കയ്യിലുണ്ടായിരുന്നത് പവർ ബാങ്ക്, 'സെക്സ് ടോയ്' ആണോയെന്ന് എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാർ
എയർപോർട്ടിൽ വച്ച് തന്റെ കയ്യിലുണ്ടായിരുന്ന പവർ ബാങ്ക് തെറ്റിദ്ധരിക്കപ്പെട്ടു എന്നും തന്നോട് ജീവനക്കാർ ചില ചോദ്യങ്ങളൊക്കെ ചോദിച്ചു എന്നുമാണ് യുവതി പറയുന്നത്.
എയർപോർട്ടിൽ കനത്ത സുരക്ഷയാണ്. അതുപോലെ തന്നെ നമ്മുടെ കയ്യിലുള്ള ഓരോ വസ്തുവും പരിശോധിക്കപ്പെട്ട ശേഷം മാത്രമേ നമുക്ക് വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കൂ. സംശയം തോന്നുന്ന ഒന്നും എയർപോർട്ടിലെ ജീവനക്കാർ സൂക്ഷ്മമായി പരിശോധിക്കാതെ വിടാറില്ല. സമാനമായി കാനഡയിലെ എയര്‍പോര്‍ട്ടില്‍ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് ഒരു യുവതി.
ലൂസിയ എന്ന യുവതിയാണ് എയർപോർട്ടിൽ തനിക്കുണ്ടായ വിചിത്രമായ അനുഭവത്തെ കുറിച്ച് എക്സിൽ (ട്വിറ്ററിൽ) കുറിച്ചത്. തന്റെ കയ്യിലുണ്ടായിരുന്ന പവർ ബാങ്ക് മറ്റെന്തോ ആണെന്ന് തെറ്റിദ്ധരിച്ച എയർപോർട്ട് ജീവനക്കാർ തന്നോട് ചില ചോദ്യങ്ങൾ ചോദിച്ചു എന്നും യുവതി പറയുന്നുണ്ട്.
എയർപോർട്ടിൽ വച്ച് തന്റെ കയ്യിലുണ്ടായിരുന്ന പവർ ബാങ്ക് തെറ്റിദ്ധരിക്കപ്പെട്ടു എന്നും തന്നോട് ജീവനക്കാർ ചില ചോദ്യങ്ങളൊക്കെ ചോദിച്ചു എന്നുമാണ് യുവതി പറയുന്നത്. 'എയർപോർട്ടിലെ സെക്യൂരിറ്റിയിൽ എന്നെ തടഞ്ഞു. അവർ എന്നോട് ഒരു എന്റെ കയ്യിൽ കത്തി എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. എന്റെ കയ്യിൽ ഇല്ലായിരുന്നു. അപ്പോൾ എൻ്റെ ബാക്ക്‌പാക്കിൽ സെക്സ് ടോയ് ഉണ്ടോ എന്ന വിചിത്രമായ ചോദ്യം അവർ ചോദിച്ചു. ഞാൻ പരിഭ്രാന്തയായി' എന്നാണ് അവൾ പറയുന്നത്. Diablo III Soulstone Power Bank ആയിരുന്നു അത് എന്നും യുവതി പറയുന്നുണ്ട്.
വളരെ പെട്ടെന്നാണ് ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടത്. അനേകം പേരാണ് കമന്റുകളുമായി എത്തിയത്. തനിക്കും സമാനമായ അനുഭവമുണ്ടായി എന്ന് ഒരു യൂസർ എഴുതി. 'ഈ പവർ ബാങ്ക് കണ്ടപ്പോൾ തന്നെ അവർ തള്ളിമാറ്റുകയും ഇതെന്താണ് എന്ന് ചോദിക്കുകയും ചെയ്തു' എന്നാണ് കമന്റ്. 'ഇതിന് ചിരിക്കരുത് എന്ന് അറിയാം എന്നാലും ഞാൻ ചിരിച്ചുപോയി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.