13 മിനിറ്റിൽ ലാപ്‌ടോപ്പ് ഡെലിവറി; പോസ്റ്റ് വൈറലായതോടെ ഉപഭോക്താവിന് സമ്മാനവുമായി ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്കാർട്ടിൽ നിന്നും അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ സമ്മാനം ഒരു ലാപ്ടോപ്പ് ബാഗ് ആയിരുന്നു എന്നാണ് സണ്ണി ആർ ഗുപ്ത പറയുന്നത്.

13 minutes laptop delivery post viral flipkart surprises man with a gift

ഓർഡർ ചെയ്ത് 13 മിനിറ്റിനുള്ളിൽ തനിക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ലാപ്ടോപ്പ് ലഭിച്ചു എന്ന ബെംഗളൂരു സ്വദേശിയായ യുവാവിന്റെ പോസ്റ്റ് വൈറലായതിന് തൊട്ടുപിന്നാലെ യുവാവിന് ഫ്ലിപ്പ്കാർട്ടിന്റെ വക പുതിയ സമ്മാനം. 

ലാപ്‌ടോപ്പ് ഓർഡർ ചെയ്ത ശേഷം 13 മിനിറ്റിനുള്ളിൽ അത് ലഭിച്ചതായി സോഫ്റ്റ്‌വെയർ ഡെവലപ്പറായ സണ്ണി ആർ ഗുപ്തയാണ് ഏതാനും ദിവസങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് വൈറൽ ആവുകയും ഫ്‌ളിപ്കാർട്ടിൻ്റെ അതിവേഗ ഡെലിവറിയെ നിരവധി പേർ സോഷ്യൽ മീഡിയയിൽ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് ആ പ്രിയപ്പെട്ട ഉപഭോക്താവിന് ഒരു സമ്മാനം നൽകാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട് തീരുമാനിച്ചത്.

ഫ്ലിപ്കാർട്ടിൽ നിന്നും അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ സമ്മാനം ഒരു ലാപ്ടോപ്പ് ബാഗ് ആയിരുന്നു എന്നാണ് സണ്ണി ആർ ഗുപ്ത പറയുന്നത്. തൻ്റെ പോസ്റ്റ് ആത്മാർത്ഥമായിരുന്നു. അത് ഒരു മാർക്കറ്റിംഗ് സ്റ്റണ്ടിൻ്റെയോ ആസൂത്രിത പ്രമോഷൻ്റെയോ ഭാഗമായിരുന്നില്ലെന്നും സമ്മാനം കിട്ടിയതിനുശേഷം എക്‌സിൽ പങ്കുവെച്ച്  തുടർ പോസ്റ്റിൽ സണ്ണി വിശദീകരിച്ചു. ലാപ്ടോപ്പ് വാങ്ങിയതിന് പിന്നിലെ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. 

ബെംഗളൂരുവിൽ "ഇംപ്രോംപ്റ്റ് ബിഎൽആർ മീറ്റപ്പ്സ്" എന്ന പേരിൽ ഒരു ചെറിയ മീറ്റപ്പ് ഗ്രൂപ്പ് നടത്തി വരികയാണ് സണ്ണി. സ്റ്റാർബക്‌സിലെ തങ്ങളുടെ ഒത്തുചേരലുകളിലൊന്നിൽ, ആമസോണിലും ഫ്ലിപ്കാർട്ടിലും ഒരു പുതിയ വിൻഡോസ് ലാപ്‌ടോപ്പിനായി അദ്ദേഹം സെർച്ച് ചെയ്യുകയായിരുന്നു. ഒടുവിൽ തന്റെ ബഡ്ജറ്റിനും ആവശ്യകതകൾക്കും അനുയോജ്യമായ ഒരു മോഡൽ ഫ്ലിപ്പ്കാർട്ടിൽ കണ്ടെത്തി. 

15 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ ഫീച്ചർ തൻറെ ശ്രദ്ധയിൽ പെട്ടു. അതിൽ ആകൃഷ്ടനായ താൻ ഇത് പരീക്ഷിക്കുകയും അത്ഭുതപ്പെടുത്തിക്കൊണ്ട് 15 മിനിറ്റിനുള്ളിൽ ലാപ്ടോപ്പ് കയ്യിൽ കിട്ടിയെന്നുമാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ ഇദ്ദേഹം പറയുന്നത്. 

ലാപ്ടോപ്പ് വളരെ വേഗത്തിൽ കയ്യിൽ കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം കൊണ്ടാണ് സ്വമേധയാ അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios