമായി പൊതുവിൽ എത്താറില്ലന്നും റാണ കോനിഗ്ലിയോ സൂചിപ്പിക്കുന്നു.  

'ഓടടാ... ഇതെന്‍റെ സ്ഥലം'; മൂന്ന് സിംഹങ്ങളെ ഒറ്റയ്ക്ക് തുരത്തുന്ന ഹിപ്പോപൊട്ടാമസിന്‍റെ വീഡിയോ വൈറൽ

എന്നാൽ ഇത്തരത്തിലുള്ള ഇഴകീറി പരിശോധിയ്ക്കലുകൾ രണ്ടുപേർ തമ്മിലുള്ള പരസ്പരബന്ധത്തിൽ കൂടുതൽ കൂടുതൽ വിള്ളലുകൾ വരുത്തുക മാത്രമേ ചെയ്യുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.  ബന്ധങ്ങളിലെ അമിത ജാഗ്രതയാണ് ഇത്തരം അവിശ്വാസങ്ങള്‍ക്ക് കാരണം. പ്രണയത്തില്‍ നിരാശരായ ചെറുപ്പക്കാരിലാണ് ഇത്തരം  പ്രവണതകള്‍ താരമ്യേന കൂടുതല്‍. ഉപരിപ്ലവമായ ഡേറ്റിംഗ് ആപ്പുകളുടെ സ്വാധീനവും ഇത്തരം അവിശ്വാസങ്ങള്‍ക്ക് ഒരു കാരണമാണ്. 

50 വർഷമായി ഏകാന്ത തടവില്‍ കഴിയുന്ന ബ്രിട്ടീഷ് തടവുകാരൻ: ചെയ്ത കുറ്റം കേട്ടാൽ ആരും അമ്പരക്കും
 

Latest Videos
Follow Us:
Download App:
  • android
  • ios