19 ദിവസത്തിൽ 100 കോടി, കൽക്കി പ്രഭാവത്തിൽ മങ്ങി, എങ്കിലും പിടിച്ചു നിന്നു; ഒടുവിൽ 'മഹാരാജ' ഒടിടിയിലേക്ക്

ജൂണ്‍ 14ന് ആണ് മഹാരാജ തിയറ്ററുകളിൽ എത്തിയത്.

vijay sethupathi movie maharaja ott release in july 12 on netflix, box office

വർഷം റിലീസ് ചെയ്ത തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ് മഹാരാജ. മക്കൾ സെൽവൻ വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത് ചിത്രമായെത്തിയ സിനിമയ്ക്ക് കേരളത്തിൽ അടക്കം വൻ സ്വീകാര്യത ലഭിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം എത്തിയ വിജയ് സേതുപതിയുടെ ​ഗംഭീര സിനിമ എന്നാണ് ഏവരും മഹാരാജയെ കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ തിയറ്റർ റൺ അവസാനിപ്പിച്ച് ചിത്രം ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്. 

നെറ്റ്ഫ്ലിക്സിനാണ് മഹാരാജയുടെ സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രം ജൂലൈ 12 മുതൽ സ്ട്രീമിം​ഗ് ആരംഭിക്കും. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും സിനിമ ലഭ്യമാകും. ഒടിടി റിലീസിനോട് അനുബന്ധിച്ചുള്ള ട്രെയിലറും നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തിട്ടുണ്ട്.  

പോസ്റ്ററില്‍ 20-ാം നൂറ്റാണ്ടിലെ സാഗർ; പൊടിവാശിയും മോഹന്‍ലാലും തമ്മിലെന്ത്? സംവിധായകന്‍ പറയുന്നു

ജൂണ്‍ 14ന് ആണ് മഹാരാജ തിയറ്ററുകളിൽ എത്തിയത്. മറ്റ് സിനിമകൾ റിലീസിന് ഇല്ലാതിരുന്നതിനാലും മികച്ച കണ്ടന്റും പെർഫോമൻസും ആയതിനാലും വൻ സ്വീകാര്യത ചിത്രം നേടി എടുക്കുക ആയിരുന്നു. ആദ്യ 10 ദിവസം കൊണ്ട് 81കോടി രൂപയാണ് മഹാരാജ നേടിയത്. എന്നാൽ കൽക്കി എന്ന പ്രഭാസ് ചിത്രം റിലീസ് ചെയ്തതോടെ മഹാരാജയ്ക്ക് മങ്ങലേറ്റു. എങ്കിലും ഭേദപ്പെട്ട പ്രകടനം തന്നെ ബോക്സ് ഓഫീസിൽ കാഴ്ചവച്ച ചിത്രം പത്തൊൻപത് ദിവസത്തിൽ 100 കോടി ക്ലബ്ബിലും ഇടം നേടി. ഈ വർഷത്തെ ആദ്യ തമിഴ് സിനിമയിലെ 100 കോടിയും വിജയ് സേതുപതിയുടെ ആദ്യ 100 കോടി ക്ലബ്ബ് സിനിമ എന്ന ഖ്യാതിയും മഹാരാജയ്ക്ക് സ്വന്തം. നിഥിലൻ സ്വാമിനാഥൻ ആയിരുന്നു സംവിധാനം. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios