'ഒരു 100 രൂപയുടെ കേസിന് ഡിഐജിയെ ഒക്കെ വിളിക്കാമോ?' മെഡിക്കൽ ഷോപ്പിൽ സ്ത്രീകളുടെ പൊരിഞ്ഞ തല്ല്
അങ്ങോട്ടും ഇങ്ങോട്ടും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. അതിനിടയിൽ ഒരു സ്ത്രീ ഭീഷണി മുഴക്കുന്നതും കേൾക്കാം. ഡിഐജിയെ വിളിക്കും എന്നാണ് സ്ത്രീയുടെ ഭീഷണി.
പലതരത്തിലുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലാവാറുണ്ട്. അതിൽ തന്നെ പൊരിഞ്ഞ വഴക്കുകളുടെ വീഡിയോകളും കാണാം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു 100 രൂപയുടെ പേരിൽ കുറച്ചു സ്ത്രീകൾ തമ്മിൽ വഴക്കും കയ്യാങ്കളിയും നടക്കുകയാണ്.
ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം നടന്നത്. ഒരു 100 രൂപയുടെ പേരിൽ ഒരു മെഡിക്കൽ സ്റ്റോറിൽ വച്ചാണ് വീഡിയോയിൽ കാണുന്ന കയ്യാങ്കളി നടന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. വീഡിയോയിൽ ആദ്യം തന്നെ കാണുന്നത് ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മുടി പിടിച്ചു വലിക്കുന്നതും അവരുടെ മുഖത്തടിക്കുന്നതുമാണ്. ഈ സമയത്ത് പിന്നിൽ നിന്നും മറ്റൊരു സ്ത്രീ വന്ന് മുഖത്തടിച്ച സ്ത്രീയുടെ മുടി പിടിച്ചു വലിക്കുന്നുണ്ട്.
മറ്റൊരു യുവതി കൂടി രംഗത്തേക്ക് കടന്നു വരുന്നു. പിന്നെ മൊത്തം പൊരിഞ്ഞ വഴക്കും അടിയുമാണ്. കുറച്ച് പുരുഷന്മാർ കൂടി ഷോപ്പിൽ നിൽക്കുന്നുണ്ട്. അവരും വഴക്കിൽ പങ്കാളികളാകുന്നത് കാണാം. അങ്ങോട്ടും ഇങ്ങോട്ടും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. അതിനിടയിൽ ഒരു സ്ത്രീ ഭീഷണി മുഴക്കുന്നതും കേൾക്കാം. ഡിഐജിയെ വിളിക്കും എന്നാണ് സ്ത്രീയുടെ ഭീഷണി.
എന്തായാലും, വീഡിയോ വൈകാതെ വൈറലായി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതിന് പിന്നാലെ യുപി പോലീസിൻ്റെ ശ്രദ്ധയിലും ഈ വീഡിയോ പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റും പൊലീസ് പങ്കുവച്ചു. 100 രൂപയെ ചൊല്ലിയാണ് തർക്കമുണ്ടായത്. അതിന് പിന്നാലെ യുവതികൾ പ്രശ്നം പരിഹരിച്ചു എന്നും നിയമനടപടികളൊന്നും എടുക്കേണ്ടതില്ല എന്ന് അഭ്യർത്ഥിച്ചു എന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്നാലും ഒരു 100 രൂപയുടെ കേസിന് ഡിഐജിയെ ഒക്കെ വിളിക്കാമോ എന്ന് തമാശയായി കമന്റ് നൽകിയവരുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം