Asianet News MalayalamAsianet News Malayalam

മണിക്കൂറിൽ 30,381 കിമീ വേഗത; ഭൂമിയെ കടന്ന് പോയത് നീലത്തിമംഗലത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം

ഛിന്നഗ്രഹം 2024 OR1 (Asteroid 2024 OR1) എന്നാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. ഏകദേശം 110 അടി വ്യാസമുള്ള മണിക്കൂറിൽ 30,381 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ കൂറ്റൻ ബഹിരാകാശ പാറ ഭൌമോപരിതലത്തില്‍ കാര്യമായ വ്യത്യസങ്ങളുണ്ടാക്കാതെ ഭൂമിയെ കടന്ന് പോയെന്നും നാസ പറയുന്നു. 

blue whale sized asteroid is moving towards Earth at a speed of 30381 kilometers per hour says NASA
Author
First Published Aug 7, 2024, 10:21 PM IST | Last Updated Aug 8, 2024, 3:28 PM IST

ണിക്കൂറിൽ 30,381 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന, നീലത്തിമിംഗലത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോയെന്ന് നാസ. ഛിന്നഗ്രഹം 2024 OR1 (Asteroid 2024 OR1) എന്നാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്.  2024 ഓഗസ്റ്റ് 6-ന് വൈകീട്ട് ഏകദേശം 6:41 യോടെ  2024 OR1- ഭൂമിയോട് ഏറ്റവും അടുത്തു കൂടി കടന്ന് പോയി. ഏകദേശം 110 അടി വ്യാസമുള്ള മണിക്കൂറിൽ 30,381 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ കൂറ്റൻ ബഹിരാകാശ പാറ, ഭൂമിയ്ക്ക് യാതൊരുവിധ ഭീഷണിയും ഉയര്‍ത്തിയിരുന്നില്ല. അപ്പോളോ ഗ്രൂപ്പിന്‍റെ ഭാഗമാണ് ഈ ഛിന്നഗ്രഹം. ഭൂമിയുടെ ഭ്രമണപഥത്തെ വിഭജിക്കുന്ന ഭ്രമണപഥങ്ങളുള്ള ഛിന്നഗ്രഹങ്ങളുടെ ഒരു വിഭാഗത്തിലാണ് ഇത് പെടുന്നത്. 

കാലിഫോർണിയയിലെ പസഡെനയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെപിഎൽ) നാസയുടെ സെന്‍റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ആണ് ഛിന്നഗ്രഹത്തെ ആദ്യം കണ്ടെത്തിയത്. ഭൂമിക്ക് അപകടകരമായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള നിരന്തര നിരീക്ഷണത്തിന്‍റെയും ട്രാക്കിംഗിന്‍റെയും ഭാഗമായാണ്  2024 OR1 -നെ നാസ കണ്ടെത്തിയത്. 2024 OR1 പോലുള്ള ഛിന്നഗ്രഹങ്ങൾ ആദ്യകാല സൗരയൂഥത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണ്, പാറയും ലോഹവും മറ്റ് വസ്തുക്കളും ചേർന്നതാണിവ. അവ വലിപ്പത്തിലും ആകൃതിയിലും മറ്റ് ഛിന്നഗ്രഹങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. 

ഏഴില്ല, ഭൂമിയില്‍ ആറ് ഭൂഖണ്ഡങ്ങള്‍ മാത്രമേയുള്ളൂവെന്ന് പുതിയ പഠനം

കാരണക്കാരല്ല ഇരകള്‍; നമ്മള്‍ ഇനിയെങ്കിലും ഭൂവിനിയോഗ ആസൂത്രണം നടത്തേണ്ടതുണ്ട്

ചിലത് ഉരുളൻ കല്ലുകൾ പോലെ ചെറുതും മറ്റുള്ളവ പർവതങ്ങൾ പോലെ വലുതുമാണ്. ഈ ആകാശ വസ്തുക്കളെക്കുറിച്ചുള്ള പഠനം നമ്മുടെ സൗരയൂഥത്തിന്‍റെ രൂപീകരണത്തെയും പരിണാമത്തെയും കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നു. നാസയുടെ പ്ലാനറ്ററി ഡിഫൻസ് കോർഡിനേഷൻ ഓഫീസ് (PDCO) ഭൂമിയോട് അടുത്ത് വരുന്ന അപകടകരമായ ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും കണ്ടെത്തുന്നതിനും ട്രാക്കുചെയ്യുന്നതിനും സ്വഭാവരൂപീകരണത്തിനുമുള്ള ദൌത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ ഓഗസ്റ്റ് 1 ന്, 2024 OE, 2024 OO എന്നീ ഛിന്നഗ്രഹങ്ങളും 2024 ഓഗസ്റ്റ് 4 ന്, ഏകദേശം 410 അടി വലിപ്പമുള്ള 2024 OC എന്ന് പേരുള്ള ഒരു വലിയ ഛിന്നഗ്രഹവും ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോയെന്നും നാസ അറിയിച്ചു. 

ദുരന്തമുഖത്ത് മുത്തശ്ശി കണ്ട ആനക്കണ്ണീരും മലയാളിയുടെ ശാസ്ത്രബോധവും
 

Latest Videos
Follow Us:
Download App:
  • android
  • ios