തീരത്ത് നിന്ന് ലഭിച്ചത് 'സ്രാവിന്‍റെ മുട്ട' ! വീഡിയോ കണ്ട് കണ്ണ് തള്ളി നെറ്റിസണ്‍സ്

5 മുതല്‍ 25 സെന്‍റീമീറ്റര്‍ വരെ നീളമുള്ളതാണ് സ്രാവിന്‍റെ മുട്ടകള്‍. കടലിന്‍റെ അടിത്തട്ടിലാണ് സ്രാവുകള്‍ സാധാരണ മുട്ടയിടാറ്. മാത്രമല്ല, അവ സുരക്ഷിതമാണെന്ന് സ്രാവുകള്‍ ഉറപ്പ് വരുത്തുകയും ചെയ്യുന്നു. 

women finds shark egg at the shore bkg

കേരളതീരത്ത് സ്രാവുകള്‍ അത്ര സജീവമല്ലെങ്കിലും കടലില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ ഒരു പക്ഷേ സ്രാവിനെ നേരിട്ട് കണ്ണിട്ടുണ്ടാവാം. എന്നാല്‍, വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും  നമ്മളെല്ലാവരും തന്നെ സ്രാവിനെ കണ്ടിട്ടുള്ളവരാണ്. എന്നാല്‍ നമ്മളില്‍ എത്ര പേര്‍ സ്രാവിന്‍റെ മുട്ട കണ്ടിട്ടുണ്ട്? അത്യപൂര്‍വ്വം പേര്‍ മാത്രമായിരിക്കും അത്തരമൊന്ന് ചിത്രങ്ങളിലെങ്കിലും കണ്ടിട്ടുണ്ടാവുക. കഴിഞ്ഞ ദിവസം കാലിഫോര്‍ണിയന്‍ തീരത്ത് നിന്ന് തനിക്കൊരു സ്രാവിന്‍റെ മുട്ട ലഭിച്ചെന്ന് പറഞ്ഞുകൊണ്ട് ഒരു യുവതി പങ്കുവച്ച വീഡിയോ കണ്ടവരെല്ലാം അതിശയപ്പെട്ടു. കാരണം അവരില്‍ പലരും ആദ്യമായാണ് സ്രാവിന്‍റെ മുട്ട കാണുന്നത്. 

കാലിഫോർണിയന്‍ കടൽത്തീരത്ത്, കടൽ ഷെല്ലുകള്‍ ശേഖരിക്കുന്നതിനിടെയാണ് റെബേക്ക ഗ്ലാസ് പോലെ തോന്നിക്കുന്ന ഒന്ന് കണ്ടെത്തിയത്. അത് സ്രാവിന്‍റെ മുട്ടയാണെന്ന് പെട്ടെന്ന് തന്നെ റെബേക്ക തിരിച്ചറിഞ്ഞു. തുടര്‍ന്ന് അതിന്‍റെ വീഡിയോ ചിത്രീകരിക്കുകയും തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. സ്രാവുകളെ പോലെ കരുത്തുള്ളതായിരുന്നില്ല സ്രാവിന്‍റെ മുട്ട. അത് വളരെ മൃദുവായതും സ്പോഞ്ച് പോലെയുള്ളതുമാണെന്ന് റെബേക്ക വിശദീകരിക്കുന്നു. 

 

ബിയര്‍ യോഗ'യുമായി ഡെന്‍മാര്‍ക്ക്; വീഡിയോ കാണാം

5 മുതല്‍ 25 സെന്‍റീമീറ്റര്‍ വരെ നീളമുള്ളതാണ് സ്രാവിന്‍റെ മുട്ടകള്‍. കടലിന്‍റെ അടിത്തട്ടിലാണ് സ്രാവുകള്‍ സാധാരണ മുട്ടയിടാറ്. മാത്രമല്ല, അവ സുരക്ഷിതമാണെന്ന് സ്രാവുകള്‍ ഉറപ്പ് വരുത്തുകയും ചെയ്യുന്നു. വെളിച്ചത്തിന് നേരെ പിടിക്കുമ്പോള്‍ ഇളം കാപ്പി നിറമാണെങ്കിലും പൊതുവെ കടുത്ത കാപ്പി നിറത്തിലാണ് അവ കാണപ്പെടുന്നത്. കോർക്ക്സ്ക്രൂ ആകൃതിയിലുള്ള മുട്ടയിലേക്ക് ശ്രദ്ധിച്ച് നോക്കിയാല്‍ അതിനുള്ളില്‍ ഒരു ചെറിയ ഭ്രൂണം കാണാന്‍ കഴിയും. 

കാലിഫോര്‍ണിയയിലെ ഹോണ്‍ സ്രാവുകള്‍ കോർക്ക്സ്ക്രൂ ആകൃതിയിലുള്ള മുട്ടകളിടുന്നു. അവ പുറത്ത് വരുമ്പോള്‍ വളരെ വഴക്കമുള്ളതാണ്. എന്നാല്‍ പതുക്കെ അവ ദൃഢമാകുന്നു. ഇതും അതുപോലെ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് റെബേക്ക തന്‍റെ ഇന്‍സ്റ്റാഗ്രാമിലെഴുതി. വീഡിയോ പങ്കുവച്ചതിന് പിന്നാലെ അഞ്ച് ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തത്. ഏതാണ്ട് എട്ട് ദശലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ സ്രാവിന്‍റെ മുട്ടകളെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. പലരും അതിനെ തിരികെ കടലിലേക്ക് വിടാന്‍ ഉപദേശിച്ചു. 

മേക്കപ്പ് അല്പം കൂടി, അമ്മയെ തിരിച്ചറിയാന്‍ പറ്റാതെ നിലവിളിച്ച് കുരുന്ന്; വൈറല്‍ വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios